കോട്ടയം ജില്ലയില്‍ 1067 പേര്‍ക്ക് കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.98 ശതമാനം; 137കുട്ടികൾ രോഗബാധിതരായി; 821 പേര്‍ രോഗമുക്തരായി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 1067 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1061 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ എട്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ആറു പേര്‍ രോഗബാധിതരായി. പുതിയതായി 10687 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 9.98 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 487 പുരുഷന്‍മാരും 443 സ്ത്രീകളും 137 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 87 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 821 പേര്‍ രോഗമുക്തരായി. 6743 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 217916 പേര്‍ […]

വിവാഹം, മരണം തുടങ്ങിയ സ്വകാര്യ ചടങ്ങുകള്‍ നടത്തുന്നവര്‍ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം; 11 സ്ഥലങ്ങളില്‍ പോസിറ്റിവിറ്റി 15ശതമാനത്തിനു മുകളില്‍; കര്‍ശന ജാഗ്രതാ നിര്‍ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി

  സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ 11 തദ്ദേശ സ്ഥാപന മേഖലകളില്‍ ജൂലൈ 19 മുതല്‍ 25 വരെയുള്ള ഒരാഴ്ച്ചക്കാലത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി 15 ശതമാനത്തിന് മുകളില്‍. 32 സ്ഥലങ്ങളില്‍ 10നും 15നും ഇടയിലാണ്. ഇക്കാലയളവില്‍ ജില്ലയുടെ ശരാശരി പോസിറ്റിവിറ്റി 10.83 ശതമാനമാണ്. കുറിച്ചി(24.52), കടുത്തുരുത്തി(22.12), മറവന്തുരുത്ത്(21.53), പള്ളിക്കത്തോട്(19.69), കുമരകം(19.38), മാഞ്ഞൂര്‍(18.51), കറുകച്ചാല്‍(17.57), ഭരണങ്ങാനം(17.40), നെടുംകുന്നം(15.69),അയ്മനം(15.58), ഈരാറ്റുപേട്ട(15.47) എന്നിവിടങ്ങളിലാണ് പോസിറ്റിവിറ്റി 15 ശതമാനത്തിനു മുകളിലുള്ളത്. സ്വന്തം മേഖലകളില്‍ രോഗവ്യാപനം കുറയ്ക്കുന്നതിന് ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍ […]

എൻസിപി പനച്ചിക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരുത്തുംമ്പാറ കവലയിൽ ഉഴവൂർ വിജയൻ അനുസ്മരണം നടത്തി

  സ്വന്തം ലേഖകൻ കോട്ടയം : പരുത്തുംമ്പാറ കവലയിൽ എൻസിപി പനച്ചിക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻസിപി മുൻകാല സംസ്ഥാന പ്രസിഡന്റ്‌ ഉഴവൂർ വിജയന്റെ അനുസ്മരണം നടത്തി. എൻസിപി പനച്ചിക്കാട് മണ്ഡലം പ്രസിഡന്റ്‌ സോബി ചാക്കോ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം പി കെ ആനന്ദക്കുട്ടൻ യോഗം ഉത്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറിമാർ റോമി ജോർജ് എബ്രഹാം, ഷൈജു തോമസ്, മണ്ഡലം വൈസ് പ്രസിഡന്റ്‌ ബിജി തോമസ്, എൻവൈസി ബ്ലോക്ക്‌ പ്രസിഡന്റ്‌ വിനീത് കുന്നംപള്ളി, ജിൻസൺ തോപ്പിൽ എന്നിവർ പങ്കെടുത്തു.

ചങ്ങനാശേരി – ആലപ്പുഴ റോഡ് നവീകരണം: ച​ര​ക്കു വാ​ഹ​ന​ങ്ങ​ളു​ടെ​യും ദീ​ർ​ഘ​ദൂ​ര വാ​ഹ​ന​ങ്ങ​ളു​ടെ​യും ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചു

സ്വന്തം ലേഖകൻ കോട്ടയം : ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ്യാ​ഴാ​ഴ്ച മു​ത​ൽ ക​ള​ർ​കോ​ട് മു​ത​ൽ ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന വ​രെ​യു​ള്ള 24.16 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ച​ര​ക്കു വാ​ഹ​ന​ങ്ങ​ളു​ടെ​യും ദീ​ർ​ഘ​ദൂ​ര വാ​ഹ​ന​ങ്ങ​ളു​ടെ​യും ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ച​താ​യി ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ജി. ​ജ​യ്‌​ദേ​വ് അ​റി​യി​ച്ചു. എസി റോ​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന ത​ദ്ദേ​ശ​വാ​സി​ക​ൾ​ക്ക് അ​വ​രു​ടെ ചെ​റു​വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യാം. ചെ​റു​പാ​ല​ങ്ങ​ൾ പൊ​ളി​ച്ച് പ​ണി​യു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ത​ദ്ദേ​ശ​വാ​സി​ക​ളു​ടെ ചെ​റി​യ​വാ​ഹ​ന​ങ്ങ​ളും ആം​ബു​ല​ൻ​സും ക​ട​ന്നു​പോ​കാ​ൻ താ​ൽ​ക്കാ​ലി​ക മാ​ർ​ഗ​മൊ​രു​ക്കും. ജ​ങ്കാ​ർ ഉ​പ​യോ​ഗി​ച്ച് എസി റോ​ഡി​ലേ​യ്ക്കും മ​റ്റും പ്ര​വേ​ശി​ക്കു​ന്ന യാ​ത്രി​ക​ർ മ​റ്റ് റോ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്ക​ണം. […]

നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന ക്രെയിനിൽ ഇടിച്ച് യുവാവ് മരിച്ചു; അന്യസംസ്ഥാന തൊഴിലാളിയടക്കം ആറ് പേർക്ക് പരിക്ക്

  ചങ്ങനാശേരി: നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന ക്രെയിനിൽ ഇടിച്ച് യുവാവ് മരിച്ചു. ആറ് പേർക്ക് പരിക്ക്. തിരുവല്ല കുമ്പനാട് നെല്ലിമല്ല ആനപ്പാറയ്ക്കൽ ജോയിയുടെ മകൻ ജോയൽ (20) ആണ് മരിച്ചത്. പരിക്കേറ്റവരിൽ ഒരാൾ അന്യസംസ്ഥാന തൊഴിലാളിയാണ്. കൂടെ ഉണ്ടായിരുന്ന അംഗിത്, തേജിഷ്, ജോൺസൺ, സിദ്ധാർത്ഥ്, മനു എന്നിവർക്കും അന്യസംസ്ഥാന തൊഴിലാളിയായ സുരേഷ് സാരഥിക്കുമാണ് പരിക്കേറ്റത്. എ.സി റോഡിൽ ഒന്നാം പാലത്തിന് സമീപം ഇന്നലെ രാത്രിയായിരുന്നു അപകടം. ആലപ്പുഴ ഭാഗത്ത് നിന്നും തിരുവല്ലയ്ക്ക് പോകവെ നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ക്രെയിനിൽ ഇടിക്കുകയായിരുന്നു. […]

പിടിച്ചുപറി, മോഷണം; നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ഇരിപത്തി മൂന്നുകാരൻ അറസ്റ്റിൽ; ഒളിവിലായിരുന്ന പ്രതി ബൈക്കിൽ സഞ്ചരിക്കവെ പൊലീസിനു മുൻപിൽ കുടുങ്ങി

ചങ്ങനാശേരി: പിടിച്ചുപറി, മോഷണക്കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ. തൃക്കൊടിത്താനം ചാഞ്ഞോടി ഉരപ്പാംകുഴി അനന്തു ഷാജി(23) ആണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന ഇയാൾ ബൈക്കിൽ സഞ്ചരിക്കവെ പൊലീസ് പട്രോളിംഗ് സംഘത്തിന്റെ പിടിയിലാകുകയായിരുന്നു. ഇയാളുടെ പേരിൽ തൃക്കൊടിത്താനം പൊലീസ് സ്‌റ്റേഷനിൽ നിരവധി മോഷണ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ബൈക്ക് യാത്രികനെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബൈക്കും പണവും തട്ടിയെടുത്ത കേസിലെ പ്രതിയാണിയാൾ. വീട്ടമ്മയുടെ കയ്യിൽ നിന്നും ബാഗ് പിടിച്ചുപറിച്ച സംഭവത്തിൽ കൊടുമൺ പൊലീസ് സ്റ്റേഷനിൽ അനന്തുവിന്റെ പേരിൽ കേസ് നിലവിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി. എസ്എച്ച്ഒ […]

ടിംബർ തൊഴിലാളി യൂണിയൻ ഭാരവാഹികളെ തെരഞ്ഞെടുത്തു

സ്വന്തം ലേഖകൻ കറുകച്ചാൽ: കറുകച്ചാൽ ഐഎൻടിയുസി ടിംബർ തൊഴിലാളി യൂണിയന്റെ മീറ്റിംഗ് ഐഎൻടിയുസി കറുകച്ചാൽ മണ്ഡലം പ്രസിഡന്റ് ബിജു പാലക്കന്റെ അധ്യക്ഷതയിൽ കൂടി. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ പാചകവാതക, പെട്രോൾ ഡീസൽ വിലവർദ്ധനവിനെതിരെയും കേന്ദ്ര സംസ്ഥാനസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ യും പ്രതിഷേധം അറിയിച്ചു. ഈ യോഗത്തിൽ ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി അംഗം ജിജി പോത്തൻ, ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി സിബി വാഴൂർ, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജോസുകുട്ടി ഉള്ളാഹയിൽ, കോൺഗ്രസിന്റെ മണ്ഡലം […]

കോട്ടയം ജില്ലയില്‍ 1101 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.17 ശതമാനം; ചങ്ങനാശ്ശേരിയിലും ഈരാറ്റുപേട്ടയിലും രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് 

  സ്വന്തം ലേഖകൻ   കോട്ടയം: ജില്ലയില്‍ 1101 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1088 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 13 രോഗബാധിതനായി. പുതിയതായി 9043 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 12.17 ശതമാനമാണ്.   രോഗം ബാധിച്ചവരില്‍ 486 പുരുഷന്‍മാരും 454 സ്ത്രീകളും 161 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 80 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   525 പേര്‍ രോഗമുക്തരായി. 5492 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ […]

കോട്ടയം ജില്ലയില്‍ 484 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.11 ശതമാനം; 539 പേര്‍ രോഗമുക്തി നേടി

  സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 484 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 483 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാള്‍ രോഗബാധിതനായി. പുതിയതായി 4783 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 10.11 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 217 പുരുഷന്‍മാരും 206 സ്ത്രീകളും 61 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 71 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 539 പേര്‍ രോഗമുക്തരായി. 5736 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 209667 പേര്‍ […]

വിശ്വസിച്ച് വരാം ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പെർട്ടിലേക്ക്; സ്മാർട്ട്‌ ഫോണുകളും ഹോം അപ്ലയൻസുകളും ആകർഷകമായ ഓഫറുകളിൽ; ഈ പെരുന്നാൾ ആഘോഷമാക്കാം ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പെർട്ടിനൊപ്പം

  സ്വന്തം ലേഖകൻ കോട്ടയം: കോവിഡ് കാലത്ത് സ്മാര്‍ട്ടായും സുരക്ഷിതമായും പര്‍ച്ചേസ് ചെയ്യാൻ അവസരമൊരുക്കുന്ന ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ എല്ലാ ഷോറൂമുകളിലേക്കും കസ്റ്റമേഴ്സിന് വിശ്വസിച്ച് വരാം. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ എന്നീ ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കുന്ന ഓക്സിജൻ ഷോറൂമുകൾ സുരക്ഷാ മാനദന്ധങ്ങളിൽ പാലിക്കുന്ന പഴുതടച്ച പ്രവർത്തനമാണ് ഞങ്ങൾ നിങ്ങൾക്ക് നൽകുന്ന ഉറപ്പ്. ഫോണ്‍കോളിലൂടെയും വാട്‌സ്ആപ്പിലുടെയും ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് എല്‍.ഇ.ഡി. ടി.വി, അക്‌സസറീസ്, സ്മാര്‍ട്ട് ഫോണ്‍, ലാപ്‌ടോപ്പ്, ഹോം അപ്ലൈന്‍സസ് തുടങ്ങിയവ പര്‍ച്ചേസ് […]