കോട്ടയം ലോക്സഭാ മണ്ഡലത്തിൽ പ്രസംഗിക്കവെ മൈക്ക് ഒടിഞ്ഞ് വീണു; മുഖ്യമന്ത്രിയുടെ പ്രസംഗം 5 മിനിട്ടോളം തടസപ്പെട്ടു :
കോട്ടയം : ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ.അതുപോലെതന്നെയാണ് പ്രശ്നം മൈക്കിനാണെങ്കിൽ സംസാരിച്ചത് മുഖ്യമന്ത്രി തന്നെ.
മുഖ്യമന്ത്രിയും മൈക്കും തമ്മിലുള്ള ബന്ധത്തിൻറെ കഥ എല്ലാവർക്കും അറിയാവുന്ന തന്നെയാണ്.എന്നാൽ അതിലേക്ക് ഒരു പുതിയ അധ്യായം കൂടി എത്തിയിരിക്കുകയാണ്.
കോട്ടയം പാർലമെൻറ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിട്ടുള്ള തോമസ് ചാഴിക്കടന്റെ പ്രചരണ പരിപാടിയിൽ പ്രസംഗിക്കവെയാണ് മുഖ്യമന്ത്രി സംസാരിച്ച മൈക്ക് ഒടിഞ്ഞുവീണത്.തലയോലപ്പറമ്പിൽ വച്ചുള്ള പ്രചരണ പരിപാടിയിൽ ആണ് സംഭവം നടന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനെ തുടർന്ന് വേദിയിൽ ഉണ്ടായിരുന്ന സ്ഥാനാർത്ഥിയും മറ്റ് സിപിഎം നേതാക്കളും ഓടിയെത്തുകയും അതിനുശേഷം മൈക്ക് ശരിയാക്കിയ ശേഷം മുഖ്യമന്ത്രി പ്രസംഗം തുടരുകയും ചെയ്തു
Third Eye News Live
0