കോവിഡ് ഡ്യൂട്ടിക്ക് എന്റെ ഭാര്യയെ നിയോഗിക്കരുതെന്ന് പഞ്ചായത്ത് മെമ്പര്‍; പൊലീസുകാരും ആരോഗ്യപ്രവര്‍ത്തകരും രാപ്പകലില്ലാതെ കര്‍മ്മരംഗത്ത് നില്‍ക്കുമ്പോള്‍ പഞ്ചായത്ത് മെമ്പര്‍ തന്റെ ഭാര്യയെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് പറഞ്ഞ് അധികൃതരെ വിരട്ടി; അധികാരം ദുര്‍വിനിയോഗം ചെയ്യുന്ന അധികാരികള്‍ നാടിന്റെ ശാപമാകുമ്പോള്‍

സ്വന്തം ലേഖകന്‍

ചങ്ങനാശ്ശേരി: താലൂക്ക് ആശുപത്രിയിൽ അറ്റൻഡറായ സ്വന്തം ഭാര്യയെ കോവിഡ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കരുതെന്ന് പഞ്ചായത്ത് മെമ്പര്‍.

പൊലീസുകാരും ആരോഗ്യപ്രവര്‍ത്തകരും രാപ്പകലില്ലാതെ ജീവന്‍ പോലും പണയംവെച്ച് മഹാമാരിയെ നേരിടുമ്പോഴാണ് പഞ്ചായത്ത് മെമ്പറുടെ ദാര്‍ഷ്ട്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് 2 അറ്റൻഡറുടെ ഭര്‍ത്താവാണ് ഈ നിര്‍ബന്ധ ബുദ്ധിക്കാരനായ മെമ്പര്‍. ഇതോടെ ഇവർക്ക് ഡ്യൂട്ടി നല്കുന്നതിന് നഴ്സിംഗ് സൂപ്രണ്ട്  ബുദ്ധിമുട്ടുകയാണ്.

ശാരീരിക ബുദ്ധിമുട്ടുള്ള നിരവധി ആരോഗ്യ പ്രവർത്തകർ കുടുംബവും കുട്ടികളെയും ഉപേക്ഷിച്ച് രാപ്പകലില്ലാതെ ജോലിചെയ്യുമ്പോഴാണ് പഞ്ചായത്ത് അംഗത്തിന്റെ ഈ ധിക്കാരം.

ചങ്ങനാശേരിയിലെ കോവിഡ് കെയര്‍ സെന്ററിലേക്കാണ് അറ്റൻഡറായ യുവതിയെ ഡ്യൂട്ടിയ്ക്കായി നിയോഗിച്ചത്. തുടര്‍ന്ന് എതിര്‍പ്പുമായി പഞ്ചായത്ത് അംഗം രംഗത്ത് വരികയായിരുന്നു.

മുമ്പും ഇയാള്‍ക്കെതിരെ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്.