ഹരിശ്ചന്ദ്രനെ കാലുവാരി ഇല്ലാതാക്കിയവർ തന്നെ അദ്ദേഹത്തിൻ്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി

ഹരിശ്ചന്ദ്രനെ കാലുവാരി ഇല്ലാതാക്കിയവർ തന്നെ അദ്ദേഹത്തിൻ്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: അന്തരിച്ച കോൺഗ്രസ് നേതാവ് എൻ എസ് ഹരിശ്ചന്ദ്രന് പ്രണാമം!

 

കോട്ടയം ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവും, രാഷ്ട്രീയത്തിനുപരിയായി കോട്ടയത്തെ എല്ലാ മേഖലയിലും നിറസാന്നിദ്ധ്യമായിരുന്നയാളായിരുന്നു ഹരിശ്ചന്ദ്രൻ. എന്നിട്ടും ഹരിശ്ചന്ദ്രനെ കോൺഗ്രസുകാർ തന്നെ കാലുവാരി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഡിസിസി ജനറൽ സെക്രട്ടറിയും, മുൻ നഗരസഭാ കൗൺസിലറുമായിരുന്ന ഹരിശ്ചന്ദ്രൻ മൽസരിച്ചിരുന്ന കോടിമത വാർഡ് 2015ലെ തിരഞ്ഞെടുപ്പിൽ വനിതാ വാർഡ് ആയതോടെ സീറ്റ് നഷ്ടപ്പെട്ടു.

 

എന്നാൽ മറ്റൊരു സീറ്റ് ചോദിക്കാതെ സ്വയം മാറി പാർട്ടി പ്രവർത്തനത്തിൽ സജീവമായി നിന്ന പാരമ്പര്യമാണ് അദ്ദേഹത്തിനുള്ളത്.

 

2020ലെ തിരഞ്ഞെടുപ്പിൽ അതേ സീറ്റ് ജനറൽ വാർഡായി . ഇത്തവണ സീറ്റ് ഉറപ്പിച്ച് വാർഡിൽ പ്രവർത്തനങ്ങൾ തുടങ്ങി. എന്നാൽ നേതൃത്വം സീറ്റ് മറ്റൊരാൾക്ക് നല്കി. പകരം കാരാപ്പുഴ വാർഡ് നല്കാം എന്ന ഉറപ്പും നേതൃത്വം ഹരിശ്ചന്ദ്രന് നലകി.

 

കാരാപ്പുഴ കേന്ദ്രീകരിച്ച് ശക്തമായ പ്രവർത്തനം നടത്തി വരവേ ഗൾഫിൽ നിന്നും നാട്ടിലേക്ക് കെട്ടി ഇറക്കിയ മുതിർന്ന കോൺഗ്രസ് നേതാവിൻ്റെ മകന് സീറ്റ് നല്കി.

 

ആ മഹാനാവട്ടെ, കോൺഗ്രസുമായി ആകെയുള്ള ബന്ധം അച്ഛൻ കോൺഗ്രസ് നേതാവ് ആണ് എന്നുള്ളത് മാത്രമായിരുന്നു. ഫലം വന്നപ്പോൾ ജയം ഉറപ്പുണ്ടായിരുന്ന സീറ്റിൽ എട്ടു നിലയിൽ ‘ഗൾഫ് സ്ഥാനാർത്ഥി’ പൊട്ടി.

 

അന്നു മുതൽ മാനസികമായി തകർന്ന ഹരിശ്ചന്ദ്രനെ കോട്ടയത്തെ സുഹൃത് വലയത്തിൽ പലർക്കും അറിയാം. പക്ഷേ ആരെയും കരിവാരി തേക്കാൻ ഹരി മുതിർന്നില്ല. ഇടഞ്ഞാൽ ഇല്ലാതാക്കുന്ന പാരമ്പര്യം ഉള്ള രാഷ്ട്രീയക്കാർക്ക് ഒരപവാദമായിരുന്നു ആ സഹൃദയൻ.

സീറ്റ്‌ മോഹി അല്ലാതെ പോയതാണ് രാഷ്ട്രീയത്തിൽ ഹരിശ്ച്ചന്ദ്രന് തിരിച്ചടിയായത്. ഒപ്പം നിൽക്കുന്നവരുടെ കുത്തികാൽ വെട്ടാനും ആ സാധു മനുഷ്യന് അറിയില്ലായിരുന്നു.

 

ഒടുവിൽ ആരോടും പരാതിയും പരിഭവവും ഇല്ലാതെ പരിഭവമില്ലാത ഹരിശ്ചന്ദ്രൻ യാത്രയായി.. പ്രണാമം!

Tags :