കെ എസ് ആർ ടി സി എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ നിയമ സഭയിൽ പ്രതിഷേധം;

കെ എസ് ആർ ടി സി എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ നിയമ സഭയിൽ പ്രതിഷേധം;

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കെഎസ്ആർടിസി എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ട നടപടി സഭ നിർത്തിെവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. സർക്കാരും മാനേജുമെൻറും ഇക്കാര്യത്തിൽ കള്ളക്കളി നടത്തുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. വിഷയത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്.

എംഡി ടോമിൻ തച്ചങ്കരിയെ നിലയ്ക്കു നിർത്താൻ പോലും ഗതാഗതമന്ത്രിക്ക് കഴിയുന്നില്ലെന്ന് തിരുവഞ്ചൂർ പറഞ്ഞു. കെഎസ്ആർടിസിയിൽ തീരുമാനങ്ങൾ എടുക്കുന്നത് മന്ത്രിയല്ല, തച്ചങ്കരിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു. സർക്കാരിൻറെ പിടിപ്പുകേടുകൊണ്ടാണ് എംപാനൽ ജീവനക്കാരെ പിരിച്ചുവിടേണ്ട സാഹചര്യം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ഇതുമായി ബന്ധപ്പെട്ട് സർക്കാരിന്റെ നടപടികൾ തൊഴിൽ നിയമങ്ങൾ പാലിച്ചുള്ളതാണെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ മറുപടി നൽകി. ഇതേ തുടർന്ന് സ്പിക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.