
യാക്കോബായ സഭയെ പേടിച്ച് മനോരമ: പത്രം കത്തിക്കലും ബഹിഷ്കരണ ആഹ്വാനവുമായി യാക്കോബായ സഭ: നേട്ടം കൊയ്യാൻ മാതൃഭൂമി
സ്വന്തം ലേഖകൻ
കൊച്ചി: മനോരമ പത്രത്തിനെതിരെ പ്രതിഷേധവുമായി യാക്കോബായ വിശ്വാസികള്‍ രംഗത്ത്. പത്രം കത്തിക്കുന്ന വിശ്വാസികളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഓര്‍ത്തഡോക്‌സ് സഭയുടെ വാര്‍ത്തകള്‍ നല്ല രീതിയില്‍ നല്‍കുകയും യാക്കോബായ സഭയുടെ വാര്‍ത്തകള്‍ ചരമ വാര്‍ത്തകള്‍ പോലെ നല്‍കുകയും ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് പത്രം കത്തിക്കുന്നതെന്ന് വീഡിയോയില്‍ പറയുന്നു.
പാര്‍ട്ടി പത്രമായി അറിഞ്ഞിരുന്ന മനോരമ മഞ്ഞ പത്രമായി മാറിയെന്നും വിഡിയോയില്‍ പറയുന്നത് കേള്‍ക്കാം. കേരളത്തിലെ പ്രശ്‌സ്ത ദേവാലയങ്ങളില്‍ ഒന്നായ കുറുപ്പംപടി പള്ളിക്ക് അടുത്തുള്ള നെടുങ്ങപ്ര സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ആണ് മനോരമ പത്രം കത്തിച്ച് വിശ്വാസികള്‍ പ്രതിഷേധിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0
Tags :