നെത്തല്ലൂർ ദേവീക്ഷേത്രത്തിലെ ആറാട്ട് എഴുന്നെള്ളിപ്പ്: കറുകച്ചാലിൽ ശനിയാഴ്ച ഗതാഗത നിയന്ത്രണം

നെത്തല്ലൂർ ദേവീക്ഷേത്രത്തിലെ ആറാട്ട് എഴുന്നെള്ളിപ്പ്: കറുകച്ചാലിൽ ശനിയാഴ്ച ഗതാഗത നിയന്ത്രണം

Spread the love
സ്വന്തം ലേഖകൻ
കറുകച്ചാൽ: നെത്തല്ലൂർ ദേവീക്ഷേത്രത്തിലെ ആറാട്ട് എഴുന്നെള്ളിപ്പ് നടക്കുന്നതിനാൽ ശനിയാഴ്ച വൈകിട്ട് ആറു മുതൽ കറുകച്ചാലിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
വാഴൂർ ഭാഗത്തു നിന്നും ചങ്ങനാശ്ശേറി ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ നെത്തല്ലൂർ – സുഭാഷ്പടി – എൻ.എസ്.എസ്. ജംഗ്ഷൻ വഴി പോകണം.
ചങ്ങനാശ്ശേരി നിന്നും വാഴൂർ ഭാഗത്തേയ്ക്കുള്ള വാഹനങ്ങൾ എൻ.എസ്.എസ്. ജംഗ്ഷൻ – ചിറയ്ക്കൽകവല – സുഭാഷ്പടി – നെത്തല്ലൂർ വഴി കറുകച്ചാൽ ടൗണിൽ പ്രവേശിയ്‌ക്കേണ്ടതാണ്.
മണിമല ഭാത്തുനിന്നും ചങ്ങനാശ്ശേരി ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ കറുകച്ചാൽ ബസ് സ്റ്റാൻഡ് – നെത്തല്ലൂർ – സുഭാഷ്പടി – എൻ.എസ്.എസ്.  ജംഗ്ഷൻ വഴി പോകണം (തിരിച്ചും)
മണിമല ഭാഗത്തു നിന്നും കോട്ടയം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ കറുകച്ചാൽ ബസ് സ്റ്റാൻഡ് – നെത്തല്ലൂർ ജംഗ്ഷൻ വഴി പോകണം (തിരിച്ചും)
കറുകച്ചാലിൽ നിന്നും മല്ലപ്പള്ളി ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ കറുകച്ചാൽ ബസ് സ്റ്റാൻഡ് – സെൻട്രൽ ജംഗ്ഷൻ വഴി പോകേണ്ടതാണ്. (തിരിച്ചും)