ലാൽ എന്നെ നോക്കി ‘ഐ ലവ് യു’ എന്ന് പറഞ്ഞു; ഓർമ്മകൾ പങ്ക് വെച്ച് ഭാഗ്യലക്ഷ്മി.
സ്വന്തം ലേഖകൻ
‘വന്ദനം എന്ന ചിത്രം ഡബ്ബ് ചെയ്യുന്ന സമയം. ഞാനും മോഹൻലാലും ഒരുമിച്ചാണ് അത് ഡബ്ബ് ചെയ്തത്.’
ശബ്ദത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ഭാഗ്യലക്ഷ്മി.ശോഭന ഉർവശി, രേവതി, നദിയാ മൊയ്തു, കാർത്തിക, പാർവതി, രഞ്ജിനി, മീന തുടങ്ങി മലയാള സിനിമയുടെ എക്കാലത്തെയും പ്രിയനായികമാരുടെ ശബ്ദത്തിനു പിന്നിൽ ഭാഗ്യലക്ഷ്മി ആയിരുന്നു. ഒരു ദേശീയ അവാർഡും മൂന്നു സംസ്ഥാന അവാർഡും ഉൾപ്പടെ നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുള്ള താരമാണ് ഭാഗ്യലക്ഷ്മി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കരിയറിലെ തന്റെ ചില മറക്കാനാവാത്ത ഓർമ്മകൾ ഭാഗ്യലക്ഷ്മി പങ്കുവയ്ക്കുകയാണ്. വന്ദനം എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് മോഹൻലാലുമൊത്ത് ഒരു കാബിനുള്ളിലിരുന്ന് ഡബ്ബ് ചെയ്ത അനുഭവം ഏറെ രസകരമായി ഭാഗ്യലക്ഷ്മി പങ്കുവെക്കുകയാണ്. സഫാരി ടിവി ക്ക് നൽകിയ അഭിമുഖത്തിലാണ് ഭാഗ്യലക്ഷ്മി ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.
‘വന്ദനം എന്ന ചിത്രം ഡബ്ബ് ചെയ്യുന്ന സമയം. ഞാനും മോഹൻലാലും ഒരുമിച്ചാണ് അത് ഡബ്ബ് ചെയ്തത്. ഐ ലവ് യു എന്ന് പറയുന്ന സീൻ ഡബ്ബ് ചെയ്യുമ്‌ബോൾ. ഞാനും ലാലും കൂടി ഒരു ക്യാബിനകത്താണ് നിൽക്കുന്നത്. ലാലിങ്ങനെ എന്നെ നോക്കിയാണ പറയുന്നത്, ‘എന്നാ എന്നോട് പറ ഐ ലവ് യൂന്ന്’. ‘ഉം..ഐ ലവ് യൂ..’എന്ന് ഞാനും തിരിച്ച്. ഇങ്ങനെയാണ് അത് ഡബ്ബ് ചെയ്തത്. പ്രിയൻ ഭയങ്കര ഹാപ്പിയാണ് നമ്മൾ ഇത് ചെയ്യുമ്‌ബോൾ. അതുപോലെ ചിത്രം എന്ന സിനിമ ഡബ്ബ് ചെയ്യുമ്‌ബോൾ നരേന്ദ്ര പ്രസാദ് സാർ അവിടെയുണ്ട്. സാർ ആദ്യമായിട്ട് ഡബ്ബ് ചെയ്യാൻ വരുന്നതാണ്. ഡബ്ബിംഗ് എന്താണെന്ന് പോലും അദ്ദേഹത്തിന് അറിയില്ല. കുറച്ചു നേരം ഇവരുടെ ഡബ്ബിംഗ് കണ്ടോളൂ എന്ന് പ്രിയൻ അദ്ദേഹത്തോട് പറഞ്ഞു.
ഞാനും മോഹൻലാലും അപ്പുറത്തിരുന്ന് ഡയലോഗ് പറയുകയാണ്. ഇതുകണ്ട് ടേക്ക് ആണെന്ന് പോലും മറന്ന് നരേന്ദ്ര പ്രസാദ് സാർ ഉറക്കെ ചിരിക്കുന്നുണ്ടായിരുന്നു. ഒരു മൈക്കിന് മുന്നിലിരുന്ന് എന്ത് ഭംഗിയായാണ് നിങ്ങൾ ഇത് പറയുന്നതെന്ന് അത്ഭുതത്തോടെ അന്ന് അദ്ദേഹം ചേദിച്ചു. അഭിനയിക്കുമ്‌ബോൾ ഒരുപാട് സപ്പോർട്ട് നമുക്ക് മുന്നിലുണ്ടാകും. എന്നാൽ ഇത് അങ്ങനെയല്ല. തന്നെക്കൊണ്ട് ഇതൊക്കെ പറ്റോ എന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം. ഒടുവിൽ സാറ് സാധാരണ പറയുന്നത് പോലെ തന്നെ പറഞ്ഞാൽ മതി എന്നൊക്കെ പറഞ്ഞ് നരേന്ദ്രപ്രസാദ് സാറിനെ ഞങ്ങളെല്ലാവരും കൂടി ചേർന്ന് ഹെൽപ്പ് ചെയ്തുകൊണ്ടാണ് ആ സിനിമ അത്രത്തോളം മനോഹരമാക്കിയത്’.