അതിക്രമം ആശുപത്രിയോടും: ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ സാമൂഹ്യ വിരുദ്ധരുടെ സോഡാക്കുപ്പിയേറ്: അക്രമികൾ പൊലീസ് പിടിയിൽ

അതിക്രമം ആശുപത്രിയോടും: ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ സാമൂഹ്യ വിരുദ്ധരുടെ സോഡാക്കുപ്പിയേറ്: അക്രമികൾ പൊലീസ് പിടിയിൽ

Spread the love
സ്വന്തം ലേഖകൻ
ചങ്ങനാശേരി : ജനറൽ ആശുപത്രിയ്ക്കു നേരെ സോഡാക്കുപ്പിയും, കല്ലും ഉപയോഗിച്ച് ആക്രമണം നടത്തിയ രണ്ടു പേർ പൊലീസ് പിടിയിലായി.
പൂവം സ്വദേശികളായ രണ്ടു പേരെയാണ് ചങ്ങനാശേരി ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു ആശുപത്രിയ്ക്കുള്ളിൽ കല്ലും സോഡാക്കുപ്പിയും വലിച്ചെറിഞ്ഞ് അക്രമി സംഘം അഴിഞ്ഞാട്ടം നടത്തിയത്.
കഴിഞ്ഞ ദിവസം രാത്രിയിൽ സെകര്യൂരിറ്റി ജീവനക്കാരൻ പരിശോധനകൾക്കായി ആശുപത്രിയിൽ കറങ്ങാനിറങ്ങിയപ്പോഴായിരുന്നു സംഭവം. മദ്യലഹരിയിലെത്തിയ  രണ്ടു യുവാക്കൾ ആശുപത്രിയുടെ പ്രധാന വാതിലിലൂടെ, ഉള്ളിലേയ്ക്ക് കല്ലെറിയുകയായിരുന്നു.
അതിനുശേഷം വാതിലിലൂടെ ആശുപത്രി കോമ്പൗണ്ടിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച ഇവർ സമീപത്തുള്ള കടയിൽ സൂക്ഷിച്ചിരുന്ന സോഡാക്കുപ്പികൾ ഉപയോഗിച്ച് ആശുപത്രിയുടെ  വാർഡിന്റെ ഭിത്തിയിൽ എറിഞ്ഞ് പൊട്ടിച്ചു.
തുടർന്ന് കടയുടെ സമീപത്ത് ഇരുന്ന ബൈക്ക് തള്ളിയിടുകയും ഫ്രിഡ്ജ് റിപ്പയറിങ് കടയിലെ ഫ്രിഡ്ജുകൾ തല്ലി തകർക്കുകയും ചെയ്തു. ശബ്ദംകേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാരും ആംബുലൻസ് ഡ്രൈവർമാരും
ഗേറ്റിനടുത്ത് എത്തിയപ്പോൾ ആക്രമണകാരികൾ ഓടി മറഞ്ഞു.
ഗേറ്റ് തുറന്ന് പുറത്തിറങ്ങിയ സെക്യൂരിറ്റി ജീവനക്കാരനും ആംബുലൻസ് ഡ്രൈവർമാരും
ചേർന്ന് പരിസരത്തെല്ലാം ഇവരെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
സ്‌ക്വാഡുകാരെ വിവരമറിയിക്കുകയും തുടർന്ന് നടത്തിയ തെരച്ചിലിൽ
ആശുപത്രി മോർച്ചറിക്കുസമീപത്തു നിന്നും ഇവരെ പിടികൂടിയശേഷം പൊലീസിൽ ഏൽപിച്ചു. പൂവം സ്വദേശികളായ രണ്ടുപേരാണ്
ആക്രമണത്തിനു പിന്നിൽ.
ഇവർക്കെതിരെ ആശുപത്രി സൂപ്രണ്ട് ചങ്ങനാശേരി പൊലീസിൽ പരാതി നല്കിയിട്ടുണ്ട്.
കുറച്ചു ദിവസങ്ങൾക്കു മുമ്പ് സമാനരീതിയിൽ മറ്റൊരു സംഭവവും ഇവിടെയുണ്ടായി. കഞ്ചാവ് ലഹരിയിൽ എത്തിയ കുറച്ചുപേർ ആശുപത്രി കോമ്പൗണ്ടിനുള്ളിൽ പ്രവേശിച്ച ശേഷം മോർച്ചറിക്കുസമീപം ഒളിച്ചിരുന്നു. സെ
ജീവനക്കാർ എത്തിയപ്പോഴേക്കും ഇവർ ഓടിമറയുകയായിരുന്നു. ആശുപത്രിയിൽ നിലവിൽ മൂന്ന് സെക്യൂരിറ്റി ജീവനക്കാരാണ് ഉള്ളത്. പകൽ സമയത്ത് രണ്ടുപേരും രാത്രിയിൽ ഒരാളുമാണ് ഡ്യൂട്ടിയിൽ ഉണ്ടാകുന്നത്.
ജീവനക്കാരുടെ കുറവും സിസിടിവി നിരീക്ഷണവും ഇല്ലാത്തതാണ് സാമൂഹ്യവിരുദ്ധശല്യവും ആക്രമണങ്ങളും ഉണ്ടാകുന്നതിനു കാരണമെന്ന് ജീവനക്കാരും രോഗികളും പറയുന്നു.