കടുത്ത പനി, തലവേദന, തൊലിപ്പുറത്ത് ചുവന്ന കുമിളകള്‍, ശരീരത്തില്‍ അസഹനീയ ചൊറിച്ചില്‍; വേനല്‍ക്കാലത്തെ ഈ ലക്ഷണങ്ങളെ നിസാരമായി കാണേണ്ട; ഇവയെല്ലാം ചിക്കൻപോക്സിൻ്റെ ലക്ഷണങ്ങളാകാം; അറിഞ്ഞിരിക്കാം….
കൊച്ചി: ചുട്ടുപൊള്ളുന്ന വേനലാണ്. വേനല്‍ക്കാലത്ത് ആരോഗ്യ സംരക്ഷണം ഏറെ പ്രധാനമാണ്.
വേനല്‍ക്കാലത്ത് അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമായി ശ്രദ്ധിക്കേണ്ട ഒരു രോഗമാണ് ചിക്കൻപോക്സ്.
അതിവേഗം പടരുന്ന രോഗം കൂടിയാണ് ചിക്കൻപോക്സ്. ‘വേരിസെല്ലസോസ്റ്റര്‍’ എന്ന വൈറസാണ് ചിക്കന്‍പോക്‌സ് പടര്‍ത്തുന്നത്.
രോഗിയുടെ വായില്‍നിന്നും മൂക്കില്‍നിന്നും ഉള്ള സ്രവങ്ങളാണ് പ്രധാനമായും രോഗം പരത്തുക. കൂടാതെ സ്പര്‍ശനം മൂലവും ചുമയ്ക്കുമ്ബോള്‍ പുറത്തുവരുന്ന ജലകണങ്ങള്‍ വഴിയും രോഗം പടരും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്ഷീണം, കടുത്ത പനി, തലവേദന, ശരീരവേദന, തൊലിപ്പുറത്ത് ചുവന്ന നിറത്തിലുള്ള കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍.
പനിക്കൊപ്പം ഛര്‍ദ്ദി, തലകറക്കം, വിശപ്പില്ലായ്മ, ശരീരത്തില്‍ അസഹനീയ ചൊറിച്ചില്‍ തുടങ്ങിയവയും ചിക്കന്‍ പോക്സിന്റെ മറ്റ് ലക്ഷണങ്ങളാണ്.
ചൊറിച്ചില്‍ ഉളവാക്കുന്ന തടിപ്പുകളാണ് പിന്നീട് ദ്രാവകം നിറഞ്ഞ കുമിളകളായി രൂപപ്പെടുന്നത്. കുമിളകള്‍ പ്രത്യക്ഷപ്പെടുന്നതിന് രണ്ടുദിവസം മുൻപ് മുതല്‍ കുമിള പൊന്തി 6-10 ദിവസംവരെയും രോഗം പരത്തും. തുടക്കത്തില്‍ മുഖത്തും പുറത്തും നെഞ്ചിലുമായിരിക്കും കുമിളകള്‍ പ്രത്യക്ഷപ്പെടുക. പിന്നീടത് ശരീരമാസകലം ബാധിക്കാം. അവ പിന്നീട് പൊറ്റകളായി മാറുകയും ഏഴ്-10 ദിവസങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമാകുകയും ചെയ്യും.
പൊറ്റകള്‍ ഉണ്ടാകുന്ന സമയംവരെ മാത്രമേ ഇത് മറ്റൊരാളിലേക്ക് പകരുകയുള്ളൂ. ചിക്കന്‍പോക്സ് വൈറസിന്റെ ഇന്‍ക്യുബേഷന്‍ സമയം 10-21 ദിവസമാണ്.
സാധാരണ ഗതിയില്‍ ഒരിക്കല്‍ രോഗം ബാധിച്ചാല്‍ ജീവിതകാലം മുഴുവന്‍ ഈ രോഗം വരാതെയിരിക്കാം. എന്നാല്‍ പൊതു പ്രതിരോധം തകരാറിലായാല്‍ മാത്രം വീണ്ടും രോഗം വരാറുണ്ട്.
ചിക്കന്‍പോക്സ് രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…
1. ഇളം ചൂടുവെള്ളത്തില്‍ ദിവസവും കുളിക്കുക.
2. ശരീരത്തില്‍ ഉണ്ടാകുന്ന കുമിളകള്‍ തൊടുകയോ പൊട്ടിക്കുകയോ ചെയ്യരുത്.
3. മതിയായ വിശ്രമം പ്രധാനമാണ്. രോഗം തുടങ്ങി ആദ്യ ദിനം മുതല്‍ കൃത്യമായ വിശ്രമ രീതി സ്വീകരിക്കണം.
4. എളുപ്പത്തില്‍ പകരുന്ന രോഗമായത് കൊണ്ട് രോഗികള്‍ കുട്ടികള്‍, ഗര്‍ഭിണികള്‍, വൃദ്ധര്‍ എന്നിവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക.
5. കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
6. എണ്ണ, എരിവ്, പുളി തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
7. കുളിക്കുന്ന വെള്ളത്തില്‍ ആരിവേപ്പില ഇട്ട് തിളപ്പിക്കുന്നത് ചൊറിച്ചില്‍ കുറയ്ക്കാന്‍ സഹായിച്ചേക്കാം.