പുണ്യം പൂങ്കാവനം സന്ദേശ തീർത്ഥയാത്ര തിരുനക്കരയിൽ എത്തി

സ്വന്തം ലേഖകൻ കോട്ടയം : ശബരിമലയിൽ തുടങ്ങി രാജ്യമെമ്പാടും പ്രാവർത്തികമാക്കിയ പുണ്യം പൂങ്കാവനം പദ്ധതിയുടെ ആഭിമുഖ്യത്തിൽ ക്ഷേത്രങ്ങളും, ആരാധനാലയങ്ങളും പുണ്യം പൂങ്കാവനം കേന്ദ്രം ആകുന്നതിന്റെ ഭാഗമായി തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ പ്രതീകാത്മകമായി പുഷ്പ ചെടികൾ കൈമാറുന്ന ചടങ്ങ് സംഘടിപ്പിച്ചു. ടി ചടങ്ങിൽ ക്ഷേത്രം ശാന്തി സുബ്രഹ്മണ്യൻ നമ്പൂതിരി തൈകൾ ഏറ്റു വാങ്ങി. തിരുനക്കര പുണ്യം പൂങ്കാവനം കോ -ഓർഡിനേറ്റർ രാജീവ്‌, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി വിജയ ചന്ദ്രൻ നായർ, റെസിഡൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ രാധാകൃഷ്ണ പിള്ള, പുണ്യം പൂങ്കാവനം കോട്ടയം ജില്ലാ […]

കോട്ടയം നഗരസഭ 22 ആം വാർഡിൽ ഇടതു മുന്നണിയിൽ സൗഹൃദമത്സരം ; ഇടതു മുന്നണി സ്ഥാനാർത്ഥിയായി രണ്ടു കക്ഷികൾ മത്സരരംഗത്ത്

സ്വന്തം ലേഖകൻ കോട്ടയം: നഗരസഭയുടെ 22 ആം വാർഡിൽ ചിറയിൽപ്പാടത്ത് സൗഹൃദ മത്സരം. ഇടതു മുന്നണിയിലെ രണ്ടു പാർട്ടികളാണ് ഔദ്യോഗിക സ്ഥാനാർത്ഥികൾ തങ്ങളുടേതാണ് എന്ന പ്രഖ്യാപനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. കേരള കോൺഗ്രസ് തങ്ങളുടെ സിറ്റിംഗ് സീറ്റിൽ രണ്ടില ചിഹ്നത്തിൽ മത്സരിക്കുമ്പോൾ, ഇതേ വാർഡിൽ  ജനതാദൾ സ്ഥാനാർത്ഥി കറ്റയേന്തിയ കർഷകസ്ത്രീ ചിഹ്നത്തിൽ മത്സരിക്കുന്നു ജി.സജീവാണ് ഇവിടെ കേരള കോൺഗ്രസ് സ്ഥാനാർത്ഥി. ജനതാദൾ നേതാവ് മാത്യു മൈക്കിളും രംഗത്തുണ്ട്. നഗരസഭ 22 ആം വാർഡിൽ കഴിഞ്ഞ തവണ കേരള കോൺഗ്രസ് എമ്മിന്റെ സ്ഥാനാർത്ഥിയാണ് മത്സരിച്ചിരുന്നത്. ഈ സ്ഥാനാർത്ഥി […]

കോട്ടയം ജില്ലയില്‍ 567 പുതിയ കോവിഡ് രോഗികള്‍: 561 പേർക്ക് സമ്പർക്ക രോഗം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 567 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 561 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ആറു പേർ രോഗബാധിതരായി. പുതിയതായി 5568 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 270 പുരുഷന്‍മാരും 235 സ്ത്രീകളും 62 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 98 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 588 പേർ രോഗമുക്തരായി. 4960 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 38089 പേര്‍ കോവിഡ് ബാധിതരായി. 33024 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ […]

കേരളത്തിൽ ഇന്ന് 5848 പേര്‍ക്ക് കോവിഡ് ; 32 കോവിഡ് മരണങ്ങൾ : കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 60,503 സാമ്പിളുകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 920, കോഴിക്കോട് 688, എറണാകുളം 655, കോട്ടയം 567, തൃശൂര്‍ 536, കൊല്ലം 405, പാലക്കാട് 399, ആലപ്പുഴ 365, തിരുവനന്തപുരം 288, കണ്ണൂര്‍ 280, വയനാട് 258, പത്തനംതിട്ട 208, ഇടുക്കി 157, കാസര്‍ഗോഡ് 112 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,503 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.67 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]

എട്ട് ലിറ്റർ വിദേശമദ്യവുമായി പിടിയിൽ: പ്രതി മദ്യം എത്തിച്ചത് തിരഞ്ഞെടുപ്പ് വിൽപ്പന ലക്ഷ്യമിട്ട്

സ്വന്തം ലേഖകൻ പാലക്കാട് : അനധികൃതമായി സ്കൂട്ടറിൽ വിൽപ്പനക്ക് കൊണ്ടുവന്ന 8 ലിറ്റർ വിദേശമദ്യവുമായി ഒരാളെ പാലക്കാട് ടൗൺ നോർത്ത് പോലീസും, ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടി. മാട്ടുമന്ത, ചോളോട് സ്വദേശി സ്വാമിനാഥൻ എന്ന ചാമി വ : 71 ആണ് അറസ്റ്റിലായത്. രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ മാട്ടുമന്ത ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് പ്രതി വലയിലായത്. ഓരോ കുപ്പിയിലും 500 രൂപയോളം അമിത ലാഭം ഈടാക്കിയാണ് വിൽപ്പന നടത്തുന്നത്. 11 ഫുൾ ബോട്ടിലാണ് പിടിച്ചെടുത്തത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക പരിശോധനയിലാണ് […]

22 ആം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി മാത്യു മൈക്കിൾ: സി.പി.എം

സ്വന്തം ലേഖകൻ കോട്ടയം: നഗരസഭ 22 ആം വാർഡിൽ ഇടതു ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മാത്യു മൈക്കിൾ മത്സരിക്കുമെന്നു സി.പി.എം ചിറയിൽപ്പാടം ബ്രാഞ്ച് ബ്രാഞ്ച് സെക്രട്ടറി അറിയിച്ചു. മാത്യു മൈക്കിളാണ് ഇടതു മുന്നണി സ്ഥാനാർത്ഥിയെന്നും മറിച്ചുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും  വാർഡ് സെക്രട്ടറി പറഞ്ഞു.

പ്രണയിച്ച് വിവാഹം കഴിച്ചു: ദമ്പതിമാരുടെ മാതാപിതാക്കൾക്ക് പ്രശ്നമില്ല: പക്ഷേ ,വടിവാളുമായി അഴിഞ്ഞാടിയത് ഗുണ്ടകൾ : അക്രമം നടത്തിയ സംഘം ദമ്പതിമാരുടെ കാറും തല്ലിത്തകർത്തു

ക്രൈം ഡെസ്ക് കോഴിക്കോട്: ഇതൊക്കെ കേരളത്തിൽ തന്നെയാണോ നടന്നത് എന്ന് ആരെയും സംശയിപ്പിക്കുന്ന അനിഷ്ട സംഭവങ്ങളാണ് കഴിഞ്ഞ ദിവസം കോഴിക്കോട് കൊയിലാണ്ടിയിൽ അരങ്ങേറിയത്. വടിവാളും കമ്പിവടിയും കത്തിയും കല്ലുമായി അഴിഞ്ഞാടിയ അക്രമികളെ നേരിടാനാവാതെ നാട്ടുകാർക്ക് നോക്കി നിൽക്കണ്ടി വന്നു. കൊയിലാണ്ടിയില്‍ പ്രണയിച്ച്‌ വിവാഹം കഴിച്ച നവവരനും വധുവിനുമാണ് മാതാപിതാക്കളുടെ പിൻതുണ ഉണ്ടായിട്ട് പോലും ബന്ധുക്കളുടെയും ഗുണ്ടകളുടെയും ആക്രമണത്തിന് വിധേയനാകേണ്ടി വന്നത്. ആക്രമണം നടത്തിയ ബന്ധുക്കള്‍ക്കെതിരെ യുവതി രം​ഗത്ത് എത്തുകയും ചെയ്തു. സ്വന്തം കുടുംബത്തില്‍ വാപ്പയും ഉമ്മയും അടക്കം എല്ലാവര്‍ക്കും വിവാഹത്തില്‍ സമ്മതമാണെന്ന് ഫര്‍ഹാന പറഞ്ഞു. […]

സഹോദരിയെ കാമുകൻ്റെ അടുത്ത് എത്തിച്ചത് 21 കാരൻ: സഹോദരിയുടെ കാമുകൻ്റെ സഹായത്തോടെ മറ്റൊരു പെൺകുട്ടിയെ തട്ടിക്കൊണ്ടു വന്ന് യുവാവും പീഡിപ്പിച്ചു: ഒടുവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച രണ്ടു കാമുകന്മാരെയും പൊലീസ് പൊക്കി അകത്താക്കി

തേർഡ് ഐ ബൂറോ കൊല്ലം: സ്വന്തം സഹോദരിയെ കാമുകന് കാഴ്ചവയ്ക്കുകയും , സഹോദരിയുടെ കാമുകൻ്റെ സഹായത്തോടെ പ്രായപൂർത്തികാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുവന്ന് പീഡിപ്പിക്കുകയും ചെയ്ത കേസിൽ 3 പേർ അറസ്റ്റിൽ. കൊല്ലം സ്വദേശികളായ യുവാക്കളാണ് പിടിയിലായത്. സഹോദരിയെ കാമുകന് കാഴ്ച വച്ച യുവാവും, സഹോദരിയുടെ കാമുകനും , ഇവരെ സഹായിച്ച ഡ്രൈവറുമാണ് പിടിയിലായത്. കൊല്ലം കാക്കത്തോപ്പ് കളീക്കല്‍ കടപ്പുറം ഷിജിന്‍ ആന്റണി (21), പ്രാക്കുളത്തെ പെണ്‍കുട്ടിയുടെ സഹോദരന്‍ (21), ഇവര്‍ സഞ്ചരിച്ച കാറിന്റെ ഡ്രൈവര്‍ പ്രാക്കുളം സ്വദേശി ബിനീഷ് (21) എന്നിവരാണ് അറസ്റ്റിലായത്. 17കാരിയായ പെണ്‍കുട്ടിയെ […]

കാറ്റിനെ തടഞ്ഞു നിർത്താൻ ആരാണ് ഈ പത്മനാഭൻ: തിരുവനന്തപുരത്തെ പത്മനാഭനെ പരിഹസിച്ച് നടി രേവതി സമ്പത്ത്

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാന നഗരത്തെ പത്മനാഭന്റെ മണ്ണെന്നാണ് പറയുന്നത്.  ഏതു കാലത്തും പത്മനാഭനെ പ്രാർത്ഥിച്ചാണ് തലസ്ഥാനത്തെ മലയാളികൾ കഴിയുന്നത്. എല്ലാ കാലത്തും പത്മനാഭൻ തങ്ങളെ കാക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. ഇതിനിടെയാണ് പത്മനാഭനെ അപമാനിച്ച് നടി രംഗത്ത് എത്തിയിരിക്കുന്നത്. ബുറെവി ചുഴലിക്കാറ്റിന്റെ ഭീഷണി ഒടുങ്ങിയപ്പോൾ തിരുവനന്തപുരത്തെ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആരാധനാ മൂർത്തിയെ പ്രാർത്ഥിച്ചാണ് നാട് ഒന്നിച്ചു നിന്നത്. ഇതിനിടെയാണ്, ആരാധനാ മൂർത്തിയോട് നന്ദി പറഞ്ഞവരെ രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് നടിയും ഡബ്ള്യു.സി.സി പ്രവർത്തകയുമായ രേവതി സമ്ബത്ത്. ഇങ്ങനെ പറയുന്നത് ‘എന്തൊരു […]

സ്‌കൂൾ വിദ്യാർത്ഥികൾക്കു വിതരണം ചെയ്യാൻ ഏഴു കിലോ കഞ്ചാവ്; രണ്ടു പ്രതികൾ കഞ്ചാവുമായി അറസ്റ്റിൽ

തേർഡ് ഐ ബ്യൂറോ കോഴിക്കോട്: സ്‌കൂൾ വിദ്യാർത്ഥികൾക്കു വിൽപ്പന നടത്തുന്നതിനായി എത്തിച്ച കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിലായി. കേരളത്തിലേയ്ക്കു വലിയ തോതിൽ കഞ്ചാവ് ഒഴുകുന്നതിന്റെ കൃത്യമായ തെളിവുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഏഴ് കിലോയിലധികം കഞ്ചാവുമായി രണ്ട് പേരെയാണ് ഇപ്പോൾ പിടികൂടിയിരിക്കുന്നത്. കാസർഗോഡ് കുമ്പള സ്വദേശികളായ ജലാൽ മൻസിലിൽ ജലാൽ, ബത്തേരി വീട്ടിൽ ഉമ്മർ എന്നിവരാണ് അറസ്റ്റിലായത്. ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡും കസബ പൊലീസും പാളയത്ത് നടത്തിയ സംയുക്ത പരിശോധനയിലാണ് ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ട് പേർ പിടിയിലായത്. കസബ സബ്ബ് ഇൻസ്പെക്ടർ […]