പാക്കിൽ സെൻ്റ് തോമസ് യാക്കോബായ സുറിയാനിപ്പള്ളിയിൽ മോഷണം; മുഴുവൻ പണവും അപഹരിച്ചു; മൂന്ന് ക്യാമറകൾ നശിപ്പിച്ച നിലയിൽ; മോഷണം അതിവിദഗ്ധമായി

പാക്കിൽ സെൻ്റ് തോമസ് യാക്കോബായ സുറിയാനിപ്പള്ളിയിൽ മോഷണം; മുഴുവൻ പണവും അപഹരിച്ചു; മൂന്ന് ക്യാമറകൾ നശിപ്പിച്ച നിലയിൽ; മോഷണം അതിവിദഗ്ധമായി

സ്വന്തം ലേഖകൻ

കോട്ടയം : പാക്കിൽ സെൻ്റ് തോമസ് യാക്കോബായ സുറിയാനിപ്പള്ളിയിൽ മോഷണം. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. വൈകുന്നേരം 8 മണി വരെ പള്ളി ആഫീസിൽ ആളുകളുണ്ടായിരുന്നു. ഇതിന് ശേഷം ആയിരിക്കാം കൃത്യം നടന്നത്.

ഇന്ന് രാവിലെ 7 മണിയോടെ,പള്ളി പരിസരത്തെ ലൈറ്റുകൾ കെടുത്തുവാൻ എത്തിയ മാനേജിംഗ് കമ്മറ്റി അംഗം വാലയിൽ ശ്രീ ജോൺ P ജോണാണ് മോഷണം നടന്നതായി മനസിലാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇദ്ദേഹം വിവരം അറിയിച്ചതനുസരിച്ച് പള്ളി വികാരിയും മാനേജിംഗ് കമ്മറ്റി അംഗങ്ങളും എത്തിച്ചേരുകയും, ചിങ്ങവനം പോലീസിൽ പരാതി നൽകുകയും ചെയ്തു. പോലീസ് പള്ളിയിലെത്തി തെളിവെടുത്തു.

പള്ളിയ്ക്കുള്ളിലെ ഭണ്ഡാരം തകർത്ത്, ഉള്ളിലെ പണം മുഴുവൻ അപഹരിച്ചു.മൂന്ന് ക്യാമറാകൾ കേടുവരുത്തിയ മോഷ്ടാവ്, പള്ളിയുടെ തെക്കുവശത്തെ വാതിലിൻ്റെ പൂട്ട് തകർത്താണ് അകത്ത് പ്രവേശിച്ചത്.

പള്ളിയുടെ ഗേറ്റുകൾ പൂട്ടിയിരുന്നതിനാൽ മതിൽ ചാടിയായിരുന്നിരിക്കാം അകത്ത് പ്രവേശിച്ചത് എന്നാണ് പ്രാഥമിക നിഗമനം.