നഗരത്തിലെ ജനങ്ങളുടെ ജീവന് പുല്ലുവില കല്പിച്ച് കോട്ടയം നഗരസഭ ; കോവിഡ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഒരു ആംബുലൻസ് എങ്കിലും വാടകയ്ക്ക് എടുക്കുവാൻ  കോടികണക്കിന് രൂപ നീക്കിയിരിപ്പുള്ള നഗരസഭ തയ്യാറല്ല; ജനങ്ങളുടെ ജീവന് പട്ടിയുടെ വില പോലുമില്ല ; മുൻ നഗരസഭാ കൗൺസിലർ എൻ.എസ് ഹരിചന്ദ്രനെ കൊലക്ക് കൊടുത്തതും നഗരസഭയുടെ അനാസ്ഥ തന്നെ

നഗരത്തിലെ ജനങ്ങളുടെ ജീവന് പുല്ലുവില കല്പിച്ച് കോട്ടയം നഗരസഭ ; കോവിഡ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഒരു ആംബുലൻസ് എങ്കിലും വാടകയ്ക്ക് എടുക്കുവാൻ കോടികണക്കിന് രൂപ നീക്കിയിരിപ്പുള്ള നഗരസഭ തയ്യാറല്ല; ജനങ്ങളുടെ ജീവന് പട്ടിയുടെ വില പോലുമില്ല ; മുൻ നഗരസഭാ കൗൺസിലർ എൻ.എസ് ഹരിചന്ദ്രനെ കൊലക്ക് കൊടുത്തതും നഗരസഭയുടെ അനാസ്ഥ തന്നെ

Spread the love

സ്വന്തം ലേഖകൻ

 

കോട്ടയം: കോവിഡ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ നഗരത്തിലെ ജനങ്ങളുടെ ജീവന് പുല്ലുവില കല്പിച്ച് കോട്ടയം നഗരസഭ. ഓരോ ദിവസവും ജില്ലയിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്നത് കോട്ടയം നഗരസഭാ പരിധിയിലാണ്.

 

 

രണ്ടു ലക്ഷത്തോളം ജനങ്ങളുള്ള കോട്ടയം നഗരസഭയിൽ കോവിഡ് ആവശ്യത്തിന് ഓടുവാൻ ഒരു ആംബുലൻസ് പോലുമില്ല. കോവിഡ് പ്രവർത്തനങ്ങളുടെ ഭാഗമായി ആംബുലൻസിന്റെ ആവശ്യങ്ങൾക്ക് എത്ര രൂപ വേണമെങ്കിലും ചിലവഴിച്ചോളാൻ സർക്കാർ നിർദ്ദേശം ഉള്ളപ്പോഴാണ്, കോടിക്കണക്കിന് രൂപ നീക്കിയിരിപ്പുള്ള കോട്ടയം നഗരസഭാ ഒരു ആംബുലൻസ് വാടകയ്ക്ക് എടുക്കുവാൻ പോലും തയ്യാറാവാത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കഴിഞ്ഞ ദിവസം മരണപ്പെട്ട നഗരസഭാ മുൻ കൗൺസിലർ ഹരിചന്ദ്രന്റെ മരണത്തിന് കാരണവും നഗരസഭയുടെ ഈ അനാസ്ഥ തന്നെയാണ്.

ശ്വാസം മുട്ടൽ കൂടി അത്യാസന്ന നിലയിലായ ഹരിചന്ദ്രനെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസിനായി സുഹൃത്തുക്കളും ബന്ധുക്കളും നഗരത്തിൽ നെട്ടോടം ഓടിയെങ്കിലും ലഭിച്ചില്ല. ഒടുവിൽ മണിക്കൂറുകൾ കഴിഞ്ഞ്  സ്വകാര്യ ആശുപത്രിയിലെ ആംബുലൻസ് എത്തുകയായിരുന്നു.

നഗരസഭാ മുൻ കൗൺസിലറുടെ ജീവന് പോലും നഗരസഭാ വിലകൽപ്പിക്കുന്നില്ലെങ്കിൽ, സാധാരണക്കാരന്റെ അവസ്ഥ എന്താകും?

കോവിഡ് രോഗികൾക്ക് ആശുപത്രിയിൽ പോകുവാൻ ആംബുലൻസിന് വേണ്ടി മണിക്കൂറുകൾ കാത്തിരിക്കേണ്ട ഗതികേടാണ്. ആശുപത്രിയിൽ എത്തിക്കാൻ വൈകുന്നത് മൂലം നിരവധി ജീവനുകളാണ് കണ്മുന്നിൽ പൊലിയുന്നത്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആദ്യ ഘട്ടം മുതലേ കോട്ടയം നഗരസഭ പരാജയമായിരുന്നു. മുൻപ് നഗരസഭയുടെ കീഴിലുള്ള കോവിഡ് കെയർ സെന്ററിൽ കോവിഡ് രോഗികൾ അധികാരികളുടെ അനാസ്ഥക്കെതിരെ സമരത്തിലിരുന്ന വാർത്ത തേർഡ് ഐ റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തവണയെങ്കിലും മാറ്റം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചെങ്കിലും വീണ്ടും ചങ്കരൻ തെങ്ങിൽ തന്നെയെന്ന അവസ്‌ഥയാണ്‌.

നഗരസഭയുടെ നാല് സോണുകളിലും ആംബുലൻസ് സൗകര്യവും കമ്യൂണിറ്റി കിച്ണും ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ.ഷീജാ അനിൽ സെക്രട്ടറിയ്ക്കും നഗരസഭാ അധ്യക്ഷയ്ക്കും കത്ത് നല്കിയിട്ടുണ്ട്.

സർക്കാരും പോലീസും ജനങ്ങളും ഈ മഹമാരിയെ നേരിടാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കുമ്പോൾ ജനങ്ങളുടെ ജീവന് പട്ടിയുടെ വില പോലും ഇല്ലാതെയാണ്  കോട്ടയം നഗരസഭയുടെ മുന്നോട്ട് പോകുന്നത്…