ബസ് നിയന്ത്രണം വിട്ട് പാലത്തിന്റെ കെെവരിയിൽ ഇടിച്ച് അപകടം.20 ഓളം പേർക്ക് പരിക്ക്:

ബസ് നിയന്ത്രണം വിട്ട് പാലത്തിന്റെ കെെവരിയിൽ ഇടിച്ച് അപകടം.20 ഓളം പേർക്ക് പരിക്ക്:

 

സ്വന്തം ലേഖകൻ
തൃശൂർ: തൃശ്ശൂരിൽ ബസ് നിയന്ത്രണം വിട്ട് പാലത്തിന്റെ കെെവരിയിൽ ഇടിച്ച് അപകടം.

20 ഓളം പേർക്ക് പരിക്കേറ്റു.

ഇന്ന് രാവിലെ 9.30 ന് കുന്നംകുളം റോഡിൽ ചൂണ്ടൽ പാലത്തിന് സമീപമായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശ്ശൂർ ഭാ​ഗത്തേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് പാലത്തിന്റെ കെെവരിയിൽ ഇടിക്കുകയായിരുന്നു.

ബസ് അമിതവേ​ഗത്തിലായിരുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ട്.

ബസിന്റെ മുൻഭാ​ഗം പൂർണമായും തകർന്നു.

അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.

പിന്നാലെ, അ​ഗ്നിരക്ഷാസേനയും പ്രദേശത്തെത്തി.

പരിക്ക് പറ്റിയവരെ തൃശ്ശൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.