Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : ശബരിമലയിൽ തുടങ്ങി രാജ്യമെമ്പാടും പ്രാവർത്തികമാക്കിയ പുണ്യം പൂങ്കാവനം പദ്ധതിയുടെ ആഭിമുഖ്യത്തിൽ ക്ഷേത്രങ്ങളും, ആരാധനാലയങ്ങളും പുണ്യം പൂങ്കാവനം കേന്ദ്രം ആകുന്നതിന്റെ ഭാഗമായി തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ പ്രതീകാത്മകമായി പുഷ്പ ചെടികൾ കൈമാറുന്ന ചടങ്ങ് സംഘടിപ്പിച്ചു.

ടി ചടങ്ങിൽ ക്ഷേത്രം ശാന്തി സുബ്രഹ്മണ്യൻ നമ്പൂതിരി തൈകൾ ഏറ്റു വാങ്ങി. തിരുനക്കര പുണ്യം പൂങ്കാവനം കോ -ഓർഡിനേറ്റർ രാജീവ്‌, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി വിജയ ചന്ദ്രൻ നായർ, റെസിഡൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ രാധാകൃഷ്ണ പിള്ള, പുണ്യം പൂങ്കാവനം കോട്ടയം ജില്ലാ കോ -ഓർഡിനേറ്റർ അശോക് കുമാർ, പുണ്യം പൂങ്കാവനം എരുമേലി കോ -ഓർഡിനേറ്റർ എം.എസ് ഷിബു, വെങ്കിടകൃഷ്ണൻ പോറ്റി, എൻ. പ്രതീഷ് എന്നിവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group