
ക്രൈം ഡെസ്ക്
കോഴിക്കോട്: ഇതൊക്കെ കേരളത്തിൽ തന്നെയാണോ നടന്നത് എന്ന് ആരെയും സംശയിപ്പിക്കുന്ന അനിഷ്ട സംഭവങ്ങളാണ് കഴിഞ്ഞ ദിവസം കോഴിക്കോട് കൊയിലാണ്ടിയിൽ അരങ്ങേറിയത്. വടിവാളും കമ്പിവടിയും കത്തിയും കല്ലുമായി അഴിഞ്ഞാടിയ അക്രമികളെ നേരിടാനാവാതെ നാട്ടുകാർക്ക് നോക്കി നിൽക്കണ്ടി വന്നു.
കൊയിലാണ്ടിയില്‍ പ്രണയിച്ച് വിവാഹം കഴിച്ച നവവരനും വധുവിനുമാണ് മാതാപിതാക്കളുടെ പിൻതുണ ഉണ്ടായിട്ട് പോലും ബന്ധുക്കളുടെയും ഗുണ്ടകളുടെയും ആക്രമണത്തിന് വിധേയനാകേണ്ടി വന്നത്. ആക്രമണം നടത്തിയ ബന്ധുക്കള്‍ക്കെതിരെ യുവതി രംഗത്ത് എത്തുകയും ചെയ്തു. സ്വന്തം കുടുംബത്തില്‍ വാപ്പയും ഉമ്മയും അടക്കം എല്ലാവര്ക്കും വിവാഹത്തില്‍ സമ്മതമാണെന്ന് ഫര്‍ഹാന പറഞ്ഞു. ഫര്‍ഹാനയുടെ അമ്മാവന്മാരാണ് ഇന്നലെ ദമ്പതികളെ ആക്രമിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യ ആക്രമണത്തില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും പൊലീസ് കര്യക്ഷമമായ നടപടി എടുത്തില്ല. ജീവിക്കാന്‍ ഭയം തോന്നിയതിനാലാണ് പൊലീസിനെ സമീപിച്ചതെന്ന് ഫര്‍ഹാന പറഞ്ഞു. പ്രതികള്‍ സ്വാലിഹിനെ കൊല്ലും എന്ന് ഭീഷണി മുഴക്കിയിരുന്നുവെന്നും ഫര്‍ഹാന കൂട്ടിച്ചേര്‍ത്തു.
സമാധാനത്തോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്ന് വരന് മുഹമ്മദ് സ്വാലിഹ് പറഞ്ഞു. പ്രതികള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. രണ്ടു പ്രതികള്‍ക്കും പൊലീസിലും രാഷ്ട്രീയത്തിലും സ്വാധീനം ഉണ്ട്. ഭീതിയോടെയാണ് ജീവിക്കുന്നതെന്നും സ്വാലിഹ് കൂട്ടിച്ചേര്‍ത്തു.
മുഹമ്മദ് സ്വാലിഹ് എന്ന യുവാവ് പ്രണയിച്ച പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നത് ഇന്നലെയാണ്. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നുണ്ടായ കടുത്ത എതിര്‍പ്പിനെ മറികടന്നായിരുന്നു വിവാഹം. പെണ്‍കുട്ടിയുടെ ബന്ധുക്കളായ കബീര്‍, മന്‍സൂര്‍ എന്നിവരടക്കമുള്ള എട്ടംഗ സംഘമാണ് സ്വാലിഹിനെയും ഭാര്യയെയും വാഹനത്തിലുണ്ടായിരുന്ന സുഹൃത്തുക്കളേയും ആക്രമിച്ചത്.
പ്രണയിച്ച് വിവാഹം കഴിച്ച് കാറില്‍ വരികയായിരുന്ന വധുവിനെയും വരനേയും വഴിയില്‍ തടഞ്ഞ് നിര്‍ത്തിയാണ് എട്ടംഗ ഗൂണ്ടാ സംഘം ആക്രമണം അഴിച്ചുവിട്ടത്. വടിവാള്‍ അടക്കമുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ച് വരനെയും വരന്റെ സുഹൃത്തുക്കളെയും വെട്ടി പരുക്കേല്‍പ്പിച്ചു. സംഭവത്തില്‍ കൊയ്ലാണ്ടി പൊലീസ് കേസ് എടുത്തിട്ടുണ്ട്.







