ഐ പി എൽ ൽ ജയം ഉറപ്പിച്ച മത്സരത്തിൽ അവസാനം നിമിഷം പഞ്ചാബിനോട് തോൽവി ഏറ്റുവാങ്ങി ഗുജറാത്ത് ടൈറ്റൻസ് .
ഗുജറാത്ത് : ഐ പി എൽ ൽ ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്സിനോട് മൂന്നു വിക്കറ്റിന് ഗുജറാത്ത് ടൈറ്റൻസ് തോൽവി ഏറ്റുവാങ്ങി.അപ്രതീക്ഷിതമായി ടീമിലെത്തിയ ശശാങ്ക് സിങ്ങിന്റെ വെടിക്കെട്ട് ആണ് കളിയുടെ ഗതി മാറ്റിയത്.
മുൻ നിര മുഴുവനും തകർന്നടിഞ്ഞ നിമിഷം ശശാങ്ക് സിങ്ങിന്റെ പ്രകടനമാണ് പഞ്ചാബിനെ വിജയത്തിലേക്ക് എത്തിച്ചത്.വെറും 29 പന്തിൽ 61 റൺസ് ആണ് ശശാങ്ക് സിംഗ് അടിച്ചുകൂട്ടിയത്.അവസാനം 17 പന്തിൽ 31 റൺസ് നേടിയ ആശുതോഷ് ശർമ്മയുടെ സഹായത്തോടെ പഞ്ചാബിന്റെ വിജയം അനായാസമാക്കി.
കളിയുടെ തുടക്കത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് ശുഭ്മാൻ ഗില്ലിന്റെ അവിസ്മരണീയ പ്രകടനത്തിൽ 199 എന്ന മാന്യമായ സ്കോറിൽ എത്തി.89 റൺസ് നേടിയ ശുഭ്മാൻ ഗില്ലിന്റെ ഒപ്പം നിൽക്കാൻ പോകുന്ന പ്രകടനം മറ്റാർക്കും തന്നെ നടത്താൻ സാധിച്ചില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മറുപടി ബാറ്റിംഗിൽ പ്രതീക്ഷിച്ച തുടക്കമല്ലായിരുന്നു പഞ്ചാബ് കിംഗ്സിനു ലഭിച്ചത്.ശിഖർ ധവാനും ജോണി ബെയ്ർസ്റ്റൊ സാം റാനും ഉൾപ്പെടെയുള്ള പേരുകേട്ട ബാറ്റിംഗ് നിര തകർന്നപ്പോൾ .ആറാമനായി ഇറങ്ങിയ ശശാങ്ക് സിംഗ് രക്ഷാധൗത്യം ഏറ്റെടുക്കുകയായിരുന്നു.