രാത്രിയില്‍ ഈ ലക്ഷണങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടോ…കാരണം പ്രമേഹം ; ഈ ലക്ഷണങ്ങൾ ഉള്ളവർ ശ്രദ്ധിക്കുക
സ്വന്തം ലേഖകൻ
പ്രമേഹ ലക്ഷണങ്ങള്‍ രാത്രിയില്‍ തീവ്രമായി രൂപം പ്രാപിക്കാറുണ്ട്. ഇത്തരത്തിലുള്ള ഏഴുലക്ഷണങ്ങളാണ് ഇനി പറയാന്‍ പോകുന്നത്.
അതിലാദ്യത്തേത് ഇടക്കിടെ മൂത്രം ഒഴിക്കാന്‍ തോന്നുന്നതാണ്. അമിതമായ പഞ്ചസാര മൂത്രത്തിലൂടെയാണ് ശരീരം പുറം തള്ളുന്നത്. രാത്രിയില്‍ വൃക്കകള്‍ പ്രവര്‍ത്തനം ചെറുതായി കുറയ്ക്കുന്നു. ഇതിന്റെ ഫലമായി മൂത്രം കൂടുകയും ചെയ്യും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാത്രി എഴുന്നേറ്റ് മൂത്രമൊഴിക്കാന്‍ പോകുന്നതിലൂടെ നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുന്നുണ്ടെങ്കില്‍ ഷുഗര്‍ പരിശോധിക്കേണ്ടതാണ്. മറ്റൊന്ന് രാത്രിയിലെ ഇടക്കിടെയുള്ള ദാഹമാണ്. ധാരാളം മൂത്രം പോകുന്നതുകൊണ്ടാണ് ദാഹം ഉണ്ടാകുന്നത്. ഇതും മറ്റൊരു ലക്ഷണമാണ്.
മറ്റൊന്ന് രാത്രിയില്‍ അമിതമായ ക്ഷീണമാണ്. ഇത് രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുമ്ബോള്‍ കോശങ്ങള്‍ക്ക് ഗ്ലൂക്കോസിനെ ഊര്‍ജമായി മാറ്റാന്‍ സാധിക്കാന്‍ കഴിയാതെ വരുന്നതിന്റെ ലക്ഷണമാണ്. മറ്റൊന്ന് റെസ്റ്റ്‌ലസ് ലെഗ് സിന്‍ഡ്രം അഥവാ ആര്‍എല്‍എസ് ആണ്. ഉറക്കത്തില്‍ വിയര്‍ക്കുന്നതും പ്രമേഹത്തിന്റെ ലക്ഷണമാണ്.