കോട്ടയം ജില്ലയില്‍ 2153 പേര്‍ക്ക് കോവിഡ്; രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ് ആശ്വാസമാകുന്നു; 3063 പേര്‍ രോഗമുക്തരായി; പോസിറ്റീവ് ആകുന്ന ഭൂരിഭാഗം രോഗികളിലും കണ്ടെത്തിയത് ഉഗ്രവ്യാപനശേഷിയുള്ള മഹാരാഷ്ട്ര വൈറസ് 

സ്വന്തം ലേഖകൻ   കോട്ടയം: ജില്ലയില്‍ 2153 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2133 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.   സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 20 പേര്‍ രോഗബാധിതരായി. പുതിയതായി 7834 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 27.48 ശതമാനമാണ്.   രോഗം ബാധിച്ചവരില്‍ 980 പുരുഷന്‍മാരും 930 സ്ത്രീകളും 243 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 403 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   3063 പേര്‍ രോഗമുക്തരായി. 15051 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 139132 പേര്‍ കോവിഡ് ബാധിതരായി. […]

ബന്ധുക്കൾക്കും ഇഷ്ടക്കാർക്കും മാത്രം വാക്സിൻ; വ്യാജ ലിസ്റ്റ് ഉണ്ടാക്കി നാട്ടുകാരെയും അധികൃതരെയും പറ്റിച്ച സംഘത്തെ പൊലീസ് പൂട്ടി; വാക്സിൻ എടുക്കാൻ വന്ന സാധാരണക്കാരോട് , നിങ്ങൾ ലിസ്റ്റിൽ ഇല്ലെന്ന് പറഞ്ഞ് തിരികെ അയക്കുന്നത് സ്ഥിരം തൊഴിൽ

  സ്വന്തം ലേഖകൻ   വാഴപ്പള്ളി : വാക്സിനേഷൻ കേന്ദ്രത്തിൽ തട്ടിപ്പ് നടത്തിയവർ പിടിയിൽ. കേന്ദ്രത്തിൽ എത്തി വ്യാജ ലിസ്റ്റ് ഉണ്ടാക്കി നാട്ടുകാരെ പറ്റിച്ച, കുരിശുമ്മൂട് പനച്ചിപ്പുറം കുര്യാക്കോസ് ഫിലിപ്പ്, ചങ്ങനാശേരി പണംപറമ്പിൽ ജോമി മാത്യു, സോജി എന്നിവരാണ് പിടിയിലായത്.     വാഴപ്പള്ളി പഞ്ചായത്തിലെ ചെത്തിപ്പുഴ സർഗ്ഗ ക്ഷേത്ര എന്ന സ്ഥാപനത്തിലാണ് ഈ വ്യാജ വോളന്റീയർമാർ അഴിഞ്ഞാടിയിരുന്നത്.     വാക്സിനേഷന്റെ ഭാഗമായി ചില ദിവസങ്ങളിൽ തിരക്കു കൂടുതൽ ഉണ്ടാകുന്നതുമൂലം ഓൺലൈൻ വഴി ബുക്ക് ചെയ്ത പലര്‍ക്കും വാക്സിൽ ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പിന്റെ […]

കോവിഡ് ഡ്യൂട്ടിക്ക് എന്റെ ഭാര്യയെ നിയോഗിക്കരുതെന്ന് പഞ്ചായത്ത് മെമ്പര്‍; പൊലീസുകാരും ആരോഗ്യപ്രവര്‍ത്തകരും രാപ്പകലില്ലാതെ കര്‍മ്മരംഗത്ത് നില്‍ക്കുമ്പോള്‍ പഞ്ചായത്ത് മെമ്പര്‍ തന്റെ ഭാര്യയെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് പറഞ്ഞ് അധികൃതരെ വിരട്ടി; അധികാരം ദുര്‍വിനിയോഗം ചെയ്യുന്ന അധികാരികള്‍ നാടിന്റെ ശാപമാകുമ്പോള്‍

സ്വന്തം ലേഖകന്‍   ചങ്ങനാശ്ശേരി: താലൂക്ക് ആശുപത്രിയിൽ അറ്റൻഡറായ സ്വന്തം ഭാര്യയെ കോവിഡ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കരുതെന്ന് പഞ്ചായത്ത് മെമ്പര്‍.   പൊലീസുകാരും ആരോഗ്യപ്രവര്‍ത്തകരും രാപ്പകലില്ലാതെ ജീവന്‍ പോലും പണയംവെച്ച് മഹാമാരിയെ നേരിടുമ്പോഴാണ് പഞ്ചായത്ത് മെമ്പറുടെ ദാര്‍ഷ്ട്യം.   ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് 2 അറ്റൻഡറുടെ ഭര്‍ത്താവാണ് ഈ നിര്‍ബന്ധ ബുദ്ധിക്കാരനായ മെമ്പര്‍. ഇതോടെ ഇവർക്ക് ഡ്യൂട്ടി നല്കുന്നതിന് നഴ്സിംഗ് സൂപ്രണ്ട്  ബുദ്ധിമുട്ടുകയാണ്.   ശാരീരിക ബുദ്ധിമുട്ടുള്ള നിരവധി ആരോഗ്യ പ്രവർത്തകർ കുടുംബവും കുട്ടികളെയും ഉപേക്ഷിച്ച് രാപ്പകലില്ലാതെ ജോലിചെയ്യുമ്പോഴാണ് പഞ്ചായത്ത് അംഗത്തിന്റെ ഈ ധിക്കാരം. […]

പാക്കിൽ സെൻ്റ് തോമസ് യാക്കോബായ സുറിയാനിപ്പള്ളിയിൽ മോഷണം; മുഴുവൻ പണവും അപഹരിച്ചു; മൂന്ന് ക്യാമറകൾ നശിപ്പിച്ച നിലയിൽ; മോഷണം അതിവിദഗ്ധമായി

സ്വന്തം ലേഖകൻ കോട്ടയം : പാക്കിൽ സെൻ്റ് തോമസ് യാക്കോബായ സുറിയാനിപ്പള്ളിയിൽ മോഷണം. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. വൈകുന്നേരം 8 മണി വരെ പള്ളി ആഫീസിൽ ആളുകളുണ്ടായിരുന്നു. ഇതിന് ശേഷം ആയിരിക്കാം കൃത്യം നടന്നത്. ഇന്ന് രാവിലെ 7 മണിയോടെ,പള്ളി പരിസരത്തെ ലൈറ്റുകൾ കെടുത്തുവാൻ എത്തിയ മാനേജിംഗ് കമ്മറ്റി അംഗം വാലയിൽ ശ്രീ ജോൺ P ജോണാണ് മോഷണം നടന്നതായി മനസിലാക്കിയത്. ഇദ്ദേഹം വിവരം അറിയിച്ചതനുസരിച്ച് പള്ളി വികാരിയും മാനേജിംഗ് കമ്മറ്റി അംഗങ്ങളും എത്തിച്ചേരുകയും, ചിങ്ങവനം പോലീസിൽ പരാതി നൽകുകയും ചെയ്തു. പോലീസ് പള്ളിയിലെത്തി […]

കോവിഡ് പരിശോധനയ്ക്ക് പോയ യുവാവിനോട് കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ യുടെ ചോദ്യം? എവിടെ പോകുവാടാ ” %&*%¿$ മോനേ “; പൊതുജനങ്ങളെ വഴിയിൽ തടഞ്ഞു നിർത്തി തെറി വിളിക്കും, പരാതിക്കാരായ സ്ത്രീകളുടെ മൊബൈൽ നമ്പരിൽ രാത്രിയിൽ വിളിച്ച് സ്പെഷ്യൽ കേസന്വേഷണം ഇതൊക്കെയാണ് കോട്ടയത്തെ ഗ്രേഡ് എസ് ഐമാരുടെ പണി

സ്വന്തം ലേഖകന്‍ കോട്ടയം: കോവിഡ് പരിശോധനയ്ക്ക് പോയ കുടുംബത്തെ വഴിയിൽ തടഞ്ഞ് നിർത്തി ഡ്രൈവറെ വിളിച്ച ഭാഷയാണ് ” എവിടെ പോകുവാടാ %&*%¿$  മോനെ” യെന്ന്. പരിശോധന കഴിഞ്ഞ് വന്ന നാലംഗ കുടുംബത്തിലെ ഒരാൾക്ക് കോവിഡ് ബാധയും ഉണ്ടായിരുന്നു. പോലീസുകാർക്ക് വാഹനം പരിശോധിക്കാം, നിയമ ലംഘനം ഉണ്ടെങ്കിൽ കേസെടുക്കാം, ഫൈനടപ്പിക്കാം ഇതിലൊന്നും ആർക്കും തർക്കം ഇല്ല, പക്ഷേ ഇത്തരം ഭാഷകൾ ഉപയോഗിക്കാൻ ആരാണ് അനുവാദം തന്നത്. തിരുവനന്തപുരം ജില്ലയിൽ നിന്നും മണൽ മാഫിയയുമായുള്ള വഴിവിട്ട ബന്ധത്തിൻ്റെ പേരിൽ കഴിഞ്ഞ വർഷം കോട്ടയം വെസ്റ്റിലേക്ക് പണിഷ്മെൻ്റ് […]

കൂട്ടിക്കലില്‍ കോവിഡ് പടരുന്നു; പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ആശുപത്രിയില്‍ വാക്‌സിന്‍ ഇല്ല; സംഭവം നിയുക്ത എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ ശ്രദ്ധയില്‍പ്പെടുത്തി തേര്‍ഡ് ഐ ന്യൂസ്; വാക്‌സിന്‍ എത്തിക്കാന്‍ അടിയന്തിര നടപടി സ്വീകരിച്ച് ഭരണകൂടം

സ്വന്തം ലേഖകന്‍ പൂഞ്ഞാര്‍: മലയോര മേഘലയായ കൂട്ടിക്കലില്‍ കോവിഡ് വ്യാപനം രൂക്ഷമായിട്ടും വാക്‌സിന്‍ എത്തിക്കാതെ അധികൃതര്‍. പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ആശുപത്രിയിലാണ് വാക്‌സിന് ക്ഷാമം അനുഭവപ്പെടുന്നത്. വാക്‌സിനേഷന് വേണ്ടിയുള്ള പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത നിരവധി ആളുകളാണ് ആശുപത്രിയില്‍ എത്തി നിരാശരായി മടങ്ങുന്നത്. ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത ആളുകള്‍ക്ക് രണ്ടാമത്തെ ഡോസ് നല്‍കുന്നതും മുടങ്ങി. ഇതോടെ വലിയ പ്രതിഷേധം ഉയര്‍ന്ന് വന്നു. വാക്‌സിന്‍ വന്നിട്ടില്ല എന്ന മറുപടി പറഞ്ഞ് സാധാരണക്കാരായ ജനങ്ങളെ തിരിച്ച് അയക്കുന്ന ആശുപത്രി അധികൃതര്‍, വാക്‌സിനേഷന്‍ പുനഃരാരംഭിക്കുന്നതിന് യാതൊരു നടപടിയും കൈക്കൊണ്ടിരുന്നില്ല. […]

കോട്ടയം ജില്ലയില്‍ ആദ്യമായി മൂവായിരം കടന്ന് രോഗികൾ ; 3432 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി 27.28 ശതമാനത്തിലേക്ക്; 390 കുട്ടികൾക്കും രോഗബാധ

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 3432 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3420 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.   സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 12 പേര്‍ രോഗബാധിതരായി. പുതിയതായി 12580 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 27.28 ശതമാനമാണ്.   രോഗം ബാധിച്ചവരില്‍ 1434 പുരുഷന്‍മാരും 1608 സ്ത്രീകളും 390 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 217 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   2053 പേര്‍ രോഗമുക്തരായി. 16104 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ […]

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്ക് അന്വേഷിക്കാനെത്തിയ എസ് ഐ, ഭാര്യയുടെ നമ്പര്‍ മാത്രം വാങ്ങി; സന്ധ്യ കഴിയുമ്പോള്‍ എസ് ഐയുടെ വക സ്‌പെഷ്യല്‍ കേസ് അന്വേഷണം; പൊന്‍കുന്നം സ്റ്റേഷനില്‍ നടന്ന സംഭവം മാധ്യമങ്ങളറിയാതെ പൊലീസ് മുക്കിയെങ്കിലും തേര്‍ഡ് ഐ പൊക്കി

സ്വന്തം ലേഖകന്‍ പൊന്‍കുന്നം: കുടുംബപ്രശ്‌നം പരിഹരിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ കുടുംബത്തിന് പൊല്ലാപ്പായി. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്ക് അന്വേഷിക്കാനെത്തിയ പൊന്‍കുന്നം സ്റ്റേഷനിലെ എസ്. ഐ. സിവിയാണ് പൊലീസ് സേനയ്ക്ക് തന്നെ അപമാനമായ കഥാനായകന്‍. പൊന്‍കുന്നം ചിറക്കടവിൽ താമസിക്കുന്ന ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്ക് മൂര്‍ച്ഛിച്ചപ്പോൾ ഭാര്യ പോലീസിനെ വിളിച്ചു.  ഇതിന്റെ അടിസ്ഥാനത്തിലാണ് പൊന്‍കുന്നം സ്റ്റേഷനിലെ എസ് ഐ സിവിയും സംഘവും സ്ഥലത്തെത്തിയത്. ദമ്പതികള്‍ തമ്മിലുള്ള വഴക്ക് ഏറെക്കുറെ ഒത്തുതീര്‍പ്പാക്കിയ ശേഷം, ഭാര്യയുടെ നമ്പര്‍ മാത്രം വാങ്ങി സിവി തിരികെപ്പോയി. അന്വേഷണത്തിന്റെ ഭാഗമായതിനാല്‍ ഫോണ്‍ നമ്പര്‍ […]

താഴത്തങ്ങാടി ആറ്റില്‍ ഒഴുകിപ്പോയത് 20 ലക്ഷം രൂപ; ഇന്നലെ പണിതീര്‍ന്ന ബണ്ട് ഇന്ന് രാവിലെ അപ്രത്യക്ഷം; തട്ടിപ്പ് തടയണ വീണ്ടും തകര്‍ന്നിട്ടും അധികൃതര്‍ മൗനവ്രതത്തില്‍

സ്വന്തം ലേഖകന്‍ കോട്ടയം: ഇരുപത് ലക്ഷം രൂപയിലധികം ചെലവഴിച്ച് നിര്‍മ്മിച്ച താഴത്തങ്ങാടി ബണ്ട് വീണ്ടും തകര്‍ന്നു. ഓരുവെള്ളം തടയുന്നതിനായി തിരുവാര്‍പ്പ് പഞ്ചായത്തും വാട്ടര്‍ അതോറിക്ക് വേണ്ടി ജലസേചന വകുപ്പും ചേര്‍ന്ന് കുമ്മനം കുളപ്പുരക്കടവിന് സമീപം നിര്‍മ്മിച്ച തടയണയാണ് ഒറ്റരാത്രി കൊണ്ട് തകര്‍ന്നത്. വര്‍ഷം തോറും ഇത്തരത്തില്‍ തടയണ നിര്‍മ്മിക്കാറുണ്ട്. 20 ലക്ഷം രൂപയിലധികമാണ് എല്ലാ വര്‍ഷവും ഇതിനായി ചെലവഴിക്കുന്നത്. ശക്തമായ മഴയില്‍ ബണ്ട് കവിഞ്ഞൊഴുകുന്നത് പതിവാണ്. തടയണ മഴയില്‍ നശിച്ചില്ലെങ്കില്‍ പൊട്ടിച്ച് വിട്ട് ഒഴുക്കി കളയുകയാണ് പതിവ്. എല്ലാ വര്‍ഷവും ഇരുപത് ലക്ഷം രൂപ […]

കോട്ടയം ജില്ലയില്‍ 1650 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.24 ശതമാനത്തിലേക്ക്; കോട്ടയം നഗരസഭാ പരിധിയിൽ സ്ഥിതി ഗുരുതരം

സ്വന്തം ലേഖകൻ   കോട്ടയം: ജില്ലയില്‍ 1650 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1637 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 13 പേര്‍ രോഗബാധിതരായി. പുതിയതായി 6288 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 26.24 ശതമാനമാണ്.   രോഗം ബാധിച്ചവരില്‍ 792 പുരുഷന്‍മാരും 685 സ്ത്രീകളും 173 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 265 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   1825 പേര്‍ രോഗമുക്തരായി. 16443 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ […]