മന്ത്രി കെ.ടി ജലീലിന്റെ ഡോക്ടറേറ്റ് പരിശോധിക്കണം: യൂത്ത് കോൺഗ്രസ് 

മന്ത്രി കെ.ടി ജലീലിന്റെ ഡോക്ടറേറ്റ് പരിശോധിക്കണം: യൂത്ത് കോൺഗ്രസ് 

സ്വന്തം ലേഖകൻ

കോട്ടയം: മാർക്ക് ദാനവിവാദത്തിലും, ബന്ധുനിയമന വിവാദത്തിലും കുടുങ്ങിയ മന്ത്രി കെ.ടി ജലീലിന്റെ ഡോക്ടറേറ്റ് പരിശോധനയ്ക്കു വിധേയമാക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

ചുരുങ്ങിയ കാലത്തിനിടയിൽ തന്നെ മന്ത്രി തന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പ്രധാന തസ്തികയിൽ തന്നെ തിരുകിക്കയറ്റുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർവകലാശാലയുടെയും, പി.എസ്.സിയുടെയും വിശ്വാസ്യത തന്നെ സർക്കാർ തകർക്കുകയാണ്. മന്ത്രിയുടെ പഴ്‌സണൽ സ്റ്റാഫിന്റെ ബന്ധുവിന് വേണ്ടിയാണ് ഇപ്പോൾ തട്ടിപ്പ് നടത്തിയിരിക്കുന്നതെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.

എം.ജി സർവകലാശാല മാർക്ക് ദാന വിവാദത്തിൽ ഉൾപ്പെട്ട മന്ത്രി കെ.ടി ജലീൽ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു.

തുടർന്നു ചേർന്ന പ്രതിഷേധ യോഗം ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്് ബിജു പുന്നത്താനം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് പാർലമെന്റ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ടോം കോര അഞ്ചേരി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.

ഡിസിസി സെക്രട്ടറിമാരായ എൻ.എസ് ഹരിഛന്ദ്രൻ, നീണ്ടൂർ മുരളി, സണ്ണി കാഞ്ഞിരം, യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളായ റൂബി ചാക്കോ, മനു ജോൺ, ടി.എസ് അൻസാരി, ബിജു എസ്.കുമാർ, സക്കീർ ചങ്ങംമ്പള്ളി, അജീഷ് പൊന്നാസ്, അരുൺ മർക്കോസ്, ജിതിൻ നാട്ടകം, രാജ്‌മോൻ ഓറ്റാത്തിൽ, സോജൻ വേളൂർ, ഐഎൻടിയുസി ബ്ലോക്ക് പ്രസിഡന്റ് ബഷീർ, മാർട്ടിൻ തോമസ്, സാബു പുളിമൂട്ടിൽ എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.