വൈക്കം നഗരസഭ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

വൈക്കം നഗരസഭ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

 

സ്വന്തം ലേഖകൻ
വൈക്കം: വൈക്കം നഗരസഭയുടെ ആഭിമുഖ്യത്തിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. വൈസ് ചെയർമാൻ പി.ടി. സുഭാഷിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ് കട്ടിൽ വിതരണോദ്ഘാടനം നിർവഹിച്ചു.

2023-2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജനറൽ വിഭാഗത്തിൽപ്പെട്ട വയോജനങ്ങൾക്ക് 5,65000 രൂപ വിനിയോഗിച്ച് 137 കട്ടിലുകളാണ് നൽകിയത്. നഗസഭയിലെ 26 വാർഡിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വയോധികർക്കാണ് കട്ടിലുകൾ നൽകിയത്.

നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ എൻ. അയ്യപ്പൻ, സിന്ധു സജീവൻ, നഗരസഭ കൗൺസിലർമാരായ രാജശേഖരൻ, രാധികശ്യാം , രാജശ്രീ,നഗരസഭ സെക്രട്ടറി സൗമ്യ ഗോപാലകൃഷ്ണൻ, ഐസി ഡി എസ് , നഗരസഭ ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group