കോട്ടയം ജില്ലയിൽ മഞ്ഞപ്പിത്തം പിടിമുറുക്കുന്നു, കാഞ്ഞിരപ്പള്ളിയിലും മുണ്ടക്കയത്തും ഒരു മാസത്തിനിടെ മഞ്ഞപ്പിത്തം ബാധിച്ചത് ഇരുപതോളം പേർക്ക്. രോഗം പടിവാതിൽക്കൽ എത്തിയിട്ടും ശുചീകരണം നടത്താൻ പഞ്ചായത്തുകൾക്ക് താൽപര്യമില്ല.

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം ജില്ലയിൽ മഞ്ഞപ്പിത്തം പിടിമുറുക്കുന്നു. കാഞ്ഞിരപ്പള്ളിയിലും മുണ്ടക്കയത്തുമായി ഒരു മാസത്തിനിടയിൽ മഞ്ഞപ്പിത്തം ബാധിച്ച് ഇരുപതോളം പേരാണ് ചികിത്സ തേടിയത്. പ്രദേശത്ത് പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമാണെന്ന് ആരോഗ്യവകുപ്പ് വിശദീകരിക്കുമ്പോഴും ശുചീകരണം ഇപ്പോഴും മന്ദഗതിയിലാണ്. പ്രദേശത്ത് മഞ്ഞപ്പിത്തം പിടിമുറുക്കുമ്പോഴും മാലിന്യം നിറഞ്ഞ കൈത്തോടുകൾ ശുചീകരിക്കാൻ ഇതുവരെ പഞ്ചായത്തുകൾ നടപടികൾ സ്വീകരിച്ചിട്ടില്ല. മലിനജലത്തിന്റെ ഒഴുക്ക് തടയുന്നതിനും നടപടിയില്ല. വ്യാപാരസ്ഥാപനങ്ങളിലേയും ഹോട്ടലുകളിലേയും മാലിന്യങ്ങൾ തോട്ടിൽ കെട്ടിക്കിടക്കുകയാണ്. ഈ കൈത്തോടിന് സമീപമുള്ള കിണറുകളിലെ വെള്ളമാണ് ജനങ്ങൾ കുടിക്കാനായി ഉപയോഗിക്കുന്നത്. ഇവിടെ നിന്നാണ് മഞ്ഞപ്പിത്തം പ്രദേശത്ത് പടർന്ന് പിടിക്കുന്നതെന്ന് ആരോഗ്യവകുപ്പ് […]

കെ എസ് ആർ ടി സി എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ നിയമ സഭയിൽ പ്രതിഷേധം;

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെഎസ്ആർടിസി എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ട നടപടി സഭ നിർത്തിെവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. സർക്കാരും മാനേജുമെൻറും ഇക്കാര്യത്തിൽ കള്ളക്കളി നടത്തുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. വിഷയത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. എംഡി ടോമിൻ തച്ചങ്കരിയെ നിലയ്ക്കു നിർത്താൻ പോലും ഗതാഗതമന്ത്രിക്ക് കഴിയുന്നില്ലെന്ന് തിരുവഞ്ചൂർ പറഞ്ഞു. കെഎസ്ആർടിസിയിൽ തീരുമാനങ്ങൾ എടുക്കുന്നത് മന്ത്രിയല്ല, തച്ചങ്കരിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു. സർക്കാരിൻറെ പിടിപ്പുകേടുകൊണ്ടാണ് എംപാനൽ ജീവനക്കാരെ പിരിച്ചുവിടേണ്ട സാഹചര്യം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇതുമായി […]

ലാൽ എന്നെ നോക്കി ‘ഐ ലവ് യു’ എന്ന് പറഞ്ഞു; ഓർമ്മകൾ പങ്ക് വെച്ച് ഭാഗ്യലക്ഷ്മി.

സ്വന്തം ലേഖകൻ ‘വന്ദനം എന്ന ചിത്രം ഡബ്ബ് ചെയ്യുന്ന സമയം. ഞാനും മോഹൻലാലും ഒരുമിച്ചാണ് അത് ഡബ്ബ് ചെയ്തത്.’ ശബ്ദത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ഭാഗ്യലക്ഷ്മി.ശോഭന ഉർവശി, രേവതി, നദിയാ മൊയ്തു, കാർത്തിക, പാർവതി, രഞ്ജിനി, മീന തുടങ്ങി മലയാള സിനിമയുടെ എക്കാലത്തെയും പ്രിയനായികമാരുടെ ശബ്ദത്തിനു പിന്നിൽ ഭാഗ്യലക്ഷ്മി ആയിരുന്നു. ഒരു ദേശീയ അവാർഡും മൂന്നു സംസ്ഥാന അവാർഡും ഉൾപ്പടെ നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുള്ള താരമാണ് ഭാഗ്യലക്ഷ്മി. കരിയറിലെ തന്റെ ചില മറക്കാനാവാത്ത ഓർമ്മകൾ ഭാഗ്യലക്ഷ്മി പങ്കുവയ്ക്കുകയാണ്. വന്ദനം എന്ന ചിത്രത്തിന്റെ […]

ലോകസഭ തെരഞ്ഞെടുപ്പ് ചാലക്കുടി ഉറപ്പിക്കാൻ കരുക്കൾ നീക്കി കെ ബാബു.

സ്വന്തം ലേഖകൻ കൊച്ചി: ലോകസഭാ തെരഞ്ഞെടുപ്പിൽ ചാലക്കുടി സീറ്റ് ഉറപ്പിക്കാൻ കരുനീക്കങ്ങളുമായി മുൻ മന്ത്രി കെ ബാബു രംഗത്തിറങ്ങി. കഴിഞ്ഞ തവണ മുകളിൽ നിന്നു കിട്ടിയ ഉറപ്പിന്റെ ബലത്തിൽ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നതിനിടയിൽ പി സി ചാക്കോയുടെ ചരടുവലിയിൽ അടിതെറ്റി തൃശൂരിൽ ചെന്നു വീണു തോറ്റ കെ പി ധനപാലൻ, ഇക്കുറി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന വാശിയോടെ മറുഭാഗത്തുമുണ്ട്. ഇരുകൂട്ടരും എ ഗ്രൂപ്പുകാരാണ്. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ എക്സൈസ് വകുപ്പ് ഭരിച്ച് അഴിമതിയിൽ ആകമാനം മുങ്ങിയയാളെന്ന കുപ്രസിദ്ധിയുള്ള കെ ബാബുവിന് നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് കൊടുക്കാനാവില്ല […]

സർക്കാർ ആഫീസുകളിൽ ഫയലുകൾ കെട്ടിക്കിടക്കുന്നത് ഉദ്ധ്യോഗസ്ഥരുടെ കെടു കാര്യസ്ഥതമൂലം.

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഫയലുകൾ തീർപ്പാകാതെ കെട്ടിക്കിടക്കുന്നത് സർക്കാറിന്റെ അനാസ്ഥ മൂലമാണെന്ന് ഭരണ പരിഷ്‌കരണ കമ്മിഷൻ അധ്യക്ഷൻ വി.എസ് അച്യുതാനന്ദൻ. ഉമ്മാശ്ശേരി മാധവൻ ചാരിറ്റി പുരസ്‌കാരം തിരുവനന്തപുരം ജില്ലാ കലക്ടർ ഡോ. കെ വാസുകിക്ക് സമ്മാനിച്ച് സംസാരിക്കവെയാണ് സർക്കാറിനും ഉദ്യോഗസ്ഥർക്കുമെതിരെ അദ്ദേഹം സംസാരിച്ചത്. വകുപ്പുകളിൽ പലതിലും കെടുകാര്യസ്ഥതയാണ് നിലനിൽക്കുന്നത്. സർക്കാർ സംവിധാനം കാര്യക്ഷമമാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നിട്ടും കാര്യമായ മാറ്റമുണ്ടായിട്ടില്ലെന്നും വിഎസ് പറഞ്ഞു. ഉദ്യോഗസ്ഥരുടെ പ്രതിബദ്ധതക്കുറവാണ് ഇതിലേക്ക് നയിക്കുന്നതെന്നും പലരും ജോലി ചെയ്യുന്നത് തികച്ചും സാങ്കേതികമായാണെന്നും ഈ രീതി തുടർന്നാൽ സാധാരണ ജനങ്ങൾക്ക് നീതി ലഭിക്കില്ലെന്നും […]

ശബരിമല കയറാനെത്തിയ ആദിവാസി യുവതി അമ്മിണിയുടെ വീടിന് നേരെ ആക്രമണം: മകന്റെ തല അടിച്ച് പൊട്ടിച്ചു; വീട് ആക്രമിച്ച് തകർത്തു: ശരണം വിളി മുഴക്കിയെത്തിയവർ നടത്തിയത് തീവ്രവാദി മോഡൽ ആക്രമണം

സ്വന്തം ലേഖകൻ വയനാട്: ശരണം വിളി മുഴക്കി കയ്യിൽ ആയുധങ്ങളും തലയിൽ കാവി കെട്ടുമായി എത്തിയ അക്രമി സംഘം മലകയാൻ എത്തിയ അമ്മിണിയുടെ വീടിന് നേരെ തീവ്രവാദി മോഡൽ ആക്രമണം. വീട് അടിച്ച് തകർത്ത അക്രമി സംഘം ,അമ്മിണിയുടെ മകന്റെ തല അടിച്ച് പൊട്ടിച്ചു. അമ്പലവയലിലെ ആദിവാസി നേതാവ് അമ്മിണിയുടെ കുടുംബത്തിന് നേരെയാണ് വീണ്ടും ആക്രമണമുണ്ടായത്. അമ്പലവയലിലുള്ള അമ്മിണിയുടെ സഹോദരിയുടെ മകന്‍ പ്രഫുലിന്റെ തലയ്ക്ക് കമ്പി വടികൊണ്ട് അടിച്ചു പരുക്കേല്‍പ്പിച്ച അക്രമി സംഘം വീട് തകര്‍ക്കുകയും ചെയ്തു. ഇരുവരേയും ബത്തേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഘപരിവാറാണ് […]

അനാവൂർ നാഗപ്പനെ പൊളിച്ചടുക്കി ചൈത്ര തെരേസ ജോൺ.

സ്വന്തം ലേഖകൻ തിരുവനന്തപുരം : സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെ പൊലീസ് പരിശോധന അനാവശ്യവും ചട്ടവിരുദ്ധവുമാണെന്നു പാർട്ടിവാദത്തെ എതിർത്ത് എസ്പി ചൈത്ര തെരേസ ജോൺ. മുഖ്യപ്രതി പാർട്ടി ഓഫിസിലുണ്ടെന്നു വിശ്വസനീയ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു പരിശോധന നടത്തിയതെന്നു എസ്പി കോടതിയിൽ റിപ്പോർട്ട് നൽകി. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷന് കല്ലെറിഞ്ഞ പ്രതികളെ പിടിക്കാനാണു തിരുവനന്തപുരം സിറ്റി ഡിസിപിയുടെ ചുമതലയുണ്ടായിരുന്നു ചൈത്ര തെരേസ ജോൺ വ്യാഴാഴ്ച രാത്രി സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ കയറി പരിശോധിച്ചത്. കോടതി അനുമതിയില്ലാതെയുള്ള പരിശോധന അനാവശ്യമെന്നും നടപടി വേണമെന്നുമാണു സിപിഎം […]

ചൈത്രയ്ക്കെതിരായ നടപടി: റിപ്പോർട്ട് തിങ്കളാഴ്ച സമർപ്പിക്കും; നടപടി മുഖ്യമന്ത്രി തീരുമാനിക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ പരിശോധനയ്ക്ക് എത്തിയ ഡി സി പി ചൈത്ര തെരേസ ജോണിനെതിരായ അന്വേഷണ റിപ്പോർട്ട് തിങ്കളാഴ്ച സമർപ്പിക്കും. ചൈത്രയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകൾ എണ്ണിപ്പറഞ്ഞാവും റിപ്പോർട്ട് സമർപ്പിക്കുക. സംസ്ഥാന പൊലീസ് മേധാവിയ്ക്കാണ് റിപ്പോർട്ട് സമർപ്പിക്കുക. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചൈത്രയ്‌ക്കെതിരെ നടപടി വേണോ എന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് അന്തിമ തീരുമാനം എടുക്കുന്നത്. പാര്‍ട്ടി ഓഫീസില്‍ പ്രതികളുണ്ടെന്ന് ഉറപ്പാക്കിയ ശേഷമാണ് പോലീസ് സിപിഎം ജില്ലാ കമ്മറ്റി ഓഫീസിൽ ചൈത്ര റെയ്ഡ് നടത്തിയതെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. പോലീസ് സ്റ്റേഷന് […]

ഇരുപതിടത്തും സുരേന്ദ്രൻ മാത്രം..! കോട്ടയത്ത് കുമ്മനത്തെ തിരികെ വിളിക്കും: ബിജെപി പ്രവർത്തകരുടെ സ്ഥാനാർത്ഥി പട്ടികയിൽ ശ്രീധരൻപിള്ളയ്ക്ക് ഇടമില്ല; സുരേന്ദ്രനെ തഴയാൻ തന്ത്രവുമായി പാർട്ടി നേതാക്കൾ

പൊളിറ്റിക്കൽ ഡെസ്‌ക് തിരുവനന്തപുരം: സംസ്ഥാനത്തെ ഇരുപത് പാർലമെന്റ് സീറ്റിലും കെ.സുരേന്ദ്രൻ തന്നെ സ്ഥാനാർത്ഥിയാകണമെന്ന് ബിജെപി പ്രവർത്തകർ. കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ മിസോറാം ഗവർണർ കുമ്മനം രാജശേഖരനെ തിരികെ വിളിച്ച് സ്ഥാനാർത്ഥിയാക്കണമെന്നാണ് ബിജെപി പ്രവർത്തകരുടെ ആവശ്യം. ഇരുപത് മണ്ഡലങ്ങളിലും സ്ഥാനാർത്ഥിയായി കെ.സുരേന്ദ്രനെ വേണമെന്നാണ് പാർട്ടി പ്രവർത്തകർ സർവേയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ പാർട്ടിയുടെ സംസ്ഥാനത്തെ 90 ശതമാനം പ്രവർത്തകർക്കും കെ.സുരേന്ദ്രനെ തന്നെ മതിയെന്ന് ഏതാണ്ട് ഉറപ്പായി. ഒരിടത്തു പോലും സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻപിള്ളയുടെ പേര് പ്രവർത്തകർ പരാമർശിച്ചതേയില്ല. കോട്ടയത്തും, പത്തനംതിട്ടയിലും, തിരുവനന്തപുരത്തുമുള്ള പ്രവർത്തകർ കുമ്മനം രാജശേഖരനെ […]

കോട്ടയം മഹാലക്ഷ്മി സിൽക്ക്‌സിന്റെ വൈദ്യുതി കുടിശിക 1.17 കോടി; അഗ്നി സ്റ്റീൽസ് നൽകാനുള്ളത് ഏഴു കോടിയ്ക്ക് മുകളിൽ: മംഗളം ദിനപത്രം നൽകാനുള്ളത് ഒരു കോടി; മാതൃഭൂമിയും മനോരമയും പട്ടികയിലുണ്ട്; വൻകിടക്കാരുടെ വൈദ്യുതി കുടിശികയെ തൊടാൻ മടിച്ച് കെ.എസ്.ഇ.ബി: സാധാരണക്കാരൻ നൂറ് രൂപ അടയ്ക്കാൻ മറന്നാൽ ഫ്യൂസ് ഊരുന്ന കെ.എസ്.ഇ.ബിയ്ക്ക് ഇവരെ തൊടാൻ കൈവിറയ്ക്കും; വമ്പൻമാരുടെ തട്ടിപ്പിന്റെ രണ്ടാം പട്ടിക തേർഡ് ഐ ന്യൂസ് ലൈവിന്

ഏ കെ ശ്രീകുമാർ കോട്ടയം: പാവപ്പെട്ട കൂലിപ്പണിക്കാരന്റെ വീട്ടിൽ രണ്ടു രൂപ വൈദ്യുതി കുടിശികയായാൽ ഫ്യൂസ് ഊരി ഇരുട്ടിലാക്കുന്ന കെ.എസ്.ഇബിയ്ക്ക് വൻകിട വമ്പൻമാരെ തൊടാൻ മടി. ഒരു കോടി പതിനേഴ് ലക്ഷം രൂപ വൈദ്യുതി ബിൽ അടയ്ക്കാനുള്ള മഹാലക്ഷ്മി സിൽക്ക്‌സിനെ തൊടാൻ കെ.എസ്.ഇ.ബിയ്ക്ക് മടിയാണ്. തൊട്ടാൽ കൈവിറയ്ക്കും. കേസും കൂട്ടവും, ഒത്തു തീർപ്പും ഒന്നുമില്ലാതെ ഇവർ അടയ്ക്കാൻ ബാക്കിയായ വൈദ്യുതി ബിൽ തുകയാണ് ഇത്. എന്തുകൊണ്ട് ഈ തുക പിരിക്കുന്നില്ലെന്ന് ചോദിച്ചാൽ കെ.എസ്.ഇ.ബി അധികൃതർക്ക് കൃത്യമായ ഉത്തരം നൽകാൻ സാധിക്കുന്നില്ല. പേരു കേട്ട മാധ്യമ […]