play-sharp-fill
കോവിഡ് പരിശോധനയ്ക്ക് പോയ യുവാവിനോട് കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ യുടെ ചോദ്യം? എവിടെ പോകുവാടാ ” %&*%¿$ മോനേ “; പൊതുജനങ്ങളെ വഴിയിൽ തടഞ്ഞു നിർത്തി തെറി വിളിക്കും, പരാതിക്കാരായ സ്ത്രീകളുടെ മൊബൈൽ നമ്പരിൽ രാത്രിയിൽ വിളിച്ച് സ്പെഷ്യൽ കേസന്വേഷണം ഇതൊക്കെയാണ് കോട്ടയത്തെ ഗ്രേഡ് എസ് ഐമാരുടെ പണി

കോവിഡ് പരിശോധനയ്ക്ക് പോയ യുവാവിനോട് കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ യുടെ ചോദ്യം? എവിടെ പോകുവാടാ ” %&*%¿$ മോനേ “; പൊതുജനങ്ങളെ വഴിയിൽ തടഞ്ഞു നിർത്തി തെറി വിളിക്കും, പരാതിക്കാരായ സ്ത്രീകളുടെ മൊബൈൽ നമ്പരിൽ രാത്രിയിൽ വിളിച്ച് സ്പെഷ്യൽ കേസന്വേഷണം ഇതൊക്കെയാണ് കോട്ടയത്തെ ഗ്രേഡ് എസ് ഐമാരുടെ പണി

സ്വന്തം ലേഖകന്‍

കോട്ടയം: കോവിഡ് പരിശോധനയ്ക്ക് പോയ കുടുംബത്തെ വഴിയിൽ തടഞ്ഞ് നിർത്തി ഡ്രൈവറെ വിളിച്ച ഭാഷയാണ് ” എവിടെ പോകുവാടാ %&*%¿$  മോനെ” യെന്ന്.

പരിശോധന കഴിഞ്ഞ് വന്ന നാലംഗ കുടുംബത്തിലെ ഒരാൾക്ക് കോവിഡ് ബാധയും ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസുകാർക്ക് വാഹനം പരിശോധിക്കാം, നിയമ ലംഘനം ഉണ്ടെങ്കിൽ കേസെടുക്കാം, ഫൈനടപ്പിക്കാം ഇതിലൊന്നും ആർക്കും തർക്കം ഇല്ല, പക്ഷേ ഇത്തരം ഭാഷകൾ ഉപയോഗിക്കാൻ ആരാണ് അനുവാദം തന്നത്.

തിരുവനന്തപുരം ജില്ലയിൽ നിന്നും മണൽ മാഫിയയുമായുള്ള വഴിവിട്ട ബന്ധത്തിൻ്റെ പേരിൽ കഴിഞ്ഞ വർഷം കോട്ടയം വെസ്റ്റിലേക്ക് പണിഷ്മെൻ്റ് ട്രാൻസ്ഫർ കിട്ടിയ വിദ്വാനാണ് തെറി വിളിയുടെ ഉടമ.

കഴിഞ്ഞ വർഷം കൈരളി ചാനലിലെ റിപ്പോർട്ടറെ ചുങ്കം ഭാഗത്ത് തടഞ്ഞ് നിർത്തി അ…പു… എന്ന് വിളിച്ചതും ഇയാൾ തന്നെയാണ്.

കെ എസ് ആർ ടി സി സ്റ്റാൻഡിനു സമീപം ബൈക്ക് നിർത്തി ഫോൺ ചെയ്തു കൊണ്ടിരുന്ന യുവാവിനെ തെറി വിളിച്ചതും ഈ മഹാൻ തന്നെയാണ്.

അന്തസായി ജോലി ചെയ്ത് പൊതുജനങ്ങളോട് വളരെ മാന്യമായി പെരുമാറുന്ന ആയിരക്കണക്കിന് പോലീസുകാർക്ക് അപമാനമാണ് ഇത്തരക്കാർ.

പൊൻകുന്നം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ആകട്ടെ കോട്ടയംകാരനേയും കടത്തിവെട്ടി.

കുടുംബപ്രശ്‌നം പരിഹരിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ കുടുംബത്തിന് തന്നെ പൊല്ലാപ്പായി മാറി.

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്ക് അന്വേഷിക്കാനെത്തിയ പൊന്‍കുന്നം സ്റ്റേഷനിലെ എസ്. ഐ. സിവിയാണ് പൊലീസ് സേനയ്ക്ക് തന്നെ അപമാനമായ കഥാനായകന്‍.

പൊന്‍കുന്നം ചിറക്കടവിൽ താമസിക്കുന്ന ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്ക് മൂര്‍ച്ഛിച്ചപ്പോൾ ഭാര്യ പോലീസിനെ വിളിച്ചു.  ഇതിന്റെ അടിസ്ഥാനത്തിലാണ് പൊന്‍കുന്നം സ്റ്റേഷനിലെ എസ് ഐ സിവിയും സംഘവും സ്ഥലത്തെത്തിയത്.

ദമ്പതികള്‍ തമ്മിലുള്ള വഴക്ക് ഏറെക്കുറെ ഒത്തുതീര്‍പ്പാക്കിയ ശേഷം, ഭാര്യയുടെ നമ്പര്‍ മാത്രം വാങ്ങി സിവി തിരികെപ്പോയി. അന്വേഷണത്തിന്റെ ഭാഗമായതിനാല്‍ ഫോണ്‍ നമ്പര്‍ കൊടുക്കുന്നതില്‍ സ്ത്രീക്ക് മറ്റ് അപാകതകളൊന്നും തോന്നിയതുമില്ല.

എന്നാല്‍ നമ്പര്‍ വാങ്ങി തിരികെ എത്തിയ എസ് ഐ സിവി ,  ദിവസവും  സന്ധ്യയാകുമ്പോള്‍ സ്ത്രീയെ വിളിച്ച് ശല്യം ചെയ്യാന്‍ തുടങ്ങി. സ്‌പെഷ്യല്‍ കേസന്വേഷണം അതിര് വിട്ടതോടെ യുവതി പരാതി നല്കി; എസ് ഐ സസ്പെൻഷനിലുമായി; പുറകേ പോലിസ് കേസും എടുത്തു.

മാധ്യമങ്ങളറിയാതെ പൊലീസ് മുക്കിയ സംഭവം തേര്‍ഡ് ഐ ന്യൂസ് സംഘം അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ എസ് ഐയെ സസ്പെൻറു ചെയ്യുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറിയതിന് ഈ വർഷം കോട്ടയം ജില്ലയിൽ സസ്പെൻഷനിലാകുന്ന രണ്ടാമത്തെ പോലിസ് ഉദ്യോഗസ്ഥനാണ് എസ്ഐ സിവി. യാത്രക്കാരനെ വഴിയിൽ തടഞ്ഞ് നിർത്തി അസഭ്യം പറഞ്ഞതിന് കഴിഞ്ഞ മാസം കോട്ടയം ട്രാഫിക് സ്റ്റേഷനിലെ എഎസ്ഐ രാധാകൃഷ്ണനും സസ്പെൻഷനിലായിരുന്നു.

Tags :