വൈക്കം നഗരസഭാ ബജറ്റിൽ കായൽ ടൂറിസത്തിന് മുൻതൂക്കം: പെഡസ് ട്രിയൽ ബോട്ട്, വാട്ടർ ബൈക്ക് എന്നിവ നടപ്പാക്കും. കർഷകർക്ക് ഏതു സമയത്തും വിത്ത് ലഭിക്കാൻ എനി ടൈംസീഡ് മെഷീൻ സ്ഥാപിക്കും:

വൈക്കം നഗരസഭാ ബജറ്റിൽ കായൽ ടൂറിസത്തിന് മുൻതൂക്കം: പെഡസ് ട്രിയൽ ബോട്ട്, വാട്ടർ ബൈക്ക് എന്നിവ നടപ്പാക്കും. കർഷകർക്ക് ഏതു സമയത്തും വിത്ത് ലഭിക്കാൻ എനി ടൈംസീഡ് മെഷീൻ സ്ഥാപിക്കും:

 

സ്വന്തം ലേഖകൻ
വൈക്കം: വൈക്കത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യം വയ്ക്കുന്ന വിവിധ പദ്ധതികൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള വൈക്കം നഗരസഭയുടെ 2024-25 വർഷത്തെ ബജറ്റ് നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ് അവതരിപ്പിച്ചു.513241370 രൂപ വരവും507262549 രൂപ ചെലവും 5978821 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്

കായൽ ടൂറിസത്തിനാണ് മുൻതൂക്കം നൽകിയിരിക്കുന്നത്. ഇതിൽ വാട്ടർ ബെയ്സ്ഡ് ടൂറിസമാണ് പ്രധാനമായും വിഭാവനം ചെയ്യുന്നത്. പെഡസ്ട്രിയൽ ബോട്ട്, വാട്ടർ ബൈക്ക് മുതലായവ സഹകരണ മേഖലയുമായി സഹകരിച്ചോ സർക്കാർ ഏജൻസികൾ മുഖേനയോ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. സത്യഗ്രഹ ശതാബ്ദി സ്മാരകമായി കൊച്ചു കവലയിലെ വ്യാപാരസമുച്ചയം പുനർനിർമ്മിക്കുന്നതിന് പുറമെ വൈക്കം നഗരസഭ ഓഫീസ് ശതാബ്ദി സ്മാരകമായി സർക്കാർ സഹായത്തോടെ പുനർനിർമ്മിക്കും.

നഗര കവാടകങ്ങളിൽ കാടുകൾ വെട്ടിത്തെളിച്ച് ചാരുശ്രീ പദ്ധതിയിലൂടെ സൗന്ദര്യവത്ക്കരിക്കും. താലൂക്ക് ആശുപത്രിയിലും കോവിലകത്തുകടവ് മാർക്കറ്റിലും സീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റ് നടപ്പാക്കും. ഉദയനാപുരം കവലയിലും തോട്ടുവക്കത്തും ചാല പ്പറമ്പിലും ആധുനിക രീതിയിലുള്ള ബസ്ബേ നിർമ്മിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൃഷിയുമായി ബന്ധപ്പെട്ട് കർഷകർക്ക് ഏതു സമയത്തും ആവശ്യമായ വിത്തുകൾ ലഭ്യമാക്കുന്നതിനായി എനി ടൈംസീഡ് മെഷിൻ രണ്ടിടത്ത് സ്ഥാപിക്കും. കാരയിൽ, നാറാണത്ത് പാടശേഖരങ്ങളിൽ നെൽകൃഷി പുനരാരംഭിക്കും. ബജറ്റ് അംഗങ്ങൾ ഐകകണ്ഠേന പാസാക്കി. നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ് അധ്യക്ഷത വഹിച്ചു.