play-sharp-fill
വോട്ടർ പട്ടികയിൽ പേര് ചേർക്കാം നവംബർ 30 വരെ അവസരം

വോട്ടർ പട്ടികയിൽ പേര് ചേർക്കാം നവംബർ 30 വരെ അവസരം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വോട്ടർപട്ടികയിൽ പേര് ചേർക്കുവാനും തിരുത്തലുകൾ നടത്തുവാൻ നവംബർ 30വരെ അവസരം ഉണ്ട്. 2022 ജനുവരി 1ന് 18 വയസ്സ് പൂർത്തിയാകുന്ന എല്ലാവർക്കും ഈ അവസരം ഉപയോഗപ്പെടുത്താം…

www.voterportal.eci.gov.in എന്ന വെബ്സൈറ്റ് മുഖേനയോ ഗൂഗിൾ പ്ളേസ്റ്റോറിൽ നിന്ന് Voter Helpline Mobile App ഡൗൺലോഡ് ചെയ്തും ഈ അവസരം പ്രയോജനപ്പെടുത്തുക…

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പേര് ഇല്ലാത്തവർ നിർബന്ധമായും ഈ അവസരത്തിൽ അവരുടെ പേരുകൾ ഉണ്ടോ എന്ന് നോക്കുകയും ഇല്ലാത്ത പക്ഷം പുതിയതായി പേരുകൾ ചേർക്കുകയും വേണം…

മൊബൈൽ ആപ്പ് വഴി ചെയ്യുന്നതിന്:

1.തിരിച്ചറിയൽ രേഖയുടെ ഫോട്ടോ (max.2mb)
2.സ്വന്തം പാസ്സ്പോർട്ട് സൈസ് ഫോട്ടോ (20kb )
3.അഡ്രസ് തെളിയിക്കാൻ ഉള്ള രേഖ
4.കുടുംബത്തിലെ ഒരു അംഗത്തിന്റെ വോട്ടർ ഐഡി കാർഡ് നമ്പർ ,പേര് എന്നിവ
5.ഒരു മൊബൈൽ നമ്പർ

എന്നിവ കരുതിയതിന് ശേഷം നടപടി പൂർത്തിയാക്കുക..