കളി ജയപ്പിച്ചിട്ടും ജഡേജ ഇന്ത്യൻ ടീമിൽ നിന്നും പുറത്ത്: ആദ്യ ട്വന്റി ട്വന്റിയിലെ വിജയത്തിനു പിന്നാലെ ജഡേജയെ പുറത്താക്കി ടീം ഇന്ത്യ; ശാർദൂർ ടാർക്കിൽ ഇന്ത്യൻ ടീമിൽ

തേർഡ് ഐ സ്‌പോട്‌സ് കാൻബറ: ഓസ്‌ട്രേലിയൻ പര്യടനത്തിൽ ട്വന്റി ട്വന്റിയിൽ ആദ്യ വിജയം നേടിയ ഇന്ത്യൻ ടീമിന്റെ നട്ടെല്ലായി നിന്ന രവീന്ദ്ര ജഡേജ ടീമിൽ നിന്നും പുറത്ത്. ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള ടി20 പരമ്പരയിലെ ഇനിയുള്ള മത്സരങ്ങളിൽ നിന്ന് രവീന്ദ്ര ജഡേജ പുറത്തായതോടെയാണ് ഇന്ത്യൻ ടീമിൽ അഴിച്ചു പണി വേണ്ടി വന്നത്. ട്വന്റി ട്വന്റി മത്സരത്തിനിടെ ഇന്ത്യയുടെ വിജയം നിർണ്ണയിക്കുന്നതിൽ പ്രധാനമായ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത താരത്തിന് ഹാംസ്ട്രിംഗ് പരിക്ക് അലട്ടുകയും പിന്നീട് കൺകഷന് ടെസ്റ്റിന് വിധേയനായി താരം പരാജയപ്പെടുകയും ചെയ്തതോടെ ഇന്ത്യ സബ് ആയി യൂസുവേന്ദ്ര […]

ടോം ചേട്ടനു വിജയാംശംസ നേര്‍ന്ന് സഞ്ജന എത്തി: തിരുവനന്തപുരത്തു നിന്നും സഞ്ജന എത്തിയത് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒപ്പം

സ്വന്തം ലേഖകന്‍ കോട്ടയം: ടോം ചേട്ടന് വിജയാംശസ നേര്‍ന്നു കുഞ്ഞു സഞ്ജന എത്തി. തിരുവനന്തപുരത്തു നിന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പമാണ് സഞ്ജ കോട്ടയത്ത് എത്തിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും കോട്ടയം നഗരസഭയിലെ 24 ആം വാര്‍ഡ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ അഡ്വ.ടോം കോര അഞ്ചേരിയെ കാണാനാണ് സഞ്ജന എത്തിയത്. കഴിഞ്ഞ ജൂണിലാണ് ടോം കോര അഞ്ചേരി എന്ന ചേട്ടനെ സഞ്ജന തിരിച്ചറിഞ്ഞത്. കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്നു സ്‌കൂളുകള്‍ അടച്ചിട്ടതോടെയാണ് സഞ്ജനയും കുടുംബവും ദുരിതത്തിലായത്. മഴക്കാലം കൂടി എത്തിയതോടെ ദുരിതാശ്വാസ ക്യാമ്പിലേയ്ക്കു […]

കോട്ടയത്ത് ഇന്ന് 570 പുതിയ കോവിഡ് രോഗികള്‍ ; 559 പേർക്കും സമ്പര്‍ക്കരോഗം

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 570 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 559 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 11 പേരും രോഗബാധിതരായി. പുതിയതായി 4930 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 289 പുരുഷന്‍മാരും 222 സ്ത്രീകളും 59 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 92 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 500 പേർ രോഗമുക്തരായി. 4989 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 37524 പേര്‍ കോവിഡ് ബാധിതരായി. 32435 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ […]

ഭീതിയൊഴിയാതെ കോവിഡ് : സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 5718 പേർക്ക് ; 4991 പേര്‍ക്കും സമ്പർക്ക രോഗം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318, തിരുവനന്തപുരം 279, കണ്ണൂര്‍ 275, ഇടുക്കി 216, വയനാട് 180, പത്തനംതിട്ട 163, കാസര്‍ഗോഡ് 146 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 57,456 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95 […]

ഇന്ത്യയില്‍ ആദ്യമായി പോസ്റ്റ് കോവിഡ് റിജ്യുവിനേഷന്‍ സെന്ററുമായി ആസ്റ്റര്‍ വയനാട്

സ്വന്തം ലേഖകൻ കല്‍പറ്റ: കോവിഡ് രോഗമുക്തി നേടിയതിന് ശേഷം ആളുകള്‍ നേരിടുന്ന ആരോഗ്യ, മാനസിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായി ഇന്ത്യയില്‍ ആദ്യമായി ആസ്റ്റര്‍ വയനാട് പോസ്റ്റ് കോവിഡ് റിജ്യുവിനേഷന്‍ സെന്റര്‍ ആരംഭിക്കുന്നു. റിജുവ് അറ്റ് ആസ്റ്റര്‍ വയനാട് എന്ന സെന്ററില്‍ ആധുനിക വൈദ്യശാസ്ത്രവും ആയുര്‍വേദവും യോഗയും ഉല്ലാസ യാത്രകളും നാടൻ കലകളും സംയോജിപ്പിച്ചുള്ള ചികിത്സാ പാക്കേജാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സെന്ററിന്റെ ഉദ്ഘാടനം ഡിസംബര്‍ 7-ന് വൈകീട്ട് 4-ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്റെ സാന്നിധ്യത്തില്‍ സൂര്യ സ്റ്റേജ് ആന്‍ഡ് […]

നെടുങ്കണ്ടത്ത് ലിഫ്റ്റ് ചോദിച്ച് കയറിയത് ലൈസൻസില്ലാത്ത യുവാവിന്റെ സ്‌കൂട്ടറിനു പിന്നിൽ: സ്‌കൂട്ടറിൽ കുട നിവർത്തി യാത്ര ചെയ്യുന്നതിനിടെ കുടയിൽ കാറ്റു പിടിച്ചു: സ്‌കൂട്ടറിനു പിന്നിൽ നിന്നും റോഡിൽ തലയിടിച്ചു വീണ് വീട്ടമ്മയ്ക്കു ദാരുണാന്ത്യം

തേർഡ് ഐ ബ്യൂറോ നെടുങ്കണ്ടം: സ്‌കൂട്ടറിന്റെ പിന്നിൽ നിവർത്തിപ്പിടിച്ച കുടയുമായി ഇരുന്ന വീട്ടമ്മ, സ്‌കൂട്ടറിൽ നിന്നും പിന്നിലേയ്ക്കു തെറിച്ചു വീണ് റോഡിൽ തലയിടിച്ചു മരിച്ചു. മഴയെ തുടർന്നു നിവർത്തിപ്പിടിച്ച് കുട കാറ്റ് കൊണ്ടു പിന്നിലേയ്ക്കു ശക്തമായി ഉലഞ്ഞതിനെ തുടർന്നാണ് ഇവർ റോഡിൽ തലയിടിച്ചു വീണു ദാരുണമായി കൊല്ലപ്പെട്ടത്. സന്യാസിയോട് പുത്തൻപുരയ്ക്കൽ ഷാജിയുടെ ഭാര്യ സബിത(47) ആണ് മരിച്ചത്. സന്യാസിയോടയ്ക്ക് സമീപം വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. ജോലിക്ക് പോവാൻ വേണ്ടി സബിത പരിചയത്തിലുള്ള യുവാവിന്റെ സ്‌കൂട്ടർ കൈകാണിച്ച് നിർത്തി കയറുകയായിരുന്നു. ഈ സമയം നേരിയ മഴ […]

കോട്ടയം നഗരമധ്യത്തിലുള്ള കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ കോവിഡ് ബാധിച്ച് മരിച്ചു ; മരണം സംഭവിച്ചത് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നതിനിടയിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം : നഗരമധ്യത്തിലെ സെക്യൂരിറ്റി  ജീവനക്കാരൻ കോവിഡ് ബാധിച്ച് മരിച്ചു.  കുറിച്ചി സ്വദേശിയായ തങ്കച്ചൻ ( 64 ) ആണ് മരിച്ചത്. രണ്ട് ദിവസം മുൻപ് വരെ ഇദ്ദേഹം  ജോലിയ്ക്കായി എത്തിയിരുന്നു.തുടർന്ന് കോവിഡ് ബാധിച്ചതിനെ തുടർന്ന് ഇദ്ദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇതേ തുടർന്ന് ഇന്ന് പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കെട്ടിടത്തിലെത്തുന്ന ജനങ്ങളുടെ സുരക്ഷയൊരുക്കുന്നതിനായി വേണ്ട സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നതും സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ഇത് രോഗം നിരവധി പേർക്ക് ബാധിക്കുന്നതിന് ഇടയാക്കിയിട്ടുണ്ടെന്ന ആശങ്കയും […]

രാമനാഥപുരം കടന്നപ്പോൾ ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദമായി മാറി ; ബുറേവി ഇന്ന് ഉച്ചയോടെ കേരളത്തിലെത്തുക ന്യൂനമർദമായി : തെക്കൻ കേരളത്തിൽ അതിശക്തമായ മഴയെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ആശങ്കയ്‌ക്കൊടുവിൽ ബുറെവി ശക്തി കുറഞ്ഞ ഒരു അതിതീവ്ര ന്യൂനമർദമായി. കേരള തീരത്തേക്ക് എത്തുമ്പോൾ ശക്തികുറഞ്ഞ ന്യൂനമർദമായി ബുറേവി മാറും. വേഗത 30 മുതൽ 40 കിലോമീറ്ററായി മാറുമെന്ന് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴപെയ്യാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പിലുണ്ട്. എന്നാൽ പ്രവചിക്കപ്പെട്ടതിലും കുറഞ്ഞ കരത്തോടെയാണ് കാറ്റ് കേരളത്തിന്റെ കര തൊടുന്നത്. സംസ്ഥാനത്ത് പൊന്മുടി വർക്കല ആറ്റിങ്ങൽ മേഖലയിലൂടെയാകും കാറ്റിന്റെ സഞ്ചാരപഥം ഇപ്പോൾ പ്രവചിക്കപ്പെട്ടിരിക്കുന്നത്. നേരത്തെ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട […]

ജനറൽ വാർഡിൽ വനിതാ സ്ഥാനാർത്ഥി: കോട്ടയം നഗരസഭ 31 ആം വാർഡിലെ സ്ഥാനാർത്ഥിയ്‌ക്കെതിരെ കോൺഗ്രസിൽ പ്രതിഷേധം; കോൺഗ്രസ് പ്രവർത്തകർ പ്രചാരണത്തിൽ നിന്നും വിട്ടു നിന്നു പ്രതിഷേധിക്കുന്നു; പ്രചാരണത്തിന് ഇറങ്ങിയത് സ്ഥാനാർത്ഥിയും കുടുംബക്കാരും മാത്രം

തേർഡ് ഐ ബ്യൂറോ കോട്ടയം: ജനറൽ വാർഡിൽ മത്സരിക്കാനിറങ്ങിയ വനിതാ സ്ഥാനാർത്ഥിയായ നിലവിലെ കൗൺസിലർക്കെതിരെ പ്രതിഷേധം. കോട്ടയം നഗരസഭയിലെ 31 ആം വാർഡിലെ വനിതാ സ്ഥാനാർത്ഥി ഷീനാ ബിനുവിനെതിരെയാണ് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം ഉയർന്നിരിക്കുന്നത്. പ്രദേശത്തെ മുതിർന്ന കോൺഗ്രസ് പ്രവർത്തകർ അടക്കമുള്ളവർ പ്രചാരണത്തിൽ നിന്നും വിട്ടു നിന്നതോടെ സ്ഥാനാർത്ഥിയും രണ്ടോ മൂന്നോ കുടുംബാംഗങ്ങളും മാത്രമാണ് ഇപ്പോൾ പ്രചാരണത്തിനുള്ളത്. സി.പി.എമ്മിന്റെ കോട്ടയായ വാർഡിൽ കഴിഞ്ഞ തവണ നൂറ്റമ്പതിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷീന ബിനു വിജയിച്ചത്. എന്നാൽ, അഞ്ചു വർഷം കൊണ്ട് വാർഡിൽ ഷീനയിക്കെതിരെ കടുത്ത എതിർപ്പാണ് […]

കൊല്ലം സ്വദേശിയായ പെൺകുട്ടിയെ തിരുവനന്തപുരത്തെത്തിച്ചു പീഡിപ്പിച്ചു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത് മണിക്കൂറുകളോളം; പ്രതി പിടിയിൽ

തേർഡ് ഐ ക്രൈം തിരുവനന്തപുരം: സംസ്ഥാനത്ത് ഓരോ ദിവസവും പീഡനക്കേസുകൾ വർദ്ധിക്കുകയാണ്. ഓരോ ദിവസവും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളാണ് പീഡനത്തിന് ഇരയാകുന്നത്. ഇത് തന്നെയാണ് ഏറ്റവും ഒടുവിൽ ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ. കൊല്ലം പെരുംപുറം കൊച്ചമ്പോണത്ത് തലയക്കൽ വീട്ടിൽ നൗഫനെയാണ് (20) പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തെ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിലെ 15 വയസ് പ്രായമുള്ള പെൺകുട്ടിയെ പ്രതി തന്ത്രപൂർവം ബൈക്കിൽ കടത്തിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. പ്രതിയെക്കുറിച്ച് വിവരങ്ങൾ ലഭിച്ച പൊലീസ് സംഘം പ്രതിയുടെ നാടായ വെളിയം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് […]