പൊതി മേഴ്സി ആശുപത്രിയിൽ സൗജന്യ വൈദ്യപരിശോധന ക്യാമ്പ്:

  സ്വന്തം ലേഖകൻ പൊതി: പൊതി മേഴ്സി ആശുപത്രിയിൽ സൗജന്യ വൈദ്യപരിശോധന ക്യാമ്പ് നടത്തും. 35 വയസിനു മുകളിൽ പ്രായമുള്ളവർക്ക് രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്നതുമൂലമുണ്ടാകുന്ന ഡയബറ്റിക് റെറ്റിനോപ്പതി, ഡയബറ്റിക് ന്യൂറോപ്പതി, ഡയബറ്റിക് നെഫ്രോപ്പതി തുടങ്ങിയവ തുടക്കത്തിൽ തന്നെ കണ്ടുപിടിക്കാനാണ് സൗജന്യ വൈദ്യപരിശോധന ക്യാമ്പ് നടത്തുന്നത്. എല്ലാ മാസവും ആദ്യത്തെയും മൂന്നാമത്തെയും വെള്ളിയാഴ്ചകളിലാണ് പരിശോധന. .27 മുതൽ ആരംഭിക്കുന്ന ക്യാമ്പിൽ ഡോക്ടറുടെ നിർദ്ദേശാനുസരണം അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് നടത്തുന്ന പരിശോധനകൾക്ക് ഡോക്ടേഴ്സ് കൺസൾട്ടേഷൻ ഫീസൊഴികെ മറ്റു പരിശോധനകൾ തികച്ചും സൗജന്യമായിരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് (24/02/2024) സ്വർണ്ണ വിലയില്‍ വർദ്ധനവ് ; സ്വർണ്ണം ഗ്രാമിന് 20 രൂപ കൂടി ; കോട്ടയത്തെ സ്വർണ്ണ വില അറിയാം

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വർദ്ധനവ് .സ്വർണ്ണം ഗ്രാമിന് 20 രൂപ കൂടി . ഒരു പവന്‍ സ്വര്‍ണ്ണത്തിന് 46,160 രൂപയും ഒരു ഗ്രാമിന് 5,770 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണ വില. അരുൺസ് മരിയഗോൾഡ് സ്വർണ്ണ വില അറിയാം ഗ്രാമിന് 5,770 രൂപ പവന് 46,160 രൂപ

മുഹമ്മ – മണിയാപറമ്പ് റൂട്ടിൽ പുതിയ സോളാർ ബോട്ട് അടുത്ത മാസം ഓടിത്തുടങ്ങും:

  സ്വന്തം ലേഖകൻ കോട്ടയം : ആദിത്യയ്ക്ക് പിന്നാലെ മറ്റൊരു സോളാർ ബോട്ട് കൂടി ജില്ലയിലേക്കെത്തുന്നു.. മുഹമ്മ – മണിയാപറമ്പ് റൂട്ടിലെ നിലവിലുള്ള ഡീസൽ ബോട്ടിന് പകരമായിട്ടാകും പുതിയ സർവീസ്. വൈദ്യുതിയിലും സോളാറിലും ഒരുപോലെ പ്രവർത്തിക്കുന്ന ഇതിൽ 30 പേർക്ക് സഞ്ചരിക്കാം.പള്ളിപ്പുറത്തെ യാർഡിൽ ബോട്ട് നിർമ്മാണം അന്തിമഘട്ടത്തിലാണ്. നിലവിലുള്ള ബോട്ടിന് പ്രതിദിനം 10,000 രൂപയുടെ ഡീസലാണ് ആവശ്യം. സോളാറിലേക്ക് മാറുന്നതോടെ ഇത് 350 ആയി കുറയും. സൂര്യപ്രകാശം കുറയുന്നഘട്ടങ്ങളിൽ വെദ്യുതിയിലാകും പ്രവർത്തനം. ഒരു പ്രാവശ്യം ചാർജ് ചെയ്താൽ മൂന്നു മണിക്കൂർ വരെ യാത്ര ചെയ്യാം.വൈക്കം […]

ആറാട്ട് ഘോഷയാത്രക്ക് സ്വീകരണം നൽകി നവനസ്രത്ത് ഇടവകാംഗങ്ങൾ

  കുമരകം : മതമൈത്രിക്ക് പുകള്‍പെറ്റ കുമരകത്ത് സാഹോദര്യത്തിന്റെ മറ്റൊരു സാക്ഷ്യപ്പെടുത്തല്‍കൂടി. കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ ആറാട്ടിനോട് അനുബന്ധിച്ച് എസ്.എൻ.ഡി.പി ശാഖാ യോഗം 155(കുമരകം പടിഞ്ഞാറ്) ൻ്റെ നേതൃത്വത്തിൽ ഗുരുദേവ ക്ഷേത്രത്തിൽനിന്നും ആറാട്ട് കടവിലേക്ക് നടന്ന ഘോഷയാത്രക്ക് കുമരകം നവനസ്രത്ത് പള്ളി ഇടവകാംഗങ്ങളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ദീപങ്ങൾ തെളിയിച്ച് പള്ളിക്ക് മുൻപിൽ നടന്ന സ്വീകരണ പരിപാടിക്ക് പള്ളി വികാരി ഫാ. സിറിയിക്ക് വലിയപറമ്പിൽ നേതൃത്വം നൽകി. ഘോഷയാത്രക്ക് ഹൃദ്യമായ വവേൽപ്പ് നൽകിയ നവനസ്രത്ത് പള്ളി വികാരി ഫാ. സിറിയിക്ക് വലിയപറമ്പിലിനും ഇടവകാംഗങ്ങൾക്കും ശാഖായോഗം […]

ബിജെപി ആദ്യഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം 27 ന്: കേരള നേതാക്കളുമായി ഇന്ന് കേന്ദ്രനേതൃത്വം ചർച്ച നടത്തും:

  സ്വന്തം ലേഖകൻ തിരുവനന്തപുരം:ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം 27 ന്. കേരള നേതാക്കളുമായി ഇന്ന് കേന്ദ്രനേതൃത്വം ചർച്ച നടത്തും തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, പത്തനംതിട്ട, പാലക്കാട്, എറണാകുളം, തൃശൂർ, മലപ്പുറം, കോട്ടയം, ചാലക്കുടി മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ആവും ആദ്യ ഘട്ടത്തിൽ പ്രഖ്യാപിക്കുക. മറ്റ് രണ്ട് മുന്നണികളും സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഏകദേശ ധാരണയിൽ എത്തിച്ചേർന്ന സാഹചര്യത്തിലാണ് ബിജെപിയും തീരുമാനങ്ങൾ വേഗത്തിലാക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി 27 ന് കേരളത്തിൽ എത്തുമ്പോഴാവും പ്രഖ്യാപനമുണ്ടാവുകയെന്ന് അറിയുന്നു. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനു പുറമേ നടി ശോഭനയുടെയും നിർമാതാവ് […]

തിരുനക്കര മഹാദേവ ക്ഷേത്രം ഉത്സവം: മാർച്ച് 14ന് കൊടിയേറും; 20 ന് തിരുനക്കര പൂരം; 22 ഗജവീരന്മാർ അണി നിരക്കും

കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിനു ഒരുക്കങ്ങളായി. മാർച്ച് 14 നു കൊടിയേറി 23നു സമാപിക്കും. 20 നാണു തിരുനക്കര പൂരം. 22 ഗജവീരന്മാർ അണി നിരക്കും. മേളപ്രമാണി കിഴക്കൂട്ട് അനിയൻ മാരാർ. 21നു വലിയ വിളക്ക് ദേശവിളക്കായി ആഘോഷിക്കും. അന്നു വൈകിട്ട് 6നു ദേശവിളക്കിനു അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മി ബായി തമ്പുരാട്ടി കിഴക്കേ ഗോപുരനടയിൽ ഭദ്രദീപം തെളിക്കും. പത്മശ്രീ ലഭിച്ച തമ്പുരാട്ടിയെ ഭാരത് ഹോസ്‌പിറ്റൽ മാനേജിങ് ഡയറക്‌ടർ രേണുകാ വിശ്വനാഥൻ ആദരിക്കും. 8 ദിവസവും ഉത്സവബലി, അഞ്ചാം ഉത്സവം മുതൽ കാഴ്‌ചശ്രീബലി, വേല, […]

ചോറ്റാനിക്കര ക്ഷേത്രത്തില്‍ മകം തൊഴല്‍ ഇന്ന്

  പുലർച്ചെ ഓണക്കുറ്റിച്ചിറയില്‍ ആറാട്ടും ഇറക്കിപ്പൂജയും നടത്തിയതോടെ മകം ചടങ്ങുകള്‍ക്ക് തുടക്കമായി. ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് മകം ദർശനത്തിനായി നട തുറക്കുക. ഉച്ചയ്‌ക്ക് ഒന്ന് മുതല്‍ മൂന്നുവരെ സ്പെഷ്യല്‍ നാദസ്വരം. രാത്രി 10.30 വരെ ഭക്തർക്ക് മകം തൊഴാൻ സമയം ക്രമീകരിച്ചിട്ടുണ്ട്. രാത്രി 11-ന് മങ്ങാട്ട് മനയിലേക്ക് പുറപ്പാട്ട് ഇറക്കി പൂജയ്‌ക്ക് ശേഷം തിരികെ ക്ഷേത്രത്തിലേക്ക്. തുടർന്ന് മകം വിളക്കിനെഴുന്നളളിപ്പ്. മകം ദർശിക്കാനെത്തുന്ന ഭക്തർക്ക് വാഹനങ്ങള്‍ പാർക്ക് ചെയ്യാൻ ചോറ്റാനിക്കരയില്‍ പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ചോറ്റാനിക്കര സ്കൂള്‍ ഗ്രൗണ്ട്, പഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള ബീമാ […]

പാര്‍ട്ടി ഫോറങ്ങളില്‍ ചര്‍ച്ച ചെയ്യും മുൻപേ പേര് പുറത്ത്; മാവേലിക്കര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സി.എ. അരുണ്‍കുമാറിനെ വെട്ടാന്‍ സിപിഐയില്‍ സംഘടിത നീക്കം; കോട്ടയം ജില്ലാ കൗണ്‍സിലിന്റെ മൂന്നംഗ പാനലിലും അരുണ്‍കുമാറില്ല; മാവേലിക്കരയില്‍ സി.പി.ഐ രംഗത്തിറക്കുന്നത് ആരെ?

തിരുവനന്തപുരം: മാവേലിക്കര മണ്ഡലത്തില്‍ സ്ഥാനാർത്ഥിയെ പരിഗണിക്കുന്ന യുവനേതാവ് സി.എ.അരുണ്‍കുമാറിനെ വെട്ടാൻ സി.പി.ഐയില്‍ സംഘടിത നീക്കം. മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി പട്ടിക ച‍‍ർച്ച ചെയ്യാൻ ചേർന്ന സി.പി.ഐ കോട്ടയം ജില്ലാ കൗണ്‍സില്‍ തയാറാക്കിയ മൂന്നംഗ പാനലില്‍ സി.എ. അരുണ്‍കുമാറിൻ്റെ പേര് ഉള്‍പ്പെടുത്തിയില്ല. ഡെപ്യൂട്ടി സ്പീക്ക‍‍ർ ചിറ്റയം ഗോപകുമാ‍ർ , മുൻ എം.എല്‍.എ കെ.അജിത് , മുൻ എം.പി ചെങ്ങറ സുരേന്ദ്രൻ എന്നിവരാണ് കോട്ടയം ജില്ലാ കൗണ്‍സിലിൻ്റെ പാനലിലുളളത്. പല മാധ്യമങ്ങളിലുടെ ച‍ർച്ച ചെയ്ത സാഹചര്യത്തില്‍ അരുണ്‍കുമാറിൻെറ പേര് ഉള്‍പ്പെടുത്തേണ്ടതല്ലേ എന്ന് രണ്ട് കൗണ്‍സിലംഗങ്ങള്‍ ആവശ്യപ്പെട്ടു. […]

കലക്കവെള്ളത്തില്‍ മീൻ പിടിക്കാൻ ശ്രമിച്ചാല്‍ യു.ഡി. എഫിന് നിരാശയായിരിക്കും ഫലം; പാലാ നഗരസഭയിലെ ”പുഴുക്കുത്തുകളെ” തിരിച്ചറിഞ്ഞെന്ന് ഇടത് കൗണ്‍സിലര്‍മാര്‍

പാലാ: നഗരസഭയിലെ തങ്ങളോടൊപ്പമുള്ള ”പുഴുക്കുത്തുകളെ” തിരിച്ചറിഞ്ഞുവെന്ന് ഇടതുമുന്നണിയിലെ കൗണ്‍സിലർമാരുടെ പാർലമെന്ററി പാർട്ടി യോഗം. സി.പി.എം പാർലമെന്ററി പാർട്ടി ലീഡർ ബിനു പുളിക്കക്കണ്ടത്തേയും, സി.പി.എം കൗണ്‍സിലർ ഷീബാ ജിയോയെയും തള്ളിയ യോഗം ഇനി ഇവരുമായി സഹകരിക്കേണ്ടെന്നും തീരുമാനിച്ചു. 17 ഇടത് കൗണ്‍സിലർമാരില്‍ 15 പേരും ഒറ്റക്കെട്ടാണെന്നും കലക്കവെള്ളത്തില്‍ മീൻ പിടിക്കാൻ ശ്രമിച്ചാല്‍ യു.ഡി. എഫിന് നിരാശയായിരിക്കും ഫലമെന്നും യോഗം അഭിപ്രായപ്പെട്ടു. കേരള കോണ്‍ഗ്രസ് എമ്മിലെ പത്ത് കൗണ്‍സിലർമാരും, സി.പി.എമ്മിലെ 6 കൗണ്‍സിലർമാരില്‍ 4ഉം, സി.പി.ഐയിലെ ഏക കൗണ്‍സിലറും ഉള്‍പ്പെടെ 15 പേരും ചേർന്നാണ് സംയുക്ത പ്രസ്താവന […]

കോട്ടയം ജില്ലയിൽ നാളെ (24 / 02/2024) കുറിച്ചി, തീക്കോയി,പുതുപ്പള്ളി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (24/02/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ കുറിച്ചി സെക്ഷന്റെ പരിധിയിൽ വരുന്ന പാപ്പാൻ ചിറ (പുളിഞ്ചുവട് ) ട്രാൻസ്ഫോർമറിന്റെ പരിധിയിൽ24/2/2024 ന് രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തേവരുപാറ ടവർ, തേവരുപാറ ടൗൺ, തേവരുപാറ ക്രഷർ, തേവരുപാറ സോമിൽ,വളവനാർകുഴി, ബംഗ്ലാവ് പ്ളാസ്റ്റിക്,ആൻടെക് പോളിമർ, ഗ്ളോബൽ,SBT, ബുഷ്, കൊല്ലംപാറ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 24/2/2024 രാവിലെ എട്ടു […]