കോട്ടയം ജില്ലയില്‍ 2566 പേര്‍ക്ക് കോവിഡ്; 1975 പേര്‍ രോഗമുക്തരായി; നിലവില്‍ ചികിത്സയിലുള്ളത് 17186 പേർ 

  സ്വന്തം ലേഖകൻ   കോട്ടയം: ജില്ലയില്‍ 2566 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2548 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു.   സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 18 പേര്‍ രോഗബാധിതരായി. പുതിയതായി 10388 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 24.70 ശതമാനമാണ്.   രോഗം ബാധിച്ചവരില്‍ 1178 പുരുഷന്‍മാരും 1125 സ്ത്രീകളും 263 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 263 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   1975 പേര്‍ രോഗമുക്തരായി. 17186 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. […]

നഗരത്തിലെ ജനങ്ങളുടെ ജീവന് പുല്ലുവില കല്പിച്ച് കോട്ടയം നഗരസഭ ; കോവിഡ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഒരു ആംബുലൻസ് എങ്കിലും വാടകയ്ക്ക് എടുക്കുവാൻ കോടികണക്കിന് രൂപ നീക്കിയിരിപ്പുള്ള നഗരസഭ തയ്യാറല്ല; ജനങ്ങളുടെ ജീവന് പട്ടിയുടെ വില പോലുമില്ല ; മുൻ നഗരസഭാ കൗൺസിലർ എൻ.എസ് ഹരിചന്ദ്രനെ കൊലക്ക് കൊടുത്തതും നഗരസഭയുടെ അനാസ്ഥ തന്നെ

സ്വന്തം ലേഖകൻ   കോട്ടയം: കോവിഡ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ നഗരത്തിലെ ജനങ്ങളുടെ ജീവന് പുല്ലുവില കല്പിച്ച് കോട്ടയം നഗരസഭ. ഓരോ ദിവസവും ജില്ലയിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്നത് കോട്ടയം നഗരസഭാ പരിധിയിലാണ്.     രണ്ടു ലക്ഷത്തോളം ജനങ്ങളുള്ള കോട്ടയം നഗരസഭയിൽ കോവിഡ് ആവശ്യത്തിന് ഓടുവാൻ ഒരു ആംബുലൻസ് പോലുമില്ല. കോവിഡ് പ്രവർത്തനങ്ങളുടെ ഭാഗമായി ആംബുലൻസിന്റെ ആവശ്യങ്ങൾക്ക് എത്ര രൂപ വേണമെങ്കിലും ചിലവഴിച്ചോളാൻ സർക്കാർ നിർദ്ദേശം ഉള്ളപ്പോഴാണ്, കോടിക്കണക്കിന് രൂപ നീക്കിയിരിപ്പുള്ള കോട്ടയം നഗരസഭാ ഒരു ആംബുലൻസ് വാടകയ്ക്ക് […]

കോട്ടയം ജില്ലയില്‍ 1713 പേര്‍ക്ക് കോവിഡ്; ടെസ്റ്റ്‌ പോസിറ്റിവിറ്റിയിൽ നേരിയ കുറവ് ; ജില്ലയില്‍ ആകെ ക്വാറന്റയിനില്‍ കഴിയുന്നത് 54445 പേര്‍ 

  സ്വന്തം ലേഖകൻ   കോട്ടയം : ജില്ലയില്‍ 1713 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1709 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു പേര്‍ രോഗബാധിതരായി. പുതിയതായി 6679 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 25.64 ശതമാനമാണ്.   രോഗം ബാധിച്ചവരില്‍ 784 പുരുഷന്‍മാരും 762 സ്ത്രീകളും 167 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 341 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   2054 പേര്‍ രോഗമുക്തരായി. 16589 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 145575 പേര്‍ കോവിഡ് […]

എംആര്‍എഫില്‍ രോഗവ്യാപനം രൂക്ഷം; നടപടിയെടുക്കാതെ ജില്ലാ ഭരണകൂടം;നാട്ടുകാരെയും ജോലിക്കാരെയും വെല്ലുവിളിക്കുന്ന എംആര്‍എഫ് മാനേജ്മെന്റിനെതിരെ പ്രതിഷേധം ശക്തം

  സ്വന്തം ലേഖകന്‍ വടവാതൂര്‍: എംആര്‍എഫില്‍ രോഗവ്യാപനം രൂക്ഷമാകുന്നു. ആയിരക്കണക്കിന് ആളുകള്‍ ജോലിയെടുക്കുന്ന ഇവിടെ, കമ്പനി മാനേജ്‌മെന്റ് യാതൊരു മുന്‍കരുതലും സ്വീകരിച്ചില്ലെന്ന ആരോപണം ശക്തമാകുകയാണ്. ജില്ലയിലെ മറ്റ് തൊഴില്‍ കേന്ദ്രങ്ങളില്‍, ജില്ലാ ഭരണകൂടം നടപടികള്‍ ശക്തമാക്കുമ്പോള്‍ എംആര്‍ഫിന്റെ കാര്യത്തില്‍ മാത്രം മൗനം പാലിക്കുകയാണ്. രണ്ടായിരത്തിലധികം ജീവനക്കാരുള്ള ഇവിടെ 180 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എംആര്‍എഫ് സ്ഥിതി ചെയ്യുന്നത് വിജയപുരം പഞ്ചായത്തിലാണ്. ഇവിടെയും രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യമാണുള്ളത്. രോഗവ്യാപനം രൂക്ഷമായിട്ടും കമ്പനി അടച്ചിടാത്തതില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധവും ആശങ്കയുമുണ്ട്. കോവിഡിന്റെ ഒന്നാം ഘട്ടത്തിലും മലയാള മനോരമയുടെ […]

ചങ്ങനാശ്ശേരിയിലെ വാക്‌സിന്‍ തിരിമറി; പുലര്‍ച്ചെ 4.30 മുതല്‍ ടോക്കണ്‍ കൊടുത്തിരുന്നതായും, നൂറ് കണക്കിന് ആളുകള്‍ തടിച്ച് കൂടിയിരുന്നതായും വിവരം; ബുക്ക് ചെയ്ത് വരുന്നവരെ വഞ്ചച്ച് സൗജന്യ വാക്സിൻ മറിച്ചുവിറ്റിരുന്നതായും സംശയം; അട്ടിമറിക്ക് പിന്നില്‍ മൂവര്‍ സംഘം

സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി: വാഴപ്പള്ളി പഞ്ചായത്തിലെ ചെത്തിപ്പുഴ സര്‍ഗ്ഗ ക്ഷേത്ര എന്ന സ്ഥാപനത്തിലെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ വാക്‌സിന്‍ തിരിമറി നടത്തിയ വ്യാജ വോളന്റീയര്‍മാര്‍മാരുടെ കൂടുതല്‍ തട്ടിപ്പ് വിവരങ്ങള്‍ പുറത്ത്. പുലര്‍ച്ചെ 4.30 മുതല്‍ ബന്ധുക്കള്‍ക്കും ഇഷ്ടക്കാര്‍ക്കും വാക്‌സിനേഷന് വേണ്ടിയുള്ള ടോക്കണ്‍ ഇവര്‍ വിതരണം ചെയ്ത് തുടങ്ങും. ഒടുവില്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത് വരുന്നവര്‍ക്ക് വാക്‌സിന്‍ സ്‌റ്റോക്കില്ലെന്നും നിങ്ങള്‍ ഇന്നത്തെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും പറഞ്ഞ് തിരിച്ചയയ്ക്കുകയുമായിരുന്നു മൂവര്‍ സംഘത്തിന്റെ പതിവ്. ആരൊക്കെ വരണമെന്നും ആര്‍ക്കൊക്കെ വാക്‌സിന്‍ കൊടുക്കണമെന്നും തീരുമാനിച്ചിരുന്നത് ഈ മൂന്നംഗ സംഘമായിരുന്നു. ഓണ്‍ലൈന്‍ വഴി […]

കോട്ടയം ജില്ലയില്‍ 2395 പേര്‍ക്ക് കോവിഡ് ; സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 13 പേര്‍ രോഗബാധിതരായി; ടെസ്റ്റ് പോസിറ്റിവിറ്റി 25 ശതമാനമായി കുറഞ്ഞു

  സ്വന്തം ലേഖകൻ    കോട്ടയം: ജില്ലയില്‍ പുതിയതായി 2395 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2382 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു.   സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 13 പേര്‍ രോഗബാധിതരായി. പുതിയതായി 9579 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 25 ശതമാനമാണ്.   രോഗം ബാധിച്ചവരില്‍ 1131 പുരുഷന്‍മാരും 1036 സ്ത്രീകളും 228 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 409 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   1404 പേര്‍ രോഗമുക്തരായി. 16041 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ […]

ഹരിശ്ചന്ദ്രനെ കാലുവാരി ഇല്ലാതാക്കിയവർ തന്നെ അദ്ദേഹത്തിൻ്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി

സ്വന്തം ലേഖകൻ കോട്ടയം: അന്തരിച്ച കോൺഗ്രസ് നേതാവ് എൻ എസ് ഹരിശ്ചന്ദ്രന് പ്രണാമം!   കോട്ടയം ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവും, രാഷ്ട്രീയത്തിനുപരിയായി കോട്ടയത്തെ എല്ലാ മേഖലയിലും നിറസാന്നിദ്ധ്യമായിരുന്നയാളായിരുന്നു ഹരിശ്ചന്ദ്രൻ. എന്നിട്ടും ഹരിശ്ചന്ദ്രനെ കോൺഗ്രസുകാർ തന്നെ കാലുവാരി   ഡിസിസി ജനറൽ സെക്രട്ടറിയും, മുൻ നഗരസഭാ കൗൺസിലറുമായിരുന്ന ഹരിശ്ചന്ദ്രൻ മൽസരിച്ചിരുന്ന കോടിമത വാർഡ് 2015ലെ തിരഞ്ഞെടുപ്പിൽ വനിതാ വാർഡ് ആയതോടെ സീറ്റ് നഷ്ടപ്പെട്ടു.   എന്നാൽ മറ്റൊരു സീറ്റ് ചോദിക്കാതെ സ്വയം മാറി പാർട്ടി പ്രവർത്തനത്തിൽ സജീവമായി നിന്ന പാരമ്പര്യമാണ് അദ്ദേഹത്തിനുള്ളത്.   2020ലെ […]

ആര്‍ടിപിസിആറിന് ബ്ലേഡ് നിരക്ക് ഈടാക്കി; തേർഡ് ഐ ന്യൂസ് വാർത്ത പുറത്ത് വിട്ടതോടെ കൂടുതൽ വാങ്ങിയ 1200 രൂപ തിരിച്ച് നല്‍കി ഡിഡിആർസി; സര്‍ക്കാര്‍ ഉത്തരവിനെ കൊഞ്ഞനം കുത്തിയ ഡിഡിആര്‍സിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത് നൂറ് കണക്കിന് ആളുകള്‍; ലൈസന്‍സ് റദ്ദാക്കേണ്ട തോന്ന്യാസങ്ങള്‍ കാണിച്ചിട്ടും ഡിഡിആര്‍സിയെ ചോദ്യം ചെയ്യാതെ ആരോഗ്യവകുപ്പ്

സ്വന്തം ലേഖകന്‍ കോട്ടയം: കോവിഡ് പരിശോധനയായ ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപയായ് നിശ്ചയിച്ചതിന്റെ പിറ്റേ ദിവസവും , ആര്‍ടിപിസിആര്‍ ടെസ്റ്റിനെത്തിയവരുടെ കയ്യില്‍ നിന്നും 1700 രൂപ വാങ്ങിയ ഡിഡിആര്‍സി കൂടുതൽ വാങ്ങിയ 1200 രൂപ തിരികെ നല്കി തുടങ്ങി. ആർ ടി പി സി ആറിന് 500 രൂപയായി സർക്കാർ കുറച്ചിട്ടും   1700 രൂപ വീതം വാങ്ങിയ ഡിഡിആർസിയുടെ കൊടും കൊള്ള  പുറം ലോകത്തെത്തിച്ചത് തേർഡ് ഐ ന്യൂസ് ആണ് നിരക്ക് കുറച്ചതിന്റെ കോപ്പി തങ്ങള്‍ക്ക് കിട്ടിയിട്ടില്ലെന്നാണ് ഡിഡിആര്‍സി ലാബ് അധികൃതര്‍ പരിശോധനയ്ക്ക് എത്തിയിരുന്നവരോട് […]

24 മണിക്കൂറും വാഹന പരിശോധന; 75 വെഹിക്കിൾ- 100 ബൈക്ക് പെട്രോൾ ടീമുകൾ ; അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനം പിടിച്ചെടുത്ത് ലൈസൻസ് റദ്ദാക്കും ; കോട്ടയത്തെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അറിയാം

സ്വന്തം ലേഖകൻ   കോട്ടയം : നാളെമുതൽ മെയ് 16 വരെ പ്രഖ്യാപിക്കപ്പെട്ട സമ്പൂർണ്ണ ലോക്ക് ഡൗണിലെ നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഡി. ശിൽപ ഐ.പി.എസ്.   കോട്ടയം ജില്ലയിലെ നിലവിലുള്ള 5 പോലീസ് സബ് ഡിവിഷനുകൾക്കു പുറമെ 4 ഡിവിഷനുകൾ കുടി രൂപീകരിച്ച് 9 ഡി .വൈ .എസ് .പി മാരുടെ നേതൃത്വത്തിലായിരിക്കും നിയന്ത്രണം ഏർപ്പെടുത്തുക.   ജില്ലയിലേക്ക് വരുന്ന പ്രധാന 12 റോഡുകളിൽ കർശനമായ വാഹന പരിശോധന ഉണ്ടായിരിക്കും.   ജില്ലയ്ക്കകത്തു 95 സ്ഥലങ്ങളിൽ വാഹന പരിശോധന […]

ബന്ധുക്കൾക്കും, ഇഷ്ടക്കാർക്കും മാത്രം വാക്സിൻ; വ്യാജ ലിസ്റ്റ് ഉണ്ടാക്കി നാട്ടുകാരെയും അധികൃതരേയും പറ്റിക്കുന്നു; വാക്സിൽ എടുക്കാൻ വരുന്ന സാധാരണക്കാരോട് നിങ്ങൾ ലിസ്റ്റിൽ ഇല്ലന്ന് പറഞ്ഞ് തിരികെ അയയ്ക്കുന്നു; കോവിഡിനിടയിലെ വമ്പൻ തട്ടിപ്പ് തേർഡ് ഐ ന്യൂസ് പൊളിച്ചടുക്കിയത് വാക്സിൻ വിതരണ കേന്ദ്രങ്ങളിൽ പുലർച്ചെ 6 മുതൽ നടത്തിയ “ഓപ്പറേഷൻ വാക്സിനിലൂടെ “

സ്വന്തം ലേഖകൻ   ചങ്ങനാശേരി : കോവിഡിനിടയിൽ വാക്സിനേഷൻ കേന്ദ്രത്തിൽ വമ്പൻ തട്ടിപ്പ് നടത്തിയ സംഘത്തെ കുടുക്കി തേർഡ് ഐ ന്യൂസിന്റെ ‘ഓപ്പറേഷൻ വാക്സിൻ’.   വാഴപ്പള്ളി പഞ്ചായത്തിലെ ചെത്തിപ്പുഴ സർഗ്ഗ ക്ഷേത്ര എന്ന സ്ഥാപനത്തിലെ വാക്സിനേഷൻ പോയിന്റിലാണ് ഈ വ്യാജ വോളന്റീയർമാർ അഴിഞ്ഞാടിയിരുന്നത്. ഇവിടെ ആരൊക്കെ വരണമെന്നും ആർക്കൊക്കെ വാക്സിൻ കൊടുക്കണമെന്നും തീരുമാനിച്ചിരുന്നത് ഈ മൂന്നംഗ സംഘമായിരുന്നു.   വാക്സിനേഷന്റെ ഭാഗമായി ചില ദിവസങ്ങളിൽ തിരക്കു കൂടുതൽ ഉണ്ടാകുന്നതുമൂലം ഓൺലൈൻ വഴി ബുക്ക് ചെയ്ത പലര്‍ക്കും വാക്സിൽ ലഭിക്കാതെ വന്നതോടെയാണ് ഇതെക്കുറിച്ച് അന്വേഷിക്കാൻ […]