play-sharp-fill
ചിങ്ങവനത്തെ പോക്സോ കേസ്; പെൺകുട്ടിയുടെ പിതാവ് തൂങ്ങി മരിച്ച നിലയിൽ; സംഭവത്തിൽ ദുരൂഹത

ചിങ്ങവനത്തെ പോക്സോ കേസ്; പെൺകുട്ടിയുടെ പിതാവ് തൂങ്ങി മരിച്ച നിലയിൽ; സംഭവത്തിൽ ദുരൂഹത

സ്വന്തം ലേഖകൻ

കോട്ടയം: പലചരക്ക് കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയിരുന്ന പതിനൊന്നുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ 74കാരന്‍ അറസ്റ്റിലായതിന് പിന്നാലെ പെൺകുട്ടിയുടെ പിതാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

സംഭവത്തിൽ ദുരൂഹതയുണ്ടെന്നും പൊലീസ് അന്വേഷണം വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറിച്ചി പുലികുഴിമറ്റം കുളങ്ങര യോഗിദാസനാണ് പതിനൊന്ന്കാരിയെ പീഡിപ്പിച്ചതിന് കഴിഞ്ഞ ദിവസം പിടിയിലായത്.

കുറിച്ചിയില്‍ പലചരക്ക് കട നടത്തുന്ന പ്രതിയുടെ കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയിരുന്ന പെണ്‍കുട്ടിയെ മറ്റാരും ഇല്ലാത്ത സമയത്ത് ഉപദ്രവിച്ചു വരികയായിരുന്നു. ജൂണ്‍ മുതല്‍ പെണ്‍കുട്ടിയെ പലവിധ പീഡനങ്ങള്‍ക്ക് ഇരയാക്കിയതായി പൊലീസ് പറഞ്ഞു.

അടുത്തിടെ പെണ്‍കുട്ടിയുടെ ശരീരത്തില്‍ അസാധാരണമായ പാടുകള്‍ കണ്ട് സംശയം തോന്നിയ മാതാപിതാക്കള്‍ തിരക്കിയപ്പോഴാണ് പീഡനവിവരം അറിഞ്ഞത്. പരാതി നല്‍കിതോടെ ചിങ്ങവനം പൊലീസ് ഇയാളെ അറസ്റ്റു ചെയ്ത് റിമാൻഡ് ചെയ്തിരുന്നു

ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ പിതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്