കോട്ടയം പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റ്റെ അപരന്മാരുടെ കൂട്ടത്തിൽ സിപിഎം നേതാവും.
കോട്ടയം : കേരളത്തിൽ ലോക്സഭാ ഇലക്ഷനു വേണ്ടി നാമനിർദേശ പത്രിക സമർപ്പിക്കുന്നത്തിനുള്ള സമയം അവസാനിച്ചിരിക്കുകയാണ്.ഒട്ടുമിക്ക എല്ലാ മണ്ഡലങ്ങളിലും തന്നെ പ്രധാനപ്പെട്ട മുന്നണി സ്ഥാനാർത്ഥികൾക്ക് അപരന്മാരും പ്രത്യക്ഷമാണ്.
എന്നാൽ ഇപ്പോൾ കിട്ടിയ വാർത്തയിൽ കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥിയായ ഫ്രാൻസിസ് ജോർജിന് അപരനായി മത്സരിക്കുന്നവരുടെ കൂട്ടത്തിൽ ഒരു സിപിഎം നേതാവും ഉണ്ട്.
പാറത്തോട് ലോക്കല്‍ കമ്മിറ്റി അംഗം ഫ്രാൻസിസ് ജോർജാണ് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ അപരനായത്.ആകെ രണ്ട് അപരന്മാരാണ് ഫ്രാൻസിസ് ജോർജിനെതിരെ മണ്ഡലത്തിൽ മത്സരിക്കുന്നത്.തൃശ്ശൂർ അഞ്ചേരി സ്വദേശി ഫ്രാൻസിസ് ഇ ജോർജ് ആണ് കോട്ടയത്ത് പത്രിക നല്‍കിയ മറ്റൊരു അപരൻ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0