മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരുടെ പൊലീസ് യൂണിഫോം: യൂണിഫോം മാറ്റണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശം; തേർഡ് ഐ ന്യൂസ് ലൈവ് ഇംപാക്ട്

മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരുടെ പൊലീസ് യൂണിഫോം: യൂണിഫോം മാറ്റണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശം; തേർഡ് ഐ ന്യൂസ് ലൈവ് ഇംപാക്ട്

Spread the love

സ്വന്തം ലേഖഖൻ

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാർ പൊലീസ് യൂണിഫോമിന് സമാനമായ കാക്കി ധരിക്കുന്നതിനെതിരെ ജില്ലാ പൊലീസ് മേധാവിയുടെ കത്ത്. പൊലീസ് ആണെന്ന് തെറ്റിധരിക്കുന്നതിനു സമാനമായ കാക്കി യൂണിഫോം ധരിക്കുന്നത് ഒഴിവാക്കണമെന്ന നിർദേശമാണ് ജില്ലാ പൊലീസ് മേധാവി കത്തിൽ നൽകിയിരിക്കുന്നത്.

മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാർ പൊലീസിനു സമാനമായ കാക്കി യൂണിഫോം ധരിക്കുകയും, ആശുപത്രിയിൽ എത്തുന്ന രോഗികളോടും കൂട്ടിരിപ്പുകാരോടും മോശമായി പെരുമാറുകയും ചെയ്യുന്നതായി പരാതി ഉയർന്നിരുന്നു. ഇതേ തുടർന്ന് ഇതു സംബന്ധിച്ചു തേർഡ് ഐ ന്യൂസ ലൈവ് വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശാനുസരണം സ്‌പെഷ്യൽ ബ്രാഞ്ച് പൊലീസ് സംഘം അന്വേഷണം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കുള്ളിൽ സെക്യൂരിറ്റി ജീവനക്കാരുടെ ഗുണ്ടായിസമാണ് നടക്കുന്നത് എന്ന് വ്യക്തമായത്. മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കുള്ളിൽ രാത്രിയിലും പകലും നീരീക്ഷണം നടത്തിയ ശേഷമാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാർ നടത്തുന്ന ഗുണ്ടായിസത്തെപ്പറ്റി കൃത്യമായ വിവരം ലഭിച്ചത്. തുടർന്നാണ് ജില്ലാ പൊലീസ് മേധാവി സെക്യൂരിറ്റി വിഭാഗത്തിന്റെ യൂണിഫോം മാറ്റണമെന്നാവശ്യപ്പെട്ട് കത്ത് പുറത്തിറക്കിയത്.

മെഡിക്കൽ കോളേജ് സൂപ്രണ്ട്, പ്രിൻസിപ്പൽ എന്നിവരുടെ ശ്രദ്ധയിലേയ്ക്കായാണ് ജില്ലാ പൊലീസ് മേധാവി കത്ത് അയച്ചിരിക്കുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർ പൊലീസ് യൂണിഫോമിന് സമാനമായ യൂണിഫോമാണ് ധരിച്ചിരിക്കുന്നതെന്ന് വ്യാപകമായി പരാതി ഉയർന്നതായി ജില്ലാ പൊലീസ് മേധാവിയുടെ കത്തിൽ വ്യക്തമാകുന്നു. സാധാരണക്കാർ സെക്യൂരിറ്റി ജീവനക്കാർ പൊലീസുകാരാണെന്ന് തെറ്റിധരിക്കുന്നതായും

കേരള പൊലീസ് ആക്ടിലെ സെക്ഷൻ 43 പ്രകാരവും, ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 170, 171, 416 പ്രകാരവും, പ്രൈവറ്റ് സെക്യൂരിറ്റി ഏജൻസീസിലെ സെക്ഷൻ 21 പ്രകാരവും പൊലീസ് യൂണിഫോമിനോട് സമാനമായ യൂണിഫോം ധരിക്കുന്നത് കുറ്റകരമാണ്. ഇത്തരം യൂണിഫോം മാറ്റാൻ തയ്യാറായില്ലെങ്കിൽ നിയമപരമായ നടപടികൾ സ്വീകരിക്കാനും സാധിക്കും. ഇതോടൊപ്പം സ്വകാര്യ സുരക്ഷാ ഏജൻസികൾ പൊലീസ് യൂണിഫോമിന് സമാനമായ കാക്കി യൂണിഫോം ധരിക്കുന്നതായും, അടിയന്തരമായി ഇതിനെതിരെ നടപടിയെടുക്കണമെന്നും കാട്ടി സംസ്ഥാന പൊലീസ് മേധാവി ജില്ലാ പൊലീസ് മേധാവിമാർക്ക് അയച്ച സർക്കുലറിന്റെ പകർപ്പും കത്തിനൊപ്പം നൽകിയിട്ടുണ്ട്.

ഇതിനിടെ രാത്രിയിൽ മെഡിക്കൽ കോളേജ് ആശുപത്രിയുടെ വരാന്തയിൽ കിടന്നുറങ്ങുന്ന രോഗികളുടെ കൂട്ടിരിപ്പുകാരെ സെക്യൂരിറ്റി ജീവനക്കാർ ചൂരലിന് അടിക്കുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്. വനിതാ വാർഡുകളിൽ പുരുഷന്മാരായ കൂട്ടിരിപ്പുകാർക്ക് രാത്രിയിൽ പ്രവേശനമില്ല. ആശുപത്രിയ്ക്കു പുറത്ത് മുറിയെടുത്ത് നിൽക്കാൻ പണമില്ലാത്ത സാധാരണക്കാരായ രോഗികളുടെ കൂട്ടിരിപ്പുകാരാണ് മെഡിക്കൽ കോളേജ് ആശുപത്രിയുടെ വരാന്തയിൽ കിടക്കുന്നത്.

എന്നാൽ, ഇവരുടെ സമീപത്തു തന്നെ സാമൂഹ്യ വിരുദ്ധർ കിടന്നുറങ്ങിയാലും സെക്യൂരിറ്റി ജീവനക്കാർ ഒന്നും ചെയ്യാറില്ല. ഈ സാഹചര്യത്തിലാണ് പൊലീസിനു സമാനമായ കാക്കി ദുരുപയോഗം ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്.

 

കാക്കിയണിഞ്ഞവരെല്ലാം പൊലീസല്ല മിസ്റ്റർ..! പൊലീസിന്റേതിന് സമാനമായ കാക്കിയിട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരുടെ ഗുണ്ടായിസം; കർശന നടപടിയ്ക്കൊരുങ്ങി പൊലീസ്

https://thirdeyenewslive.com/mch-kerala-4/