തലയോലപറമ്പിൽ ടേക്ക് എ ബ്രേക്ക് ടോയ്ലറ്റ് സമുച്ചയംനാടിനു സമർപ്പിച്ചു:

തലയോലപറമ്പിൽ ടേക്ക് എ ബ്രേക്ക് ടോയ്ലറ്റ് സമുച്ചയംനാടിനു സമർപ്പിച്ചു:

 

സ്വന്തം ലേഖകൻ
തലയോലപ്പറമ്പ്:
തലയോലപ്പറമ്പ് ചന്ത പാലത്തിന് സമീപം നിർമ്മാണം പൂർത്തീകരിച്ച ടേക്ക് എ ബ്രേക്ക് ടോയ്ലറ്റ് സമുച്ചയംനാടിനു സമർപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് എൻ. ഷാജിമോൾ ടൊയ്ലറ്റ് സമുച്ചയത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസമ്മ ജോസഫ് അധ്യക്ഷത വഹിച്ചു.2023 – 2024 വർഷികപദ്ധതിയിൽപ്പെടുത്തി 15ലക്ഷം രൂപ ചെലവഴിച്ചാണ് ടോയ്ലറ്റ് സമുച്ചയം നിർമ്മിച്ചത്.

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ അഞ്ജുഎം. ഉണ്ണികൃഷ്ണൻ, ഷിജി വിൻസന്റ്, അംഗങ്ങളായ കെ. ആശിഷ്,എ.എം.അനി ചെള്ളാങ്കൽ, ഡൊമിനിക് ചെറിയാൻ, ജോസ് വേലിക്കകം , എം.ടി.ജയമ്മ, വിജയമ്മബാബു, കെ. പി.ഷാനോ, ആസൂത്രണ സമിതി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉപാധ്യക്ഷൻ ടി. കെ.ഗോപി, പഞ്ചായത്ത് സെക്രട്ടറി ശാലിനിവർഗീസ് എന്നിവർ പ്രസംഗിച്ചു. ഹരിത കർമ്മസേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.