പട്ടിയ്ക്ക് ഭക്ഷണത്തിൽ ഉറക്കഗുളിക കൊടുത്ത് മയക്കി; സി സി ടി വി മറച്ചും വില കൂടിയ ചെടികൾ മോഷ്ടിക്കുന്ന കള്ളൻ തലസ്ഥാനത്ത്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പട്ടിയെ ഭക്ഷണത്തിൽ ഉറക്കഗുളിക നല്‍കി മയക്കിയും സിസിടിവി മറച്ചും വില കൂടിയ ചെടികള്‍ മോഷ്ടിക്കുന്ന വിരുതൻ തിരുവനന്തപുരത്ത്.
നെയ്യാറ്റിന്‍കര അമരവിള സ്വദേശി വാസിനി ഭായിയുടെ 150 ല്‍ പരം ആന്തൂറിയം ഇനത്തില്‍പ്പെട്ട ചെടികളാണ് മോഷ്ടിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സിസിടിവി മറച്ച ശേഷം പട്ടിയ്ക്ക് ഭക്ഷണം നല്‍കി മയക്കിയ ശേഷം കൃഷിയിടത്തിലേക്ക് കയറിയ കള്ളന്‍ വില കുറഞ്ഞ ചെടികള്‍ പിഴുത് മാറ്റിക്കളയുകയും ചെയ്തു.
സ്വന്തമായി വികസിപ്പിച്ചതടക്കം വില കൂടിയ ചെടികള്‍ വളര്‍ത്തുന്ന വാസിനി ഭായിയും ജപമണിയുടെയും കൃഷിയിടത്തിലാണ് മോഷണം നടന്നത്.
ഇവര്‍ അമരവിള ചെക്ക് പോസ്റ്റിനടുത്താണ് താമസിക്കുന്നത്. നാല്‍പ്പത് വര്‍ഷത്തിലേറെയായി വാസിനി ഭായിയും ജപമണിയും ചെടികൃഷി ചെയ്യുകയാണ്.
ലോക്ഡൗണ്‍ സമയത്ത് കൃഷി വികസിപ്പിച്ചു.
കഴിഞ്ഞ ദിവസമാണ് വിദഗ്ധമായി കള്ളന്‍ ഇവിടെ മോഷണം നടത്തിയത്. പരാതി കൊടുത്തെങ്കിലും പൊലീസ് ഇത് വരെ നടപടി സ്വീകരിച്ചിട്ടില്ലന്ന് വാസിനി പറഞ്ഞു.