play-sharp-fill
തുടർച്ചയായ ഏഴാം തവണയും റിപ്പോ നിരക്കായ 6.5 ശതമാനത്തിന് മാറ്റം വരുത്താതെ ആർബിഐയുടെ പണവായ്പാ നയപ്രഖ്യാപനം.

തുടർച്ചയായ ഏഴാം തവണയും റിപ്പോ നിരക്കായ 6.5 ശതമാനത്തിന് മാറ്റം വരുത്താതെ ആർബിഐയുടെ പണവായ്പാ നയപ്രഖ്യാപനം.

ഡൽഹി : 2016 റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ എത്തിയതാണ്. ആന്ന് തൊട്ട് ഇന്നേക്ക് 7 ആം വർഷം വരെ ഒരു മാറ്റവും ഇല്ലാതെ തുടരുകയാണ്. ഇതോടെ വാണിജ്യ ബേങ്കുകള്‍ക്ക് റിസര്‍വ് ബേങ്ക് നല്‍കുന്ന വായ്പയുടെ പലിശയായ റിപ്പോനിരക്ക് 6.5 ശതമാനമായി തുടരും.

നിലവിലെ സാഹചര്യത്തില്‍ നടപ്പ് സാമ്ബത്തിക വര്‍ഷം സെപ്തംബറിന് ശേഷംമാത്രമെ നിരക്ക് കുറയാന്‍ സാധ്യതയുള്ളൂവെന്നാണ് വിലയിരുത്തല്‍.പണപ്പെരുപ്പനിരക്ക് നാലുശതമാനത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തില്‍ പണനയസമിതി ഉറച്ചുനില്‍ക്കുന്നതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ മാധ്യമങ്ങളോട് പറഞ്ഞു.

പണപ്പെരുപ്പത്തിന്റെ അപകട സാധ്യതകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുന്നതായും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു. അതിനിടെ ഗ്രാമീണ മേഖലയില്‍ ഉപഭോഗം വര്‍ധിച്ചത് സാമ്ബത്തിക വളര്‍ച്ചയ്ക്ക് കരുത്തുപകരുമെന്ന് പ്രതീക്ഷിക്കുന്നതായും ശക്തികാന്ത ദാസ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group