കൊച്ചി മെട്രോ ടിക്കറ്റുകൾ ഇനിമുതൽ വാട്സാപ്പിനു പുറമേ ഫോൺ പേ, പേറ്റിഎം ആപ്പുകൾ വഴിയും ലഭ്യമാകും.

കൊച്ചി മെട്രോ ടിക്കറ്റുകൾ ഇനിമുതൽ വാട്സാപ്പിനു പുറമേ ഫോൺ പേ, പേറ്റിഎം ആപ്പുകൾ വഴിയും ലഭ്യമാകും.

Spread the love

 

കൊച്ചി : മെട്രോ ടിക്കറ്റുകൾക്കായി ഇനി ആർക്കും തന്നെ ക്യൂവിൽ നിൽക്കേണ്ടി വരില്ല. ഓൺലൈൻ പണമിടപാടുകൾ നടത്തുന്ന ആപ്പുകൾ ആയ പേറ്റിഎം, ഫോൺ പേ,യാത്രി, റാപ്പിഡോ, റെഡ്ബസ് ആപ്പുകള്‍ വഴിയാണ് പുതുതായി മെട്രോ ടിക്കറ്റുകള്‍ ലഭ്യമാകുന്നത്.

ഇതിനുമുമ്പ് വാട്സ്ആപ്പ് പേ യിലൂടെ ടിക്കറ്റുകൾ ബുക് ചെയ്യാൻ സാധിക്കുമായിരുന്നു.ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സ് (ഒഎന്‍ഡിസി) സഹായത്തോടെയുള്ള സേവന സഹകരണത്തിന് ഇന്നലെ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കെഎംആര്‍എലും ഒഎന്‍ഡിസിയും തമ്മില്‍ ധാരണയായി.

കൊച്ചി മെട്രോയ്ക്ക് മുൻപ് ഒഎൻഡിസി യുമായി ധാരണയിൽ എത്തിയ ഒരേയൊരു മെട്രോ ചെന്നൈ മെട്രോ ആയിരുന്നു.ചെന്നൈ മെട്രോ മൂന്ന് ആപ്പുകളില്‍നിന്നാണു ടിക്കറ്റ് ലഭ്യമാക്കുന്നതെങ്കില്‍ കൊച്ചി മെട്രോയ്ക്ക് അഞ്ച് ആപ്പുകളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.അധിക ചാര്‍ജില്ലാതെ ടിക്കറ്റ് നിരക്ക് മാത്രം ഈടാക്കിയാണ് ആപ്പുകള്‍ ഈ സേവനങ്ങള്‍ നല്‍കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group