play-sharp-fill
ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്ക് അന്വേഷിക്കാനെത്തിയ എസ് ഐ,  ഭാര്യയുടെ നമ്പര്‍ മാത്രം വാങ്ങി; സന്ധ്യ കഴിയുമ്പോള്‍ എസ് ഐയുടെ വക സ്‌പെഷ്യല്‍ കേസ് അന്വേഷണം; പൊന്‍കുന്നം സ്റ്റേഷനില്‍ നടന്ന സംഭവം മാധ്യമങ്ങളറിയാതെ പൊലീസ് മുക്കിയെങ്കിലും തേര്‍ഡ് ഐ പൊക്കി

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്ക് അന്വേഷിക്കാനെത്തിയ എസ് ഐ, ഭാര്യയുടെ നമ്പര്‍ മാത്രം വാങ്ങി; സന്ധ്യ കഴിയുമ്പോള്‍ എസ് ഐയുടെ വക സ്‌പെഷ്യല്‍ കേസ് അന്വേഷണം; പൊന്‍കുന്നം സ്റ്റേഷനില്‍ നടന്ന സംഭവം മാധ്യമങ്ങളറിയാതെ പൊലീസ് മുക്കിയെങ്കിലും തേര്‍ഡ് ഐ പൊക്കി

സ്വന്തം ലേഖകന്‍

പൊന്‍കുന്നം: കുടുംബപ്രശ്‌നം പരിഹരിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ കുടുംബത്തിന് പൊല്ലാപ്പായി. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്ക് അന്വേഷിക്കാനെത്തിയ പൊന്‍കുന്നം സ്റ്റേഷനിലെ എസ്. ഐ. സിവിയാണ് പൊലീസ് സേനയ്ക്ക് തന്നെ അപമാനമായ കഥാനായകന്‍.

പൊന്‍കുന്നം ചിറക്കടവിൽ താമസിക്കുന്ന ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്ക് മൂര്‍ച്ഛിച്ചപ്പോൾ ഭാര്യ പോലീസിനെ വിളിച്ചു.  ഇതിന്റെ അടിസ്ഥാനത്തിലാണ് പൊന്‍കുന്നം സ്റ്റേഷനിലെ എസ് ഐ സിവിയും സംഘവും സ്ഥലത്തെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദമ്പതികള്‍ തമ്മിലുള്ള വഴക്ക് ഏറെക്കുറെ ഒത്തുതീര്‍പ്പാക്കിയ ശേഷം, ഭാര്യയുടെ നമ്പര്‍ മാത്രം വാങ്ങി സിവി തിരികെപ്പോയി. അന്വേഷണത്തിന്റെ ഭാഗമായതിനാല്‍ ഫോണ്‍ നമ്പര്‍ കൊടുക്കുന്നതില്‍ സ്ത്രീക്ക് മറ്റ് അപാകതകളൊന്നും തോന്നിയതുമില്ല.

എന്നാല്‍ നമ്പര്‍ വാങ്ങി തിരികെ എത്തിയ എസ് ഐ സിവി ,  ദിവസവും  സന്ധ്യയാകുമ്പോള്‍ സ്ത്രീയെ വിളിച്ച് ശല്യം ചെയ്യാന്‍ തുടങ്ങി. സ്‌പെഷ്യല്‍ കേസന്വേഷണം അതിര് വിട്ടതോടെ യുവതി പരാതി നല്കി; എസ് ഐ സസ്പെൻഷനിലുമായി; പുറകേ പോലിസ് കേസും എടുത്തു.

മാധ്യമങ്ങളറിയാതെ പൊലീസ് മുക്കിയ സംഭവം തേര്‍ഡ് ഐ ന്യൂസ് സംഘം അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ തുടര്‍ നടപടികള്‍ എടുത്തില്ലെങ്കില്‍, അധികാരം ദുര്‍വിനിയോഗം ചെയ്ത് സ്ത്രീകളെ ചൂഷണം ചെയ്യുന്ന ഒരു വിഭാഗം പൊലീസ് സേനയ്ക്കുള്ളില്‍ രൂപം കൊള്ളുമെന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട.

പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറിയതിന് ഈ വർഷം കോട്ടയം ജില്ലയിൽ സസ്പെൻഷനിലാകുന്ന രണ്ടാമത്തെ പോലിസ് ഉദ്യോഗസ്ഥനാണ് എസ്ഐ സിവി. യാത്രക്കാരനെ വഴിയിൽ തടഞ്ഞ് നിർത്തി അസഭ്യം പറഞ്ഞതിന് കഴിഞ്ഞ മാസം കോട്ടയം ട്രാഫിക് സ്റ്റേഷനിലെ എഎസ്ഐ രാധാകൃഷ്ണനും സസ്പെൻഷനിലായിരുന്നു.