എഴുപത് ലക്ഷം രൂപ ലോട്ടറിയടിച്ച അന്യസംസ്ഥാന തൊഴിലാളി പൊലീസ് സ്റ്റേഷനിൽ അഭയം തേടി; ലോട്ടറിയടിച്ച വിവരം പുറത്തറിഞ്ഞാൽ സഹപ്രവർത്തകർ തന്നെ വകവരുത്തുമെന്ന് ഇമാം ഹുസൈൻ

എഴുപത് ലക്ഷം രൂപ ലോട്ടറിയടിച്ച അന്യസംസ്ഥാന തൊഴിലാളി പൊലീസ് സ്റ്റേഷനിൽ അഭയം തേടി; ലോട്ടറിയടിച്ച വിവരം പുറത്തറിഞ്ഞാൽ സഹപ്രവർത്തകർ തന്നെ വകവരുത്തുമെന്ന് ഇമാം ഹുസൈൻ

സ്വന്തം ലേഖകൻ

പാലക്കാട്: കേരള സംസ്ഥാന നിർമൽ ഭാഗ്യക്കുറി ഒന്നാം സമ്മാനം നേടിയ ഇതര സംസ്ഥാന തൊഴിലാളി ഭയം കാരണം പൊലീസ് സ്റ്റേഷനില്‍ അഭയം തേടി.

കഴിഞ്ഞ ദിവസമാണ് പശ്ചിമബംഗാൾ സ്വദേശി ഇമാം ഹുസൈന് നിർമൽ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപ അടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജയി താനാണെന്ന് മറ്റുള്ളവര്‍ അറിഞ്ഞാല്‍ തന്നെ അപായപ്പെടുത്തുമോ എന്ന ഭയം കാരണം ഇയാള്‍ പൊലീസ് കൺട്രോൾ റൂമിൽ അഭയം തേടുകയായിരുന്നു.

നിർമ്മാണ തൊഴിലാളിയായി കേരളത്തില്‍ എത്തിയ ആളാണ് ഇമാം ഹുസൈന്‍. പതിവായി ലോട്ടറി എടുക്കാറുള്ള ഹുസൈന്‍ കോ​ട്ട​പ്പ​ള്ള​യി​ലെ ഏ​ജ​ന്‍​സി​യി​ല്‍ ​നി​ന്നാണ് സമ്മാനാര്‍ഹമായ ലോട്ടറി എടുത്തത്.

പതിവുപോലെ കഴിഞ്ഞ ദിവസവും ടിക്കറ്റിന്റെ ഫലം പരിശോധിച്ചപ്പോഴാണ് തനിക്ക് സമ്മാനം ലഭിച്ച വിവരം ഹുസൈന്‍ അറിയുന്നത്.