മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത പോലീസിനെ ആക്രമിച്ച് മുത്തൂറ്റ് പോൾ വധ കേസിലെ മൂന്നാം പ്രതി; സ്റ്റേഷനിൽ വച്ച് ചെടിച്ചട്ടിയെടുത്ത് പോലീസിനു നേരേ എറിഞ്ഞു; ആക്രമിയെ കീഴ്പ്പെടുത്തിയത് അതിസാഹസികമായി

സ്വന്തം ലേഖകൻ   തൃക്കൊടിത്താനം: മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത പോലീസിനെ മധ്യവയസ്കൻകയ്യേറ്റം ചെയ്തു.   പിടികൂടി സ്റ്റേഷനിൽ എത്തിച്ചപ്പോൾ അവിടെയും അക്രമം.പായിപ്പാട് കൊല്ലാപുറം സ്വദേശി ഡെയ്ഞ്ചർ സുജിത് എന്നറിയപ്പെടുന്ന സുജിത്തിനെ(45)യാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റു ചെയ്തത്.     ഇന്നലെ വൈകുന്നേരം നാലിന് കൊല്ലാപുറത്താണ് സംഭവം. മാസ്ക് വയ്ക്കാതെ വഴിയിൽ ഇരുന്നത് പട്രോളിംഗിനെത്തിയ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ അക്രമാസക്തനായത്.   സ്റ്റേഷനിൽ വച്ച് ചെടിച്ചട്ടിയെടുത്ത് പോലീസിനു നേരേ എറിഞ്ഞു. ബലപ്രയോഗത്തിലൂടെയാണ് സുജിത്തിനെ പോലീസ് കീഴ്പ്പെടുത്തിയത്.     എസ്എച്ച് ഒ.അജീബ്.ഇ, എസ് […]

വിജയിക്കാനായില്ലെങ്കിലും തോല്‍പ്പിക്കാനായി; പരാജയത്തിലേക്കു നയിച്ചത് ലതികാ സുഭാഷ് പിടിച്ച വോട്ടാണെന്ന് പ്രിന്‍സ് ലൂക്കോസ്; വിമതസ്വരങ്ങള്‍ ഇനിയും കേട്ടില്ലെങ്കില്‍ കോണ്‍ഗ്രസിന് തിരിച്ച് വരവുണ്ടാകില്ലെന്ന് കാണിച്ച് കൊടുത്ത് ലതിക

സ്വന്തം ലേഖകന്‍ കോട്ടയം: സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട ലതിക സുഭാഷിന് വിജയിക്കാനായില്ലെങ്കിലും യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിന്‍സ് ലൂക്കോസിനെ തോല്‍പിക്കാനായി. സി.പി.എമ്മിലെ വി.എന്‍. വാസവനാണ് 58,289 വോട്ട് നേടി വിജയിച്ചത്. യു.ഡി.എഫിന്റെ പ്രിന്‍സ് ലൂക്കോസ് 43986 വോട്ടുനേടി രണ്ടാംസ്ഥാനത്തും എന്‍.ഡി.എ സ്ഥാനാര്‍ഥി ടി.എന്‍. ഹരികുമാര്‍ 13746 വോട്ടും നേടി മൂന്നാമതുമെത്തി. 7624 വോട്ടാണ് അവര്‍ക്കു നേടാനായത്.6.04 ശതമാനം വോട്ട്. ലതികക്കു കിട്ടിയ വോട്ടും പ്രിന്‍സിനു കിട്ടിയ വോട്ടും കൂട്ടിയാല്‍ കോണ്‍ഗ്രസിന് വിജയത്തിലേക്ക് എളുപ്പം നടന്ന് കയറാമായിരുന്നു. തന്റെ പരാജയത്തിന് കാരണമായത് ലതികാ സുഭാഷ് […]

യുഡിഫ് കോട്ടയിൽ നിന്ന് നാല് സീറ്റുകൾ പിടിച്ചെടുത്ത് ഇടത് പക്ഷം ; ക്യാപ്റ്റൻ തരംഗത്തിൽ അടിപതറാതെ പിടിച്ചു നിന്നത് തിരുവഞ്ചൂർ മാത്രം ; കോൺഗ്രസ്സിന് ആശ്വാസമായി കോട്ടയം

തേർഡ് ഐ ന്യൂസ്‌ കോട്ടയം : ഇടത് തരംഗത്തിൽ ഇളകാതെ കോൺഗ്രസ്സിന് ആശ്വാസമായി കോട്ടയം. ക്യാപ്റ്റൻ തരംഗതിൽ അടിപതറാതെ പിടിച്ചു നിന്നത് തിരുവഞ്ചൂർ മാത്രം. ഉമ്മൻചാണ്ടി വിജയിച്ചെങ്കിലും ഭൂരിപക്ഷം കുത്തനെ കുറഞ്ഞത് തിരിച്ചടിയായി.   പൂഞ്ഞാർ വോട്ടെണ്ണൽ പൂർത്തിയായി- കോട്ടയത്തെ തെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ ;   പാലാ -UDF – മാണി സി കാപ്പൻ വിജയിച്ചു. കടുത്തുരുത്തി-UDF- മോൻസ് ജോസഫ് -വിജയിച്ചു. വൈക്കം -LDF – സി. കെ ആശ വിജയിച്ചു. ഏറ്റുമാനൂർ-LDF- വി. എൻ വാസവൻ- വിജയിച്ചു കോട്ടയം -UDF- തിരുവഞ്ചൂർ […]

കോട്ടയത്ത് ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടി ആശ; പാലാ ജോസ് കെ മാണിയെ പൂട്ടി; ജിലയിലെ ഏറ്റവും പുതിയ ലീഡ് നില അറിയാം

തേർഡ് ഐ ബ്യൂറോ യു .ഡി.എഫി ൻ്റെ ഉരുക്ക് കോട്ടയായ കോട്ടയത്തിൻ്റെ രാഷ്ട്രീയ ആകാശത്ത് ഇത്തവണ വോട്ടെടുപ്പ് ഫലം വരും മുൻപ് ഉരുണ്ടു കയറിയത് ആകാംഷയുടെ കാർമേഘം. കഴിഞ്ഞ തവണ ഒൻപതിൽ ഏഴും പിടിച്ചെടുത്ത യു.ഡി.എഫ് ആ മൃഗീയ ഭൂരിപക്ഷം തന്നെയാണ് പ്രതീക്ഷിക്കുന്നത്. മണ്ഡലം, സ്ഥാനാര്‍ത്ഥി, ലീഡ് എന്ന ക്രമത്തില്‍ ചങ്ങനാശേരി-ജോബ് മൈക്കിള്‍(കേരള കോണ്‍ഗ്രസ് -എം)-3152 ഏറ്റുമാനൂര്‍-പ്രിന്‍സ് ലൂക്കോസ് (കേരള കോണ്‍ഗ്രസ്)-313 കടുത്തുരുത്തി-മോന്‍സ് ജോസഫ് (കേരള കോണ്‍ഗ്രസ്)- 828 പൂഞ്ഞാർ ആകെ 14 റൗണ്ട്. 12 കഴിഞ്ഞു. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍(കേരള കോണ്‍ഗ്രസ് -എം)- […]

കോട്ടയം ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഉദ്യോഗസ്ഥരും കൗണ്ടിംഗ് ഏജന്‍റുമാരും എത്തിത്തുടങ്ങി; എട്ടു മണിവരെ തപാല്‍ വകുപ്പില്‍നിന്ന് വരണാധികാരിക്ക് ലഭിക്കുന്ന തപാല്‍ വോട്ടുകള്‍ വോട്ടെണ്ണലിനായി പരിഗണിക്കും

തേർഡ് ഐ ന്യൂസ്‌ കോട്ടയം : കോട്ടയം ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഉദ്യോഗസ്ഥരും കൗണ്ടിംഗ് ഏജന്‍റുമാരും എത്തിത്തുടങ്ങി.   ജില്ലയിലെ സാധാരണ തപാല്‍ വോട്ടുകള്‍ മെയ് ഒന്നിന് രാവിലെ വരെ കിട്ടിയത് -3040   ആബ്‌സെന്റീ വോട്ടര്‍മാരുടെ തപാല്‍ വോട്ടുകള്‍ ———– 80 വയസിനു മുകളിലുള്ളവര്‍-22713 ഭിന്നശേഷിക്കാര്‍-3157 കോവിഡ് ബാധിതരും കോവിഡ് ക്വാറന്റയിന്‍ കഴിയുന്നവരും-45     ജില്ലയില്‍ ആകെ ചെയ്ത വോട്ട്-11,49,901   പോളിംഗ് ശതമാനം-72.16   ആകെ പോളിംഗ് ബൂത്തുകള്‍- 2406   ആകെ സ്ഥാനാര്‍ഥികള്‍-66   വോട്ടെണ്ണല്‍ നടക്കുന്നത് 36 […]

എഴുപത്തിയഞ്ച് വയസ്സുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു; അംഗപരിമിതനായ സഹോദരനെ മർദിച്ചവശനാക്കി; കാതിൽ കിടന്ന ഒരു തരി പൊന്നിന് വേണ്ടി കണ്ണിൽച്ചോരയില്ലാത്ത അക്രമം അരങ്ങേറിയത് കുറവിലങ്ങാട്

സ്വന്തം ലേഖകൻ കുറവിലങ്ങാട്: വീട്ടിൽ അതിക്രമിച്ചു കയറി വയോധികയെ പീഡിപ്പിച്ച ശേഷം സ്വർണം കവർന്ന കേസിൽ രണ്ടു പ്രതികൾ അറസ്റ്റിൽ. പീഡ‌ിപ്പിക്കുകയും, സ്വർണം കവരുകയും ചെയ്‌ത ഒന്നാം പ്രതി കുറവിലങ്ങാട് നമ്പൂശേരി കോളനിയിൽ ജനാർദനൻ ( പരുന്ത് റോയി- 45), ഈ സ്വർണം വിൽക്കാൻ സഹായിച്ച രണ്ടാം പ്രതി അതിരമ്പുഴ ഇടത്തൊട്ടിയിൽ ബാബു ( 52) എന്നിവരെ കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്‌തത്.   കഴിഞ്ഞ ദിവസമായിരുന്നു നാടിനെ നടുക്കിയ സംഭവം. കുറവിലങ്ങാട് മുട്ടുങ്കല്ലിന് സമീപം താമസിക്കുന്ന എഴുപത്തിയഞ്ച് വയസുള്ള വയോധികയാണ് പരുന്ത് റോയിയുടെ […]

പിളർന്ന് പിളർന്ന് വളർന്ന ആ കുഞ്ഞിന് നാളെ ബലി ഇടേണ്ടി വരുമോ?; കേരളാ രാഷ്ട്രീയം ഉറ്റുനോക്കുന്ന പാലായില്‍ ആര് ജയിക്കും?; ജോസ് കെ.മാണി പരാജയപ്പെട്ടാല്‍ കേരളാ കോണ്‍ഗ്രസ് എം. പാര്‍ട്ടി തന്നെ ഇല്ലാണ്ടാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍

ജി. കെ   പാലാ : കേരളാ രാഷ്ട്രീയം ഉറ്റുനോക്കുന്ന മണ്ഡലമാണ് പാലാ. പാലായില്‍ ആര് ജയിക്കും? എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും സംബന്ധിച്ചിടത്തോളം അഭിമാനം പോരാട്ടമാണ് പാലായിലേത്.   കേരളാ കോണ്‍ഗ്രസ് എം. ഇടതുമുന്നണിയിലേക്ക് പോയതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ്. ജയത്തില്‍ കുറഞ്ഞതൊന്നും ചിന്തിക്കാനേ സാധിക്കില്ല. പാലായില്‍ പതിനയ്യായിരം വോട്ടിന് ജയിക്കുമെന്നു എല്‍.ഡി.എഫും യു.ഡി.എഫും അഭിപ്രായപ്പെടുന്നത്. ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ മുന്നണികള്‍ ആത്മവിശ്വാസത്തിലാണ്. എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി ജോസ് കെ.മാണി പരാജയപ്പെട്ടാല്‍ കേരളാ കോണ്‍ഗ്രസ് എം. പാര്‍ട്ടി തന്നെ ഇല്ലാണ്ടാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. […]

പള്ളത്തെ കാര്‍ വർക്ക് ഷോപ്പിൽ അറ്റകുറ്റപ്പണികള്‍ക്ക് കൊടുത്ത ലാന്‍സര്‍ കാര്‍ കള്ളന്‍ കൊണ്ടുപോയി; വര്‍ക്ക് ഷോപ്പ് ഗേറ്റിന്റെ പൂട്ട് പൊളിച്ചത് അതിവിദഗ്ധമായി; കക്കാനിറങ്ങുന്നത് തൊഴില്‍ നഷ്ടപ്പെട്ട ടെക്കിക്കള്‍ ഉള്‍പ്പെടെയുള്ള ഹൈടെക് കള്ളന്മാരെന്ന് സൂചന

സ്വന്തം ലേഖകന്‍ കോട്ടയം: പള്ളത്തെ കാര്‍ വര്‍ക്ക് ഷോപ്പില്‍ അറ്റകുറ്റപ്പണികള്‍ക്ക് ഏല്‍പ്പിച്ച കാര്‍ മോഷണം പോയി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മൂലവട്ടം സ്വദേശി രാഹുല്‍ പട്ടോലക്കലിന്റെ ഉടമസ്ഥതയിലുള്ള KL-01-AA-707 രജിസ്‌ട്രേഷനിലുള്ള കറുപ്പ് നിറത്തിലുള്ള മിറ്റ്‌സുബിഷി ലാന്‍സര്‍ കാറാണ് മോഷണം പോയത്. ഏതാനും ദിവസം മുന്‍പാണ് ഉടമസ്ഥന്‍ ചെറിയ അറ്റകുറ്റപ്പണികള്‍ക്കായി കാര്‍ പള്ളത്തെ വര്‍ക്ക് ഷോപ്പില്‍ ഏല്‍പ്പിക്കുന്നത്. ഇന്നലെ രാവിലെ ഷോപ്പിലെത്തിയ ജീവനക്കാര്‍ ഗേറ്റിന്റെ പൂട്ട് പൊളിച്ചിട്ടിരിക്കുന്ന കാഴ്ച കണ്ട് സംശയം തോന്നി അകത്ത് കയറി നോക്കിയപ്പോഴാണ് കാര്‍ മോഷണം പോയതായി മനസ്സിലാക്കുന്നത്. ഇരുമ്പ് […]

കോട്ടയത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.03ലേക്ക്; ഇന്ന്‌ 2917 പേര്‍ രോഗബാധിതരായി; 456 മുതിർന്ന പൗരന്മാർക്കും വൈറസ് ബാധിച്ചു

സ്വന്തം ലേഖകൻ   കോട്ടയം: ജില്ലയില്‍ പുതിയതായി 2917 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2903 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 14 പേര്‍ രോഗബാധിതരായി. പുതിയതായി 10791 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 27.03 ശതമാനമാണ്.   രോഗം ബാധിച്ചവരില്‍ 1349 പുരുഷന്‍മാരും 1275 സ്ത്രീകളും 293 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 456 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   1804 പേര്‍ രോഗമുക്തരായി. 14211 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 121517 പേര്‍ കോവിഡ് […]

കോട്ടയം ജില്ലയിലെ ചില പഞ്ചായത്തുകളില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അന്‍പത് ശതമാനത്തിന് മുകളില്‍; അതീവ ജാഗ്രത പാലിച്ചില്ലെങ്കില്‍ കോട്ടയം കൈവിട്ട് പോയേക്കാം; പഞ്ചായത്തുകള്‍ ഏതൊക്കെയെന്ന് അറിയാം…

സ്വന്തം ലേഖകന്‍ വൈക്കം: ജില്ലയിലെ മറവന്‍തുരുത്ത്, ചെമ്പ് പഞ്ചായത്തുകളില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി പി ആര്‍) അന്‍പത് ശതമാനത്തിന് മുകളില്‍. അതീവ ജാഗ്രത പാലിച്ചില്ലെങ്കില്‍ ജില്ലയുടെ അവസ്ഥ മോശമായേക്കും. മഹാരാഷ്ട്രയെ വിറപ്പിച്ച വൈറസ് വകഭേദം കോട്ടയത്തും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കണ്ടെത്തിയിരുന്നു. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.14 ശതമാനത്തിലേക്ക് ഉയര്‍ന്നതോടെ കടുത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് കോട്ടയത്ത്. ഏറ്റവും അധികം രോഗികളുള്ള കോട്ടയം നഗരസഭയില്‍ ഭൂരിഭാഗത്തിലും കോവിഡിന്റെ മഹാരാഷ്ട്ര വകഭേദമാണ് കണ്ടെത്തിയത്. കൊറോണ വൈറസിന്റെ യു.കെ വകഭേദത്തിനേക്കാള്‍ അപകടകാരിയാണ് മഹരാഷ്ട്ര വകഭേദം. […]