അമ്പാട്ട് കടവ് ആമ്പൽ ഫെസ്റ്റ് ഒക്ടോബർ 19 ന് നടക്കും

അമ്പാട്ട് കടവ് ആമ്പൽ ഫെസ്റ്റ് ഒക്ടോബർ 19 ന് നടക്കും

സ്വന്തം ലേഖകൻ

പനച്ചിക്കാട് : അമ്പാട്ട് കടവ് ആമ്പൽ വസന്തം ഫെസ്റ്റ് 19 നു രാവിലെ 8.30 ന് ജില്ലാ കളക്ടർ പി.കെ.സുധീർ ബാബു ഉദ്ഘാടനം ചെയ്യും.

അമ്പാട്ടുകടവിൽ നടക്കുന്ന യോഗത്തിൽ പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ആർ. സുനിൽ കുമാർ അദ്ധ്യക്ഷനായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നദീ പുനർസംയോജന പദ്ധതി ജില്ലാ കോർഡിനേറ്റർ അഡ്വ. കെ.അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തും.
പനച്ചിക്കാട് ഗ്രാമ പഞ്ചായത്തംഗം സുമാമുകുന്ദൻ , പനച്ചിക്കാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.കെ. ഗോപാലകൃഷ്ണൻ .

വി.എസ് തോമസ് സെക്രട്ടറി ഉല്ലാസതീരം, പ്രദീപ് മാത്യു സെക്രട്ടറികടവോരം, അനിയൻ കുഞ്ഞ് പ്രസിഡന്റ – പുത്തൻ തോട് വികസന സമിതി ) എ.വി.കൃഷ്ണകുമാർ എന്നിവർ
പ്രസംഗിക്കും. കെ എൻ ഡി നമ്പൂതിരി, ഗോപൻ പനച്ചി, വാസപ്പൻ എന്നിവരെ ചടങ്ങിൽ ആദരിക്കും.

മീനച്ചിലാർ മീനന്തറയാർ കൊടൂരാർ നദീ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി കൊടൂരാറിന്റെ കൈ വഴികൾ ശുചീകരിക്കുന്നതിനും നെൽകൃഷിയും ഉൾനാടൻ ടൂറിസം വികസിപ്പിക്കുന്നതിന് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഊർജ്ജിതമായ പ്രവർത്തനങ്ങൾ നടന്നു വരികയാണ്.

അതിന്റെ ഭാഗമായിട്ടാണ് പനച്ചിക്കാട് – പുതുപ്പള്ളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അമ്പാട്ടുകടവിൽ ആമ്പൽ വസന്തം ടൂറിസം ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.