
സ്വന്തം ലേഖകൻ
കോട്ടയം: നഗരസഭയുടെ 22 ആം വാർഡിൽ ചിറയിൽപ്പാടത്ത് സൗഹൃദ മത്സരം. ഇടതു മുന്നണിയിലെ രണ്ടു പാർട്ടികളാണ് ഔദ്യോഗിക സ്ഥാനാർത്ഥികൾ തങ്ങളുടേതാണ് എന്ന പ്രഖ്യാപനവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
കേരള കോൺഗ്രസ് തങ്ങളുടെ സിറ്റിംഗ് സീറ്റിൽ രണ്ടില ചിഹ്നത്തിൽ മത്സരിക്കുമ്പോൾ, ഇതേ വാർഡിൽ ജനതാദൾ സ്ഥാനാർത്ഥി കറ്റയേന്തിയ കർഷകസ്ത്രീ ചിഹ്നത്തിൽ മത്സരിക്കുന്നു
ജി.സജീവാണ് ഇവിടെ കേരള കോൺഗ്രസ് സ്ഥാനാർത്ഥി. ജനതാദൾ നേതാവ് മാത്യു മൈക്കിളും രംഗത്തുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നഗരസഭ 22 ആം വാർഡിൽ കഴിഞ്ഞ തവണ കേരള കോൺഗ്രസ് എമ്മിന്റെ സ്ഥാനാർത്ഥിയാണ് മത്സരിച്ചിരുന്നത്. ഈ സ്ഥാനാർത്ഥി വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചതും. ഇക്കുറി കേരള കോൺഗ്രസ് എം ഇടതു മുന്നണിയുടെ ഭാഗമായതോടെയാണ് കേരള കോൺഗ്രസും ജനതാദളും തമ്മിൽ സീറ്റിനെച്ചൊല്ലി തർക്കം ഉടലെടുത്തത്. ജനതാദളിനാണ് ഇടതു മുന്നണി ഈ സീറ്റ് അനുവദിച്ചത്.
ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥിയായി ജയകൃഷ്ണനും, ബി.ജെ.പി സ്ഥാനാർത്ഥിയായി നാരായണൻ നായരും മത്സര രംഗത്തുണ്ട്.







