മീനച്ചിലാറ്റിൽ വിഷം കലക്കി മീൻപിടുത്തം

സ്വന്തം ലേഖകൻ നീറിക്കാട്: മീനച്ചിലാറിന്റെ നീറിക്കാട് ആറുമാനൂർ ഭാഗങ്ങളിൽ വ്യാപകമായി നിരോധിത വിഷം കലക്കി മീൻ പിടിക്കുന്നതായി പരാതി ഉയരുന്നു. കോട്ടയം താഴത്തങ്ങാടി ഭാഗങ്ങളിൽ നിന്നും എൻജിൻ വച്ച നിരവധി വള്ളങ്ങളിലെത്തുന്നവരാണ് ഈ സാമൂഹ്യ വിരുദ്ധ പ്രവർത്തി ചെയ്യുന്നത് എന്ന് നാട്ടുകാർ ആരോപിക്കുന്നു. അധികാരികൾ ശക്തമായ നടപടി എടുക്കണമെന്ന് ജനപ്രതിനിധികളായ ജോയിസ് കൊറ്റത്തിൽ ,ബിനോയി മാത്യു എന്നിവർ പറഞ്ഞു.

അതിക്രമം ആശുപത്രിയോടും: ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ സാമൂഹ്യ വിരുദ്ധരുടെ സോഡാക്കുപ്പിയേറ്: അക്രമികൾ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ ചങ്ങനാശേരി : ജനറൽ ആശുപത്രിയ്ക്കു നേരെ സോഡാക്കുപ്പിയും, കല്ലും ഉപയോഗിച്ച് ആക്രമണം നടത്തിയ രണ്ടു പേർ പൊലീസ് പിടിയിലായി. പൂവം സ്വദേശികളായ രണ്ടു പേരെയാണ് ചങ്ങനാശേരി ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു ആശുപത്രിയ്ക്കുള്ളിൽ കല്ലും സോഡാക്കുപ്പിയും വലിച്ചെറിഞ്ഞ് അക്രമി സംഘം അഴിഞ്ഞാട്ടം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിൽ സെകര്യൂരിറ്റി ജീവനക്കാരൻ പരിശോധനകൾക്കായി ആശുപത്രിയിൽ കറങ്ങാനിറങ്ങിയപ്പോഴായിരുന്നു സംഭവം. മദ്യലഹരിയിലെത്തിയ  രണ്ടു യുവാക്കൾ ആശുപത്രിയുടെ പ്രധാന വാതിലിലൂടെ, ഉള്ളിലേയ്ക്ക് കല്ലെറിയുകയായിരുന്നു. അതിനുശേഷം വാതിലിലൂടെ ആശുപത്രി […]

നിയമം ലംഘിച്ച് പിടിക്കപ്പെട്ടവർക്കായി ബോധവത്കരണ ക്ലാസുമായി മോട്ടോർ വാഹന വകുപ്പ്

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഗതാഗത നിയമം ലംഘിച്ച് പിടിയിലായവർക്ക് മോട്ടോർ വാഹന വകുപ്പിന്റെ പഠന ക്ലാസ്. ആർ.ടി.ഒ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ വാഹന പരിശോധനയിൽ പിടികൂടിയവർക്കായാണ് ചങ്ങനാശേരി സർഗക്ഷേത്രയിൽ ക്ലാസ് നടത്തിയത്. റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് എൻഫോഴ്സ്മെന്റ് ആർ.ടിഒ ടോജോ എം തോമസ് ഉത്ഘാടനം ചെയ്തു. ചങ്ങനാശേരി സർഗ്ഗാക്ഷേത്ര കലാസാംസ്‌കാരിക കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ 100 അധികം ആളുകൾ പങ്കെടുത്തു. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെ വാഹനം ഓടിക്കുക, മോട്ടോർ സൈക്കിളിൽ രൂപ […]

നിര്യാതയായി

കോട്ടയം : വേളൂർ മനോജ്ഭവൻ പരേതനായ റ്റി. കെ കുട്ടിയുടെ ( റിട്ട. പഞ്ചായത്ത് എക്‌സിക്യൂട്ടിവ് ഓഫീസർ ) ഭാര്യയും വേളൂർ ഗവ. യു. പി സ്‌കൂൾ മുൻ അദ്ധ്യാപികയുമായിരുന്ന സുമതി (80 ) നിര്യാതയായി. മക്കൾ : ഡോ. മനോജ് കുമാർ ( അസി. ഡയറക്ടർ റീജിയണൽ കോൾട്രീ ഫാം മണർകാട് ), ജയശ്രീ പി. കെ. ( ലാബ് ടെക്‌നീഷ്യൻ, ഗവ. ഹോമിയോ ആശുപത്രി, ചേർത്തല ) മരുമക്കൾ : പ്രൊഫ. നിഷ സുരേന്ദ്രൻ ( സ്‌കൂൾ ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ […]

ശ്രീറാമിന് കിട്ടിയ ആനുകൂല്യം ചങ്ങനാശിരിയിൽ അമലിന് കിട്ടിയില്ല; വണ്ടിയിടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ കാർ നിർത്താതെ പോയിട്ടും അമലിനെ 24 മണി്ക്കൂറിനുള്ളിൽ പൊക്കി പൊലീസ്

സ്വന്തം ലേഖകൻ ചങ്ങനാശേരി: മാധ്യമപ്രവർത്തകനെ ഇടിച്ചു കൊലപ്പെടുത്തിയ ശേഷം കാര്യമായ പരുക്കില്ലാതിരുന്നിട്ടും ആശുപത്രി വാസം തരപ്പെടുത്തിയ യുവ ഐഎഎസ് സിംഹം ശ്രീറാം വെങ്കിട്ടരാമനാവാൻ ചങ്ങനാശേരിയിൽ കാറപകടത്തിൽ വീട്ടമ്മ മരിച്ച സംഭവത്തിൽ കാറോടിച്ചിരുന്ന യുവാവിന് സാധിച്ചില്ല. സ്വാതന്ത്ര്യദിനത്തിലുണ്ടായ അപകടത്തിലാണ് ചങ്ങനാശേരിയിൽ മകൾക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മ മരിച്ചത്. ആലപ്പുഴ തുറവൂർ പള്ളിത്തോട് പടിഞ്ഞാറെ മനക്കോടം ഇല്ലിക്കൽ നിദ്രാവേലിൽ അമൽ പ്രതീഷിനെയാണ് (38) ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. അപകടം ഉണ്ടാക്കിയ കാറും കസ്റ്റഡിയിലെടുത്തു. മനപ്പൂർവമല്ലാത്ത നരഹത്യക്കും അപകടവിവരം പോലീസിൽ അറിയിക്കുകയോ പ്രഥമ ശുശ്രൂഷ നൽകുകയോ ചെയ്യാതെ […]

ഗൃഹപ്രവേശനം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു മറിഞ്ഞു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ കോട്ടയം: സഹോദരന്റെ മകന്റെ വീടിന്റെ ഗൃഹപ്രവേശം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് മറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. അപകടത്തിൽ മരിച്ച വീട്ടമ്മയുടെ ഭർത്താവ് അടക്കം നാലു പേർക്ക് സാരമായി പരിക്കേറ്റു. മാമ്മൂട് ദൈവംപടി കുഴിമണ്ണിൽ രാജെൻറ ഭാര്യ ഏലിക്കുട്ടിയാണ് (75) മരിച്ചത്. അപകടത്തിൽ പരിക്കേറ്റ കാർ ഓടിച്ചിരുന്ന പാമ്പാടി കോത്തല വടശേരിമഠം സുനിൽവർഗീസിനെ (52) മെഡിക്കൽ കോളേജ് ആശുപത്രിയിലും ഭർത്താവ് മാമ്മൂട് ദൈവംപടി കുഴിമണ്ണിൽവീട്ടിൽ കെ.രാജൻ (80),  ഭാര്യ ജിജി (48), ഇവരുടെ ബന്ധു കറുകച്ചാൽ […]

കെ.എസ്.ആർ.ടി.സി ബസിടിച്ച് ഓട്ടോ കനാലിലേയ്ക്ക് മറിഞ്ഞ് സ്ത്രീ അടക്കം രണ്ടു പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി: കെ.എസ്.ആർ.ടി.സി ബസിടിച്ച് ഓട്ടോ കനാലിലേക്ക് മറിഞ്ഞു. യാത്രകാരിയായ സ്തീയടക്കം രണ്ടുപേർക്ക് പരിക്ക്. ഓട്ടോ ഡ്രൈവർ കാവാലം സ്വദേശി സുമേഷ്, യാത്രക്കാരി മനക്കച്ചിറ സ്വദേശിനി എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ചങ്ങനാശേരി താലൂക്ക് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എ.സി റോഡിൽ മനക്കച്ചിറയിൽ ബുധനാഴ്ച ഉച്ചക്ക് 12.35നാണ് അപകടം. ചങ്ങനാശേരിയിൽ നിന്ന് ആലപ്പുഴയിലേക്ക് പോയ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ഓട്ടോയിൽ ഇടിക്കുകയായിരുന്നു. നി യന്ത്രണം വിട്ട ഓട്ടോ പായൽ നിറഞ്ഞ എ.സി കനാലിലേക്ക് വിഴുകയായിരുന്നു. മുങ്ങി താണ ഓട്ടോയിൽ നിന്ന് ഏറെ പണിപ്പെട്ടാണ് യാത്രകാരിയെയും […]

എം.സി റോഡിലെ കയ്യേറ്റം ഒഴിപ്പിക്കാൻ ഒരുങ്ങി കെ.എസ്.ടി.പി: ശക്തമായ നടപടികൾ 15 ദിവസത്തിനുള്ളിൽ; ഒഴിഞ്ഞു പോകാൻ വഴിയോരക്കച്ചവടക്കാർക്ക് നോട്ടീസ്

സ്വന്തം ലേഖകൻ കോട്ടയം: എം.സി റോഡിലെ കയ്യേറ്റം ഒഴിപ്പിക്കാൻ ശക്തമായ നടപടികളുമായി കെ.എസ്.ടി.പി രംഗത്ത്. എം.സി റോഡിൽ ചെങ്ങന്നൂർ മുതൽ ഏറ്റുമാനൂർ വരെയുള്ള പ്രദേശത്തെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനായാണ് കെ.എസ്.ടി.പി ആദ്യ ഘട്ടമായി നടപടികൾ ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഈ പ്രദേശത്തെ റോഡരികിലെ അനധികൃത കയ്യേറ്റക്കാർക്ക് കെ.എസ്.ടി.പി നോട്ടീസ് നൽകിയിട്ടുണ്ട്. വഴിയോരക്കച്ചവടം, തട്ടുകടകൾ, പെട്ടിക്കടകൾ എന്നിവയ്ക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. വഴിയോരത്ത് ഇത്തരത്തിൽ അനധികൃതമായി കടകൾ നടത്തുന്നത് മൂലം ആളുകൾക്ക്ും വാഹനങ്ങൾക്കും ബുദ്ധിമുട്ട് നേരിടുന്നതായി പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കെ.എസ്.ടി.പി നടപടികളുമായി രംഗത്ത് എത്തിയിരിക്കുന്നത്. അപകടങ്ങൾ […]

ചങ്ങനാശേരിയിൽ നിയന്ത്രണം വിട്ട ലോറി കാറിൽ ഇടിച്ച ശേഷം ഫർണിച്ചർ സ്ഥാപനത്തിലേയ്ക്ക് പാഞ്ഞ് കയറി; അപകടത്തിൽ കാർ ഡ്രൈവർക്ക് പരിക്ക്

സ്വന്തം ലേഖകൻ ചങ്ങനാശേരി: എം.സി റോഡിൽ നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച ശേഷം റോഡരികിലെ കടയിലേയ്ക്ക് പാഞ്ഞു കയറി. അപകടത്തിൽ കാറിനുള്ളിലുണ്ടായിരുന്ന ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. തമിഴ്നാട്ടിൽ നിന്നെത്തിയ ലോറിയാണ് കാറിലിടിച്ചു ശേഷം ഫർണിച്ചർ സ്ഥാപനത്തിലേക്ക് പാഞ്ഞ് കയറിയത്. സ്ഥാപനം ഭാഗീകമായി തകർന്നു.വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ ചങ്ങനാശേരി ളായിക്കാടായിരുന്നു അപകടം. ഇവിടെ പ്രവർത്തിക്കുന്ന കെ ബി സി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വണ്ടർ ഹോംസ് ഫർണിച്ചർ കടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. കോട്ടയത്തു നിന്നും തിരുവല്ല ഭാഗത്തേക്ക് ലോഡുമായി പോകുകയായിരുന്നു ലോറി. ഈ സമയം എതിർ […]

നെത്തല്ലൂർ ദേവീക്ഷേത്രത്തിലെ ആറാട്ട് എഴുന്നെള്ളിപ്പ്: കറുകച്ചാലിൽ ശനിയാഴ്ച ഗതാഗത നിയന്ത്രണം

സ്വന്തം ലേഖകൻ കറുകച്ചാൽ: നെത്തല്ലൂർ ദേവീക്ഷേത്രത്തിലെ ആറാട്ട് എഴുന്നെള്ളിപ്പ് നടക്കുന്നതിനാൽ ശനിയാഴ്ച വൈകിട്ട് ആറു മുതൽ കറുകച്ചാലിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. വാഴൂർ ഭാഗത്തു നിന്നും ചങ്ങനാശ്ശേറി ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ നെത്തല്ലൂർ – സുഭാഷ്പടി – എൻ.എസ്.എസ്. ജംഗ്ഷൻ വഴി പോകണം. ചങ്ങനാശ്ശേരി നിന്നും വാഴൂർ ഭാഗത്തേയ്ക്കുള്ള വാഹനങ്ങൾ എൻ.എസ്.എസ്. ജംഗ്ഷൻ – ചിറയ്ക്കൽകവല – സുഭാഷ്പടി – നെത്തല്ലൂർ വഴി കറുകച്ചാൽ ടൗണിൽ പ്രവേശിയ്‌ക്കേണ്ടതാണ്. മണിമല ഭാത്തുനിന്നും ചങ്ങനാശ്ശേരി ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ കറുകച്ചാൽ ബസ് […]