മദ്യലഹരിയിൽ മദ്ധ്യവയസ്കൻ ആനയുടെ വാലിൽ പിടിച്ചു വലിച്ചു: ആന അടിച്ചു തെറിപ്പിച്ചു; പരിക്കേറ്റ് ആശുപത്രിയിലായി:

മദ്യലഹരിയിൽ മദ്ധ്യവയസ്കൻ ആനയുടെ വാലിൽ പിടിച്ചു വലിച്ചു: ആന അടിച്ചു തെറിപ്പിച്ചു; പരിക്കേറ്റ് ആശുപത്രിയിലായി:

 

സ്വന്തം ലേഖകൻ
തൃശ്ശൂർ: ആനയുടെ വാൽ പിടിച്ചു വലിച്ചയാളെ ആന അടിച്ചു തെറിപ്പിച്ചു. ആനയുടെ അടിയേറ്റയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെരുവല്ലൂർ കോട്ടുകുറുംബ ക്ഷേത്രത്തിൽ പൂരത്തിന് എത്തിയ ആനയുടെ വാൽ പിടിച്ചു വലിച്ച മധ്യവയസ്കനെയാണ് ആന അടിച്ചിട്ടത്.

പെരുവല്ലൂർ സ്വദേശി അശോകനാണ് പരിക്കേറ്റത്. പൂരത്തിനിടെ ആനയുടെ വാൽ പിടിച്ചു വലിച്ച മധ്യവയസ്കനെ ആന അടിച്ചിടുകയായിരുന്നു.

ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യലഹരിയിലാണ് ഇയാൾ ആനയുടെ വാൽ പിടിച്ചു വലിച്ചതെന്ന് നാട്ടുകാർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group