play-sharp-fill
ചങ്ങനാശേരി – ആലപ്പുഴ റോഡ് നവീകരണം: ച​ര​ക്കു വാ​ഹ​ന​ങ്ങ​ളു​ടെ​യും ദീ​ർ​ഘ​ദൂ​ര വാ​ഹ​ന​ങ്ങ​ളു​ടെ​യും ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചു

ചങ്ങനാശേരി – ആലപ്പുഴ റോഡ് നവീകരണം: ച​ര​ക്കു വാ​ഹ​ന​ങ്ങ​ളു​ടെ​യും ദീ​ർ​ഘ​ദൂ​ര വാ​ഹ​ന​ങ്ങ​ളു​ടെ​യും ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചു

സ്വന്തം ലേഖകൻ

കോട്ടയം : ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ്യാ​ഴാ​ഴ്ച മു​ത​ൽ ക​ള​ർ​കോ​ട് മു​ത​ൽ ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന വ​രെ​യു​ള്ള 24.16 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ച​ര​ക്കു വാ​ഹ​ന​ങ്ങ​ളു​ടെ​യും ദീ​ർ​ഘ​ദൂ​ര വാ​ഹ​ന​ങ്ങ​ളു​ടെ​യും ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ച​താ​യി ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ജി. ​ജ​യ്‌​ദേ​വ് അ​റി​യി​ച്ചു. എസി റോ​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന ത​ദ്ദേ​ശ​വാ​സി​ക​ൾ​ക്ക് അ​വ​രു​ടെ ചെ​റു​വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യാം.

ചെ​റു​പാ​ല​ങ്ങ​ൾ പൊ​ളി​ച്ച് പ​ണി​യു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ത​ദ്ദേ​ശ​വാ​സി​ക​ളു​ടെ ചെ​റി​യ​വാ​ഹ​ന​ങ്ങ​ളും ആം​ബു​ല​ൻ​സും ക​ട​ന്നു​പോ​കാ​ൻ താ​ൽ​ക്കാ​ലി​ക മാ​ർ​ഗ​മൊ​രു​ക്കും. ജ​ങ്കാ​ർ ഉ​പ​യോ​ഗി​ച്ച് എസി റോ​ഡി​ലേ​യ്ക്കും മ​റ്റും പ്ര​വേ​ശി​ക്കു​ന്ന യാ​ത്രി​ക​ർ മ​റ്റ് റോ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്ക​ണം. നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി കെഎ​സ്ആ​ർടിസി സ​ർ​വീ​സു​ക​ൾ​ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group