അടിയന്തിരഘട്ടങ്ങളില്‍ യുവാക്കള്‍  അവസരത്തിനൊത്തുയരണം ജോസ് കെ.മാണി

അടിയന്തിരഘട്ടങ്ങളില്‍ യുവാക്കള്‍ അവസരത്തിനൊത്തുയരണം ജോസ് കെ.മാണി

സ്വന്തം ലേഖകൻ

കോട്ടയം : പ്രകൃതിദുരന്തം ഉള്‍പ്പടെയുള്ള അപ്രതീക്ഷിത ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കായി കാത്തുനില്‍ക്കാതെ അവസരത്തിനൊത്ത് ഉയരാന്‍ യുവജനങ്ങള്‍ക്ക് സാധിക്കണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി. കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മറ്റിയുടെ പുനസംഘടനായോഗത്തില്‍ സംസാരിക്കുകയായിരുന്നുഅദ്ദേഹം. ഇതിനാവശ്യമായ പരിശീലനം യുവാക്കള്‍ക്ക് നല്‍കാന്‍ ദുരന്തനിവാരണ ഏജന്‍സികള്‍ നടപടി സ്വീകരിക്കണം. കൂട്ടിക്കല്‍, കൊക്കയാര്‍ മേഖലകളില്‍ യുവജനസംഘടനകള്‍ നടത്തിവരുന്ന സന്നദ്ധപ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ തോമസ് ചാഴിക്കാടന്‍ എം.പി, സ്റ്റീഫന്‍ ജോര്‍ജ്, ലോപ്പസ് മാത്യു, സഖറിയാസ് കുതിരവേലി, സണ്ണി തെക്കേടം, ജോര്‍ജുകുട്ടി ആഗസ്തി, സാജന്‍ തൊടുക, ഷെയ്ന്‍ കുമരകം തുടങ്ങിയവര്‍ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോണി മാത്യു പ്രസിഡന്റ്
സിറിയക്ക് ചാഴിക്കാടന്‍ ജനറല്‍ സെക്രട്ടറി

കേരളാ യൂത്ത് ഫ്രണ്ട് (എം) ന്റെ പുതിയ സംസ്ഥാന പ്രസിഡന്റായി റോണി മാത്യുവിനെയും സംസ്ഥാന ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറിയായി സിറിയക്ക് ചാഴിക്കാടനെയും തെരെഞ്ഞെടുത്തു. കേരളാ യൂത്ത് ഫ്രണ്ട് (എം) ന്റെ പുതിയ സംസ്ഥാന പ്രസിഡന്റായി റോണി മാത്യുവിനെയും സംസ്ഥാന ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറിയായി സിറിയക്ക് ചാഴിക്കാടനെയും തെരെഞ്ഞെടുത്തു . നിലവില്‍ കേരളാ യുവജനക്ഷേമബോര്‍ഡ് അംഗമായ റോണി മാത്യു 2007 മുതല്‍ 2010 വരെ കെ.എസ്.സി (എം) സംസ്ഥാന അധ്യക്ഷനായിരുന്നു. കോതമംഗലം സ്വദേശിയാണ്.

സംസ്ഥാന വൈസ് പ്രസിഡന്റുമാരായി ഡാവി സ്റ്റീഫന്‍, ബഷീര്‍ കൂര്‍മ്മത്ത്, അഡ്വ.വിജോ ജോസ്,  തോമസ്‌ക്കുട്ടി വരിക്കയില്‍, ജിമ്മിച്ചന്‍ ഈറ്റത്തോട്ട്, ജോജി പി.തോമസ്, ഷിബു തോമസ്, അഡ്വ.ജോബിന്‍ ജോളി, അമല്‍ കെ.ജോയി, അനൂപ് കെ.ജോണ്‍ ജനറല്‍ സെക്രട്ടറിമാരായി ഷെയ്ഖ് അബ്ദുള്ള, അഡ്വ. ദീപക് മാമ്മന്‍ മത്തായി, ആല്‍ബിന്‍ തോമസ് പേണ്ടാനം, അഖില്‍ ഉള്ളംപള്ളി, എല്‍ബി കുഞ്ചിറക്കാട്ടില്‍, അബേഷ് അലോഷ്യസ്, രണ്‍ദീപ മീനാഭവന്‍, റോബി ജോര്‍ജ്, അയ്യപ്പന്‍ പിള്ള, നജിജോ ജോസഫ്, ശരത് ജോസ്, ബിറ്റു വൃന്ദാവന്‍, സണ്ണി സ്റ്റോറില്‍, രാജു ചെറിയംകാലാ, രാജേഷ് ഐപ്പ്, ട്രഷറര്‍ സാബിന്‍ ജോണ്‍ അയ്യകംപറമ്പില്‍, സര്‍ഗ്ഗവേദി കണ്‍വീനറായി ടോം ഇമ്മട്ടിയേയും തെരെഞ്ഞെടുത്തു.