കോട്ടയം ജില്ലയിൽ മഞ്ഞപ്പിത്തം പിടിമുറുക്കുന്നു, കാഞ്ഞിരപ്പള്ളിയിലും മുണ്ടക്കയത്തും ഒരു മാസത്തിനിടെ മഞ്ഞപ്പിത്തം ബാധിച്ചത് ഇരുപതോളം പേർക്ക്. രോഗം പടിവാതിൽക്കൽ എത്തിയിട്ടും ശുചീകരണം നടത്താൻ പഞ്ചായത്തുകൾക്ക് താൽപര്യമില്ല.

കോട്ടയം ജില്ലയിൽ മഞ്ഞപ്പിത്തം പിടിമുറുക്കുന്നു, കാഞ്ഞിരപ്പള്ളിയിലും മുണ്ടക്കയത്തും ഒരു മാസത്തിനിടെ മഞ്ഞപ്പിത്തം ബാധിച്ചത് ഇരുപതോളം പേർക്ക്. രോഗം പടിവാതിൽക്കൽ എത്തിയിട്ടും ശുചീകരണം നടത്താൻ പഞ്ചായത്തുകൾക്ക് താൽപര്യമില്ല.

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം ജില്ലയിൽ മഞ്ഞപ്പിത്തം പിടിമുറുക്കുന്നു. കാഞ്ഞിരപ്പള്ളിയിലും മുണ്ടക്കയത്തുമായി ഒരു മാസത്തിനിടയിൽ മഞ്ഞപ്പിത്തം ബാധിച്ച് ഇരുപതോളം പേരാണ് ചികിത്സ തേടിയത്. പ്രദേശത്ത് പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമാണെന്ന് ആരോഗ്യവകുപ്പ് വിശദീകരിക്കുമ്പോഴും ശുചീകരണം ഇപ്പോഴും മന്ദഗതിയിലാണ്.

പ്രദേശത്ത് മഞ്ഞപ്പിത്തം പിടിമുറുക്കുമ്പോഴും മാലിന്യം നിറഞ്ഞ കൈത്തോടുകൾ ശുചീകരിക്കാൻ ഇതുവരെ പഞ്ചായത്തുകൾ നടപടികൾ സ്വീകരിച്ചിട്ടില്ല. മലിനജലത്തിന്റെ ഒഴുക്ക് തടയുന്നതിനും നടപടിയില്ല. വ്യാപാരസ്ഥാപനങ്ങളിലേയും ഹോട്ടലുകളിലേയും മാലിന്യങ്ങൾ തോട്ടിൽ കെട്ടിക്കിടക്കുകയാണ്. ഈ കൈത്തോടിന് സമീപമുള്ള കിണറുകളിലെ വെള്ളമാണ് ജനങ്ങൾ കുടിക്കാനായി ഉപയോഗിക്കുന്നത്. ഇവിടെ നിന്നാണ് മഞ്ഞപ്പിത്തം പ്രദേശത്ത് പടർന്ന് പിടിക്കുന്നതെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ശുചീകരണം ഇത് വരെ തുടങ്ങിയിട്ടില്ല. അതേ സമയം സമീപ പ്രദേശങ്ങളിലെ കച്ചവടക്കാരാണ് മാലിന്യം തള്ളുന്നതെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേ സമയം ഈ കൈത്തോട്ടിലെ മലിനജലം തന്നെയാണ് ചിറ്റാർപുഴയിലേക്കും ഒഴുകുന്നത്. ഇതിനു പുറമെ പുഴയിലേക്ക് മാലിന്യങ്ങൾ നേരിട്ട് തള്ളുന്ന അവസ്ഥയുമുണ്ട്. പല സ്ഥാപനങ്ങളുടേയും ശുചിമുറികളിൽ നിന്നുള്ള മാലിന്യവും പുഴയിലേക്കാണ് ഒഴുക്കിവിടുന്നത്.