ഡിസ്നി പ്ലസ് ഹോട്സ്റ്റാറിന്റെ പാസ്സ്‌വേർഡ് ഷെയർ ചെയ്ത് ഉപയോഗിക്കുന്നത് ജൂൺമാസത്തോടെ തടയുമെന്ന് ഡിസ്നി സി ഇ ഒ ബോബ് ഇഗർ

ഡൽഹി : രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്ഫോമാണ് ഡിസ്നി പ്ലസ് ഹോട്സ്റ്റാർ.ഉപയോഗിക്കുന്നതിനായി നിശ്ചിത മാസത്തേക്ക് നമ്മൾ പണം മുടക്കി പ്രീമിയം റീച്ചാർജ് ചെയ്ത് ഇടേണ്ടതുണ്ട്. എന്നാൽ റീചാർജ് ചെയ്ത് ഒരാൾക്ക് തന്റെ ഐഡിയും പാസ്‌വേഡും മറ്റുള്ളവർക്ക് കൊടുത്ത് അവർക്കും ഇത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്.ഏകദേശം അഞ്ചു പേർക്കോളം ഇങ്ങനെ ഐ ഡി ഷെയർ ചെയ്യാൻ സാധിക്കും. എന്നാൽ ഇതിനൊരു തടയിട്ടിരിക്കുകയാണ് ഹോട്സ്റ്റാർ.ഈ വർഷം ജൂൺ മാസത്തോടുകൂടി ഇങ്ങനെ ഷെയർ ചെയ്ത് ഉപയോഗിക്കുന്നവരെ തടയും എന്നാണ് ഡിസ്നി യുടെ സി ഇ ഒ ആയിട്ടുള്ള […]

വിദ്യാഭ്യാസത്തിൻറെ കാര്യത്തിലും സ്ഥാനാർത്ഥികളിൽ മുൻപൻ ശശിതരൂർ തന്നെ

തിരുവനന്തപുരം :ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും മുന്‍പന്തിയില്‍ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ശശി തരൂർ തന്നെയാണ്. അമേരിക്കയിലെ ടഫ്‌സ് സര്‍വകലാശാലയില്‍ നിന്നും നിയമത്തിലും നയതന്ത്രത്തിലും ഡോക്ടറേറ്റ്, യുഎസ്‌എയിലെ പുഗറ്റ്‌സൗണ്ട് സര്‍വകലാശാലയില്‍ നിന്നും ഇന്റര്‍നാഷണല്‍ അഫയേഴ്‌സില്‍ ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് ബിരുദം ഉള്ളതായും തരൂര്‍ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്. തരൂരിന്റെ എതിരാളിയും തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖറിന് മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജീസില്‍ നിന്നും ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം. ചിക്കാഗോയിലെ ഇല്ലിനോയിസ് ടെക്‌നോളജിയില്‍ നിന്നും കമ്ബ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവുമുണ്ട്. കൂടാതെ […]

എടിഎമ്മുകളിൽ ഇനിമുതൽ യുപിഐ വഴിയും പണം നിക്ഷേപിക്കാം ; പണനയ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള വാർത്താ സമ്മേളനത്തിൽ റിസർവ് ബാങ്ക് ഗവർണർ അറിയിച്ചു.

ഡൽഹി : കാർഡ് ഉപയോഗിക്കാതെ എടിഎം കളിൽ നിന്ന് പണം പിൻവലിക്കാനും നിക്ഷേപിക്കാനും ഉള്ള സൗകര്യം അവതരിപ്പിച്ചിരിക്കുകയാണ് ആർബിഐ.പണനയ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള വാർത്താ സമ്മേളനത്തിലാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളില്‍ യു.പി.ഐവഴി പണം നിക്ഷേപിക്കല്‍ എളുപ്പമാകും.ബാങ്ക് ശാഖകളിലെ ജോലി ഭാരം കുറയ്ക്കുന്നതിനൊപ്പം കാഷ് ഡെപ്പോസിറ്റ് മെഷീൻ വഴിയുള്ള സൗകര്യങ്ങള്‍ വർധിപ്പിക്കുന്നതിനും കൂടിയാണ് തീരുമാനം. യു.പി.ഐയുടെ ജനപ്രീതിയും സ്വീകാര്യതയും കണക്കിലെടുക്കുമ്ബോള്‍ കാർഡ് ഇല്ലാതെ പണം പിൻവലിക്കലും നിക്ഷേപിക്കലും അക്കൗണ്ട് ഉടമകള്‍ക്ക് സൗകര്യപ്രദമാകും.എ.ടി.എമ്മില്‍നിന്ന് യു.പി.ഐ സംവിധാനംവഴിയുള്ള […]

കോട്ടയം ലോക്സഭാ മണ്ഡലത്തിൽ പ്രസംഗിക്കവെ മൈക്ക് ഒടിഞ്ഞ് വീണു; മുഖ്യമന്ത്രിയുടെ പ്രസംഗം 5 മിനിട്ടോളം തടസപ്പെട്ടു :

കോട്ടയം : ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ.അതുപോലെതന്നെയാണ് പ്രശ്നം മൈക്കിനാണെങ്കിൽ സംസാരിച്ചത് മുഖ്യമന്ത്രി തന്നെ. മുഖ്യമന്ത്രിയും മൈക്കും തമ്മിലുള്ള ബന്ധത്തിൻറെ കഥ എല്ലാവർക്കും അറിയാവുന്ന തന്നെയാണ്.എന്നാൽ അതിലേക്ക് ഒരു പുതിയ അധ്യായം കൂടി എത്തിയിരിക്കുകയാണ്. കോട്ടയം പാർലമെൻറ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിട്ടുള്ള തോമസ് ചാഴിക്കടന്റെ പ്രചരണ പരിപാടിയിൽ പ്രസംഗിക്കവെയാണ് മുഖ്യമന്ത്രി സംസാരിച്ച മൈക്ക് ഒടിഞ്ഞുവീണത്.തലയോലപ്പറമ്പിൽ വച്ചുള്ള പ്രചരണ പരിപാടിയിൽ ആണ് സംഭവം നടന്നത്. ഇതിനെ തുടർന്ന് വേദിയിൽ ഉണ്ടായിരുന്ന സ്ഥാനാർത്ഥിയും മറ്റ് സിപിഎം നേതാക്കളും ഓടിയെത്തുകയും അതിനുശേഷം മൈക്ക് ശരിയാക്കിയ ശേഷം മുഖ്യമന്ത്രി […]

കോട്ടയം പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റ്റെ അപരന്മാരുടെ കൂട്ടത്തിൽ സിപിഎം നേതാവും.

കോട്ടയം : കേരളത്തിൽ ലോക്സഭാ ഇലക്ഷനു വേണ്ടി നാമനിർദേശ പത്രിക സമർപ്പിക്കുന്നത്തിനുള്ള സമയം അവസാനിച്ചിരിക്കുകയാണ്.ഒട്ടുമിക്ക എല്ലാ മണ്ഡലങ്ങളിലും തന്നെ പ്രധാനപ്പെട്ട മുന്നണി സ്ഥാനാർത്ഥികൾക്ക് അപരന്മാരും പ്രത്യക്ഷമാണ്. എന്നാൽ ഇപ്പോൾ കിട്ടിയ വാർത്തയിൽ കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥിയായ ഫ്രാൻസിസ് ജോർജിന് അപരനായി മത്സരിക്കുന്നവരുടെ കൂട്ടത്തിൽ ഒരു സിപിഎം നേതാവും ഉണ്ട്. പാറത്തോട് ലോക്കല്‍ കമ്മിറ്റി അംഗം ഫ്രാൻസിസ് ജോർജാണ് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ അപരനായത്.ആകെ രണ്ട് അപരന്മാരാണ് ഫ്രാൻസിസ് ജോർജിനെതിരെ മണ്ഡലത്തിൽ മത്സരിക്കുന്നത്.തൃശ്ശൂർ അഞ്ചേരി സ്വദേശി ഫ്രാൻസിസ് ഇ ജോർജ് ആണ് കോട്ടയത്ത് പത്രിക […]

തുടർച്ചയായ ഏഴാം തവണയും റിപ്പോ നിരക്കായ 6.5 ശതമാനത്തിന് മാറ്റം വരുത്താതെ ആർബിഐയുടെ പണവായ്പാ നയപ്രഖ്യാപനം.

ഡൽഹി : 2016 റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ എത്തിയതാണ്. ആന്ന് തൊട്ട് ഇന്നേക്ക് 7 ആം വർഷം വരെ ഒരു മാറ്റവും ഇല്ലാതെ തുടരുകയാണ്. ഇതോടെ വാണിജ്യ ബേങ്കുകള്‍ക്ക് റിസര്‍വ് ബേങ്ക് നല്‍കുന്ന വായ്പയുടെ പലിശയായ റിപ്പോനിരക്ക് 6.5 ശതമാനമായി തുടരും. നിലവിലെ സാഹചര്യത്തില്‍ നടപ്പ് സാമ്ബത്തിക വര്‍ഷം സെപ്തംബറിന് ശേഷംമാത്രമെ നിരക്ക് കുറയാന്‍ സാധ്യതയുള്ളൂവെന്നാണ് വിലയിരുത്തല്‍.പണപ്പെരുപ്പനിരക്ക് നാലുശതമാനത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തില്‍ പണനയസമിതി ഉറച്ചുനില്‍ക്കുന്നതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ മാധ്യമങ്ങളോട് പറഞ്ഞു. പണപ്പെരുപ്പത്തിന്റെ അപകട സാധ്യതകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുന്നതായും ആര്‍ബിഐ […]

കൊച്ചി മെട്രോ ടിക്കറ്റുകൾ ഇനിമുതൽ വാട്സാപ്പിനു പുറമേ ഫോൺ പേ, പേറ്റിഎം ആപ്പുകൾ വഴിയും ലഭ്യമാകും.

  കൊച്ചി : മെട്രോ ടിക്കറ്റുകൾക്കായി ഇനി ആർക്കും തന്നെ ക്യൂവിൽ നിൽക്കേണ്ടി വരില്ല. ഓൺലൈൻ പണമിടപാടുകൾ നടത്തുന്ന ആപ്പുകൾ ആയ പേറ്റിഎം, ഫോൺ പേ,യാത്രി, റാപ്പിഡോ, റെഡ്ബസ് ആപ്പുകള്‍ വഴിയാണ് പുതുതായി മെട്രോ ടിക്കറ്റുകള്‍ ലഭ്യമാകുന്നത്. ഇതിനുമുമ്പ് വാട്സ്ആപ്പ് പേ യിലൂടെ ടിക്കറ്റുകൾ ബുക് ചെയ്യാൻ സാധിക്കുമായിരുന്നു.ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സ് (ഒഎന്‍ഡിസി) സഹായത്തോടെയുള്ള സേവന സഹകരണത്തിന് ഇന്നലെ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കെഎംആര്‍എലും ഒഎന്‍ഡിസിയും തമ്മില്‍ ധാരണയായി. കൊച്ചി മെട്രോയ്ക്ക് മുൻപ് ഒഎൻഡിസി യുമായി ധാരണയിൽ എത്തിയ ഒരേയൊരു മെട്രോ […]

ആശങ്കകളിലും പ്രതിസന്ധികളിലും 75 വാർഷികം ആഘോഷിച്ചു നാറ്റോ

ബ്രസൽസ് : ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൈനിക സഖ്യമായ നാറ്റോയ്ക്ക് ഇന്ന് 75 ആം വാർഷികം.നാറ്റോ ആസ്ഥാനമായ ബ്രസല്‍സില്‍ അംഗരാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർ ചേർന്ന് 75 ആം വാർഷികം ആഘോഷിച്ചു. കേക്ക് മുറിച്ചായിരുന്നു ആഘോഷം.റഷ്യക്കെതിരായ യുദ്ധത്തില്‍ യുക്രെയ്നുള്ള യുഎസ് സഹായം മരവിപ്പിച്ചതില്‍ നാറ്റോ ആശങ്ക പ്രകടിപ്പിച്ചു. യുക്രെയ്ന് ദീർഘകാല സൈനിക പിന്തുണ നല്‍കാൻ 32 അംഗരാജ്യങ്ങളും തീരുമാനിച്ചു. എന്നാല്‍ യുക്രെയ്ന് അംഗത്വം നല്‍കണമോയെന്ന കാര്യത്തില്‍ ഇതുവരെ സമവായമായിട്ടില്ല.അത്യാവശ്യം വേണ്ടിവരുന്ന സഹായങ്ങൾ മാത്രമാണ് നാറ്റോ ഇപ്പോൾ യുക്രെയിന് നൽകിവരുന്നത്.വാഹനങ്ങൾ, മരുന്നുകൾ, ഇന്ധനങ്ങൾ, തുടങ്ങിയവയാണ് അവയൊക്കെ. […]

ഐ പി എൽ ൽ ജയം ഉറപ്പിച്ച മത്സരത്തിൽ അവസാനം നിമിഷം പഞ്ചാബിനോട് തോൽവി ഏറ്റുവാങ്ങി ഗുജറാത്ത് ടൈറ്റൻസ് .

ഗുജറാത്ത് : ഐ പി എൽ ൽ ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്സിനോട് മൂന്നു വിക്കറ്റിന് ഗുജറാത്ത്‌ ടൈറ്റൻസ് തോൽവി ഏറ്റുവാങ്ങി.അപ്രതീക്ഷിതമായി ടീമിലെത്തിയ ശശാങ്ക് സിങ്ങിന്റെ വെടിക്കെട്ട് ആണ് കളിയുടെ ഗതി മാറ്റിയത്. മുൻ നിര മുഴുവനും തകർന്നടിഞ്ഞ നിമിഷം ശശാങ്ക് സിങ്ങിന്റെ പ്രകടനമാണ് പഞ്ചാബിനെ വിജയത്തിലേക്ക് എത്തിച്ചത്.വെറും 29 പന്തിൽ 61 റൺസ് ആണ് ശശാങ്ക് സിംഗ് അടിച്ചുകൂട്ടിയത്.അവസാനം 17 പന്തിൽ 31 റൺസ് നേടിയ ആശുതോഷ് ശർമ്മയുടെ സഹായത്തോടെ പഞ്ചാബിന്റെ വിജയം അനായാസമാക്കി. കളിയുടെ തുടക്കത്തിൽ ആദ്യം ബാറ്റ് ചെയ്ത […]

അനധികൃതമായി സൂക്ഷിച്ച വിദേശ മദ്യവുമായി മണർകാട് സ്വദേശിയായ യുവാവ് പിടിയിൽ

കോട്ടയം : മണർകാട് മാലം ഭാഗത്ത് വാവത്തിൽ വീട്ടിൽ സുരേഷ് കെ വി ആണ് അറസ്റ്റിലായത്.അനധികൃതമായി മദ്യം വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. ഇതിനെ തുടർന്നുള്ള പരിശോധനയിലാണ് ഏഴ് ലിറ്റര്‍ വിദേശ നിര്‍മ്മിത വിദേശമദ്യവും ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം ഉള്‍പ്പെടെ 17 ലിറ്റര്‍ വിദേശമദ്യം കണ്ടെടുത്തു. മണര്‍കാട്, കോട്ടയം വെസ്റ്റ്, പാമ്ബാടി, ഗാന്ധിനഗര്‍, ഏറ്റുമാനൂര്‍ എന്നീ സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് മാലം സുരേഷ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.