ജസ്റ്റിസ് അനു ശിവരാമനെ കര്‍ണാടക ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റി; കൊളീജിയത്തിലെ അംഗമാകും

ജസ്റ്റിസ് അനു ശിവരാമനെ കര്‍ണാടക ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റി; കൊളീജിയത്തിലെ അംഗമാകും

 

സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് അനു ശിവരാമനെ കർണാടക ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി കൊളീജിയമാണ് ജസ്റ്റിസ് അനു ശിവരാമനെ അവരുടെ ആവശ്യം പരിഹഗണിച്ച്‌ കർണാടക ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയത്.ഇതോടെ, കർണാടക ഹൈക്കോടതിയിലെ കൊളീജിയത്തില്‍ ജസ്റ്റിസ് അനു ശിവരാമൻ അംഗമാകും.

ചീഫ് ജസ്റ്റിസ് എ.ജെ ദേശായി കഴിഞ്ഞാല്‍ സീനിയോറിറ്റിയില്‍ കേരള ഹൈക്കോടതിയിലെ അഞ്ചാമത്തെ ജഡ്ജിയാണ് ജസ്റ്റിസ് അനു ശിവരാമൻ. 2015 ഏപ്രില്‍ നാലിനാണ് കേരള ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിയായി അവർ നിയമിതയാകുന്നത്. 2017-ല്‍ സ്ഥിരം ജഡ്ജിയായി.

കർണാടക ഹൈക്കോടതിയിലെ ആക്ടിങ് ചീഫ് ജസ്റ്റിസ് പി.എസ് ദിനേശ് കുമാർ അഡീഷണല്‍ ജഡ്ജിയായി നിയമിതയാകുന്നത് 2015 ജനുവരിയിലാണ്. സീനിയോറിറ്റിയില്‍ രണ്ടാമനായ കെ. സോമശേഖർ അഡീഷണല്‍ ജഡ്ജിയായിനിയമിതയാകുന്നത് 2015 ജനുവരിയിലാണ്. സീനിയോറിറ്റിയില്‍ രണ്ടാമനായ കെ. സോമശേഖർ അഡീഷണല്‍ ജഡ്ജിയായി നിയമിതനാകുന്നത് 2016 നവംബറിലാണ്. ജസ്റ്റിസ് അനു ശിവരാമൻ ചുമതലയേല്‍ക്കുന്നതോടെ കർണാടക ഹൈക്കോടതിയിലെ സീനിയോറിറ്റിയിലെ രണ്ടാമത്തെ ജഡ്ജിയായി അവർ മാറും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാസർകോഡ് സ്വദേശിയായ അനു കേരള ഹൈക്കോടതിയിലെ മുൻ ജഡ്ജി ശിവരാമൻ നായരുടെ മകളാണ്. 1991-ല്‍ അഭിഭാഷകയായി എൻറോള്‍ ചെയ്ത ജസ്റ്റിസാണ് അനു ശിവരാമൻ. 2010-11 കാലയളവില്‍ സംസ്ഥാന സർക്കാരിന്റെ സ്പെഷ്യല്‍ ഗവണ്‍മെൻറ് പ്ലീഡറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.