Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: കഞ്ചാവ് മൂത്ത് ഹോട്ടല്‍ അടിച്ചുതകര്‍ക്കുകയും ജീവനക്കാരെ ആക്രമിക്കുകയുംചെയ്ത സംഭവത്തില്‍ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

കോട്ടയം മുട്ടമ്പലം പറയത്തുശ്ശേരില്‍ ഡോണ്‍ മാത്യു (22), വടവാതൂര്‍ പുത്തന്‍പുരയില്‍ ജസ്റ്റിന്‍ സാജന്‍ (20), മുട്ടമ്പലം പുതുപ്പറമ്പില്‍ ശരത്ത് പി.രാജ് (20) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ റിജൊ പി.ജോസഫിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം രാത്രി കോട്ടയം കഞ്ഞിക്കുഴി ഹോബ്നോബ് ഹോട്ടലിലായിരുന്നു ആക്രമണം നടത്തിയത്.

ജീവനക്കാരെ കൈയ്യേറ്റം ചെയ്ത ഇവർ ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരുടെ പ്ലേറ്റുകള്‍ എറിഞ്ഞുടച്ചു. ഹോട്ടലിന്റെ മുന്‍വശത്തെ ചില്ലും അടിച്ചുതകര്‍ത്തു. തുടര്‍ന്ന് രക്ഷപ്പെട്ട് ഒളിവില്‍പ്പോയ ആക്രമികളെ പോലീസ് പിടികൂടുകയായിരുന്നു.