പീഡനത്തിനിരയായി തൊടുപുഴയിലെ ഷെല്‍ട്ടർ ഹോമില്‍ കഴിഞ്ഞിരുന്ന പതിനഞ്ച് വയസുകാരിയെ കാണാനില്ല; കാണാതായത് പെെനാവിനും തൊടുപുഴയ്ക്കും ഇടയില്‍

തൊടുപുഴ: ഇടുക്കി അടിമാലിയില്‍ പീഡനത്തിനിരയായി തൊടുപുഴയിലെ ഷെല്‍ട്ടർ ഹോമില്‍ കഴിഞ്ഞിരുന്ന 15കാരിയെ കാണാതായി. ഇന്നലെ വെെകിട്ടാണ് കുട്ടിയെ കാണാതായത്. പരീക്ഷ എഴുതിയ ശേഷം ബസില്‍ മടങ്ങുമ്പോള്‍ പെെനാവിനും തൊടുപുഴയ്ക്കും ഇടയില്‍ വച്ച്‌ കാണാതാവുകയായിരുന്നു. പെണ്‍കുട്ടിക്കായി തൊടുപുഴ പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇതുവരെയും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. പരീക്ഷ എഴുതുന്നതിനാണ് പെണ്‍കുട്ടിയെ ഷെല്‍ട്ടർ ഹോമില്‍ നിന്ന് പെെനാവിലേക്ക് കൊണ്ടുപോയത്. ബസിലായിരുന്ന യാത്ര. ഷെല്‍ട്ടർ ഹോമിലെ സെകൃൂരിറ്റി ജീവനക്കാരിയും കുട്ടിക്ക് ഒപ്പമുണ്ടായിരുന്നു. കുട്ടിയെ കാണാതായതോടെ സെകൃൂരിറ്റി ജീവനക്കാരി വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച അഞ്ച് പേരെ […]

സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില; കോട്ടയം ഉൾപ്പെടെ എട്ട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് നല്‍കി. എട്ട് ജില്ലകളില്‍ ഉയര്‍ന്ന താപനില സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും താപനില ഉയര്‍ന്ന നിലയില്‍ തന്നെ തുടരും. ഇന്നും നാളെയും പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും […]

റെയിൽവേ വികസനത്തിൽ കുതിച്ച് കോട്ടയം; കുരീക്കാട്, കടുത്തുരുത്തി, കുറുപ്പന്തറ, കോതനെല്ലൂര്‍ മേല്‍പ്പാലങ്ങളുടെ നിർമ്മാണ ഉദ്ഘാടനം ഇന്ന്;മുട്ടമ്പലം റെയില്‍വേ അടിപ്പാത നാടിന് സമർപ്പിക്കും

കോട്ടയം: പാര്‍ലമെന്റ് നിയോജക മണ്ഡലത്തിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ തോമസ് ചാഴികാടൻ എംപിയുടെ ശ്രമഫലമായി നടന്നത് 939 കോടിയിലേറെ രൂപയുടെ റെയിൽവേ വികസനം. പാത ഇരട്ടിപ്പിക്കൽ, റെയിൽവേ സ്റ്റേഷൻ റീമോഡലിങ്, രണ്ടാം പ്രവേശന കവാടം, പാർക്കിങ് ഏരിയ, തീർത്ഥാടകർക്കുള്ള സൗകര്യം, മൾട്ടി ലെവൽ ടു വീലർ പാർക്കിങ് , സ്റ്റേഷനുകളുടെ നവീകരണം തുടങ്ങി വിവിധ മേഖലകളിൽ കോട്ടയം മണ്ഡലത്തിലെ റെയിൽവേ വികസനം കുതിക്കുകയാണ്. ഈ വികസനത്തിന് കൂടുതൽ കരുത്തു പകരുകയാണ് ഇന്ന് നിർമ്മാണം ആരംഭിക്കുന്ന നാലു മേൽപ്പാലങ്ങൾ. കുരീക്കാട്,കടുത്തുരുത്തി, കുറുപ്പന്തറ, കോതനെല്ലൂര്‍ റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിർമ്മാണമാണ് […]

പെരുമ്പള്ളി ഗീവർഗീസ് മോർ ഗ്രിഗോറിയോസ് തിരുമേനി കരുണയുടെ മുഖം: തോമസ് ചാഴികാടൻ എംപി ;ഒരു വർഷം നീണ്ടു നിൽക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം

  പുതുപ്പള്ളി : വിശ്വാസ സമൂഹത്തിന് പ്രതിസന്ധികളിൽ എന്നും താങ്ങും തണലുമായിരുന്നു പെരുമ്പള്ളി ഗീവർഗീസ് മോർ ഗ്രിഗോറിയോസ് തിരുമേനിയെന്ന് തോമസ് ചാഴികാടൻ എംപി. പാവങ്ങളോട് അദ്ദേഹം എന്നും കരുണകാട്ടിയെന്നും എംപി പറഞ്ഞു. പുതുപ്പള്ളി സെന്റ്. ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ പെരുമ്പള്ളി ഗീവർഗീസ് മോർ ഗ്രിഗോറിയോസ് തിരുമേനിയുടെ 25-ാം ഓർമ്മപെരുന്നാളിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു എംപി. സമ്മേളനത്തിൽ കോട്ടയം ഭദ്രാസനാധിപൻ അഭിവന്ദ്യ തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായിരുന്നു. റവ. കുര്യാക്കോസ് കോറെപ്പിസ്കോപ്പ, ഫാ. ജേക്കബ് ഷെറി, […]

ആർ ശങ്കർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മന്നം സമാധി ആചരിച്ചു:

  സ്വന്തം ലേഖകൻ കോട്ടയം: ആർ ശങ്കർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പത്മഭൂഷൻ മന്നത്ത് പത്മനാഭന്റെ 55-മത് സമാധി ദിനം ആചരിച്ചു . ഉമാസ് ലോഡ്ജ് ഹാളിൽ നടത്തിയ അനുസ്മരണ യോഗം എംജി യൂണിവേഴ്സിറ്റി മുൻ പി ആർ ഒ അഡ്വ. ജി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു സാംസ്കാരിക വേദി പ്രസിഡന്റ് എം എസ് സാബു അധ്യക്ഷത വഹിച്ചു കുഞ്ഞ് ഇല്ലമ്പള്ളി, കൈനകരിഷാജി,എം ബി സുകുമാരൻ നായർ , എം കെ ശശിയ പ്പൻ, സി.സി.സോമൻ, ബൈജു മാറാട്ടുകുളം, സക്കീർ ചങ്ങമ്പള്ളി, ആനിക്കാട് ഗോപിനാഥ് […]

കോണ്‍ഗ്രസുമായി നടത്തിയ ചര്‍ച്ച തൃപ്തികരമെന്ന് കുഞ്ഞാലിക്കുട്ടി; മൂന്നാം സീറ്റുണ്ടോയെന്ന് 27 ന് അറിയാം.

  കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റിനായി കോണ്‍ഗ്രസുമായി ടത്തിയ ഉഭയകക്ഷി ചര്‍ച്ച തൃപ്തികരമെന്ന് മുസ് ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഇന്നത്തെ ചര്‍ച്ചയുടെ വിവരങ്ങള്‍ 27ാം തിയ്യതി സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷം അറിയാം. കോണ്‍ഗ്രസുമായി ഇനി ചര്‍ച്ച വേണ്ടി വരില്ലെന്നും ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചര്‍ച്ച പോസിറ്റീവ് ആയിരുന്നു. കുഴപ്പങ്ങളൊന്നുമില്ല. തൃപ്തികരമായ ചര്‍ച്ചയായിരുന്നു. ശിഹാബ് തങ്ങള്‍ സ്ഥലത്തെത്തിയ ശേഷം 27 ന് മുസ്ലീം ലീഗ് യോഗം ചേരും. […]

മാർത്തോമ്മൻ പൈതൃക സംഗമം ഇന്ന് : 3 – ന് ഘോഷ യാത്ര: സമ്മേളനം 4-ന് കോട്ടയം നെഹൃ സ്റ്റേഡിയത്തിൽ:

  കോട്ടയം: മലങ്കര നസ്രാണികളുടെ പൗരാണികതയും പാരമ്പര്യവും വിളിച്ചോതുന്ന മാര്‍ത്തോമന്‍ പൈതൃക സംഗമം ഇന്ന് കോട്ടയത്ത് നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം എം.ഡി സെമിനാരി മൈതാനിയില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ത്തോമ്മന്‍ പൈതൃക വിളംബര ഘോഷയാത്രയോടയാണ് തുടക്കം. ഘോഷയാത്ര കോട്ടയം എം. പി. തോമസ് ചാഴിക്കാടന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. മെത്രാപ്പോലീത്താമാരും സഭാസ്ഥാനികളും, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും മുന്‍നിരയില്‍ അണിനിരക്കും. വാദ്യമേളങ്ങളും നസ്രാണി കലാരൂപങ്ങളും അണിചേരും. ബസേലിയോസ് കോളേജ് മൈതാനിയിലും, മാർ ഏലിയാ കത്തീഡ്രൽ മുറ്റത്തുമായി ഭദ്രാസന അടിസ്ഥാനത്തിൽ അണിനിരക്കുന്ന സഭാ വിശ്വാസികൾ കെ […]

കോടതി വിധിയെ നോക്കുകുത്തിയാക്കി കോട്ടയത്ത് ഫ്ലക്സ് പ്രളയം: .വിവിധ പാർട്ടികള്‍ നടത്തി വരുന്ന യാത്രകള്‍ ജില്ല കടന്ന് പോയിട്ടും കൂറ്റൻ ബോർഡുകള്‍ ഇതുവരെ മാറ്റിയിട്ടില്ല.

  സ്വന്തം ലേഖകൻ കോട്ടയം: കോടതി വിധിയെ നോക്കുകുത്തിയാക്കി കോട്ടയത്ത് ഫ്ലക്സ് പ്രളയം. നഗരത്തിന്റ ഇരുവശങ്ങളിലും പൊതു ഇടങ്ങളിലും ഫ്ലക്സ് ബോർ‌ഡുകള്‍ കൊണ്ടു നിറഞ്ഞു. പൊതു സ്ഥലത്ത് ബോർഡ് സ്ഥാപിക്കരുതെന്നും നിലവിലുള്ളവ നീക്കം ചെയ്യണമെന്നും അല്ലാത്തവരില്‍ നിന്ന് പിഴ ഈടാക്കണമെന്നുമുള്ള ഹൈക്കോടതി വിധി നിലവിലുള്ളതാണ്. പക്ഷേ കോടതി വിധിക്ക് പുല്ലുവില കല്‍പ്പിച്ച്‌ രാഷ്ട്രീയ പാർട്ടികളും, സംഘടനകളും ബോർഡ് വയ്ക്കാൻ മത്സരിക്കുകയാണ്. നട്ടംതിരിയുന്നത് പൊതുജനം.വിവിധ പാർട്ടികള്‍ നടത്തി വരുന്ന യാത്രകള്‍ ജില്ല കടന്ന് പോയിട്ടും കൂറ്റൻ ബോർഡുകള്‍ ഇതുവരെ മാറ്റിയിട്ടില്ല. ലോക്‌സഭ തിരഞ്ഞെടുപ്പടുത്തതോടെ സ്ഥാനാർത്ഥികളുടെ ചിരിക്കുന്ന […]

കുമരകം എൻ എസ് എസ് കരയോഗം മന്നത്തു പത്മനാഭൻ സമാധി ദിനാചരണം നടത്തി:

  സ്വന്തം ലേഖകൻ കുമരകം : സമുദായ ആചാര്യൻ ഭാരത കേസരി മന്നത്തു പത്മനാഭന്റെ 54-ാ മത് സമാധി ദിനം കുമരകം എൻ.എസ്.എസ് 644 -ാം നമ്പർ കരയോഗത്തിൻ്റെ നേതൃത്വത്തിൽ വിവിധ ചടങ്ങുകളോടെ ആചരിച്ചു. ഇന്ന് രാവിലെ 9 മുതൽ നടന്ന ചടങ്ങിൽ ആചാര്യഅനുസ്മരണം, പുഷ്പാർച്ചന, നാമജപം എന്നീ ചടങ്ങുകൾ നടത്തപ്പെട്ടു.

കൊണ്ടോട്ടിയിൽ കെഎസ്ആർടിസി ബസ് ഡിവൈഡറിൽ തട്ടി നടുറോഡിൽ മറിഞ്ഞു; നിരവധി യാത്രക്കാർക്ക് പരിക്ക്.

  സ്വന്തം ലേഖകൻ കൊണ്ടോട്ടി: കൊണ്ടോട്ടിയിൽ കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് നടുറോഡിൽ മറിഞ്ഞു അപകടം. കൊണ്ടോട്ടി ടൗണിൽ മേലങ്ങാടി-തങ്ങൾസ് റോഡ് ജംങ്ഷനിലാണ് ഇന്ന് രാവിലെ അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ ബസ് ഡ്രൈവർ അടക്കമുള്ളവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന് പിന്നാലെ പോയ കെഎസ്ആർടിസി ബസ് കൊണ്ടോട്ടിയിൽ തങ്ങൾസ് റോഡ് ജംഗ്ഷനിൽ വെച്ച് ഡിവൈഡറിൽ ഇടിച്ച് നടുറോഡിൽ മറിയുകയായിരുന്നു. ഉടൻതന്നെ നാട്ടുകാരും പോലീസും ഓടിയെത്തി പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചതോടെ […]