ക്യാൻസർ രോഗ നിർണ്ണയ ക്യാമ്പ് ആറുമാനൂരിൽ

സ്വന്തം ലേഖകൻ അയർക്കുന്നം: പള്ളം ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം  റീജിയണൽ ക്യാൻസർ സെന്ററിന്റെ യൂണിറ്റായ ജില്ലാ ക്യാൻസർ സെന്റർ  കോഴഞ്ചേരിയുടെ നേതൃത്വത്തിൽ ക്യാൻസർ രോഗനിർണ്ണയ ക്യാമ്പ് ഇരുപത്തി ആറാം തീയ്യതി ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒരു മണി  വരെ ആറുമാനൂർ എൻ.എസ്.എസ് കരയോഗമന്ദിരത്തിൽ വച്ച് നടത്തുന്നു.  ഗർഭാശയക്യാൻസർ,വായിലുണ്ടാകുന്ന ക്യാൻസർ, ബ്രെസ്റ്റ് ക്യാൻസർ ,ത്വക്ക് ക്യാൻസർ അടക്കം സ്ത്രീകൾക്കും, പുരുഷൻമാർക്കും  ഉപകാരപ്പെടുന്ന ക്യാമ്പിൽ  രാവിലെ ഒമ്പത് മണിക്ക് ക്യാൻസർ അവബോധ ക്ലാസും ഉണ്ടായിരിക്കുമെന്ന് ബ്ലോക്ക് ഡിവിഷൻ മെമ്പർ ജോയിസ് കൊറ്റത്തിൽ […]

അഡ്വക്കേറ്റ്സ് വെൽഫയർ ഫണ്ട് തിരിമറി,ബാർ കൗൺസിൽ സെക്രട്ടറിയെ സസ്പെൻഡ് ചെയ്യണം: കേരളാ ലോയേഴ്സ് കോൺഗ്രസ്സ്

സ്വന്തം ലേഖകൻ കോട്ടയം: അഡ്വക്കേറ്റ്സ് വെൽഫയർ ഫണ്ട് തട്ടിപ്പ് അന്വേഷണം നടത്തുന്ന വിജിലൻസിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ കേരളാ ബാർ കൗൺസിൽ സെക്രട്ടറിയെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന് കോട്ടയത്ത് ചേർന്ന കേരളാ ലോയേഴ്സ് കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. 6 കോടിയിൽപരം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ കുറ്റവാളികൾക്കെതിരെ  അധികാരികൾ പുലർത്തുന്ന നിസ്സംഗതയിൽ ദുരൂഹതയുണ്ട്.വിജിലൻസ് ശുപാർശ ചെയ്തിട്ടും ഭരണകക്ഷി യൂണിയനിൽപെട്ട അളായതുകൊണ്ടാണ് സെക്രട്ടറിക്കെതിരെ നടപടി എടുക്കാത്തതെന്ന് യോഗം ആരോപിച്ചു. സംസ്ഥാന പ്രസിഡൻറ് അഡ്വ. ജോർജ് മേച്ചേരിൽ അദ്ധ്യക്ഷത വഹിച്ച യോഗം കേരളാ കോൺഗ്രസ്സ് (എം) സംസ്ഥാന […]

നെഞ്ചിന് വേദനയെടുത്ത് പുളയുമ്പോഴും, യാത്രക്കാരുടെ ജീവൻ സുരക്ഷിതമാക്കി കെ.എസ്.ആർ.ടി.സി ഡ്രൈവർ: യാത്രക്കാരെ സുരക്ഷിതരാക്കിയ ശേഷം ഡ്രൈവർ മരണത്തിന് കീഴടങ്ങി; സംഭവം എം.സി റോഡിൽ കോടിമത നാലുവരിപ്പാതയിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: കെ.എസ്.ആർ.ടി.സി ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം. യാത്രക്കാരുടെ ജീവൻ സുരക്ഷിതമാക്കിയ ശേഷം ഡ്രൈവർ മരണത്തിന് കീഴടങ്ങി. ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവർ പാലാ വെട്ടിക്കുളം തിടനാട് തട്ടാപ്പറമ്പിൽ സാജു മാത്യു (43) ആണ് യാത്രക്കാരെ അപകടത്തിൽ നിന്നും രക്ഷിച്ച ശേഷം മരണത്തിന് കീഴടങ്ങിയത്. ഞായറാഴ്ച രാവിലെ ഒൻപതരയോടെ എം.സി റോഡിൽ കോടിമത നാലുവരിപ്പാതയിലായിരുന്നു സംഭവം. ഈരാറ്റുപേട്ടയിൽ നിന്നും തിരുവനന്തപുരത്തിന് പോകുകയായിരുന്നു കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസിന്റെ ഡ്രൈവറായിരുന്നു സാജു. ബസ് കോടിമത പാലത്തിൽ എത്തിയപ്പോൾ സാജുവിന് നെഞ്ച് വേദന […]

മെസി മിന്നിക്കത്തി: പിന്നിൽ നിന്ന ബാഴ്‌സയെ മുന്നിലെത്തിച്ച് ഹാട്രിക്ക് മെസി

സ്വന്തം ലേഖകൻ ന്യൂക്യാമ്പ്: പിന്നിൽ നിന്ന ബാഴ്‌സയെ അൻപതാം ഹാട്രിക്കിലൂടെ മുന്നിലെത്തിച്ച് മെസി മിന്നിക്കത്തിയ മത്സരത്തിൽ ബാഴ്‌സയ്ക്ക് ഉജ്വല വിജയം. രണ്ട് തവണ പിന്നിൽ നിന്ന മത്സരത്തിൽ 4-2 നാണ് ബാഴ്‌സ ജയം പിടിച്ചെടുത്തത്. സൂപ്പർ താരം ലയണൽ മെസിയുടെ തകർപ്പൻ ഹാട്രിക്കാണ് ബാഴ്‌സയെ ത്രില്ലിംഗ് ജയത്തിലേക്ക് നയിച്ചത്. ഹാട്രിക്കിന് പുറമേ ലൂയി സുവാരസിന്റെ ഗോളിന് വഴിയുമൊരുക്കിയ മെസി ടീം നേടിയ 4 ഗോളുകളിലും പങ്കാളിയുമായി. സെവിയ്യയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഇരുപത്തിരണ്ടാം മിനുറ്റിൽ ആതിഥേയർ ലീഡെടുത്തു. ജീസസ് നവാസായിരുന്നു ഗോൾസ്‌കോറർ. നാല് […]

സംവിധായിക നയന മരിച്ച നിലയിൽ: കണ്ടെത്തിയത് വെള്ളയമ്പലത്തെ ഫ്‌ളാറ്റിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

സിനിമാ ഡെസ്‌ക് തിരുവനന്തപുരം: സംവിധായികയും, ലെനിൻ രാജേന്ദ്രന്റെ സഹപ്രവർത്തകയുമായിരുന്ന നയന സൂര്യനെ ഫ്‌ളാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 28 വയസായിരുന്നു. വെള്ളയമ്പലം ആൽത്തറ ജംഗ്ഷനിലെ ഇവരുടെ ഫ്‌ളാറ്റിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാത്രി വൈകിയാണ് അയൽവാസികൾ മൃതദേഹം കണ്ടത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി .പ്രസിദ്ധ സംവിധായകനായ ലെനിൻ രാജേന്ദ്രന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു മരണപ്പെട്ട നയന. തലസ്ഥാന ചലച്ചിത്ര കൂട്ടായ്മകളിൽ സജീവമായിരുന്ന നയന. ചലച്ചിത്ര മേളകളിലും സംഘാടകയായി പ്രവർത്തിച്ചിട്ടുണ്ട്. പക്ഷിയുടെ മണം എന്ന ഷോർട്ട് ഫിലിം ചെയ്തിട്ടുണ്ട്. ലെനിൻ രാജേന്ദ്രന്റെ മകരമഞ്ഞിലൂടെയാണ് […]

ഇടതു മുന്നണിയുടെ കേരള സംരക്ഷണ യാത്ര ജില്ലയിലെത്തി: ഇന്ന് പര്യടനം കോട്ടയം നഗരത്തിൽ; അക്രമം പാർട്ടി നിലപാടല്ലെന്ന് കൊടിയേരി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ അണികളെ ഇളക്കിമറിച്ച് ശക്തികേന്ദ്രങ്ങളിലൂടെ ഇടതു മുന്നണിയുടെ കേരള സംരക്ഷണ ജാഥ. സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ നയിക്കുന്ന തെക്കൻ മേഖലാ ജാഥയാണ് ജില്ലയിൽ പര്യടനം നടത്തുന്നത്. ശനിയാഴ്ച രാവിലെയാണ് ജ്ില്ലയിലെ പര്യടനം ആരംഭിച്ചത്. ആലപ്പുഴ ജില്ലയിലെ പര്യടനത്തിന് ശേഷം തവണക്കടവിൽ നിന്നും ജങ്കാർ വഴിയാണ് ജാഥ വൈക്കത്തെത്തിയത്. ആയിരക്കണക്കിന് പ്രവർത്തകർ ആവേശത്തോടെയാണ് ജാഥയെ സ്വീകരിച്ചത്. എൽ.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ പി.സുഗതൻ, സി.പി.എം ഏരിയാ സെക്രട്ടറിമാരായ കെ.അരുണൻ, കെ.ശെൽവരാജ്, ആർ.സുശീലൻ, കെ.കെ ഗണേശൻ, സി.കെ ആശ എം.എൽ.എ എന്നിവർ […]

ഏറ്റുമാനൂരിന്റെ സമഗ്ര വികസനത്തിന് വൻ പദ്ധതിയുമായി നഗരസഭ: നഗരസഭയുടെ വികസന പദ്ധതികൾക്ക് അംഗീകാരം

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: പ്രളയത്തിൽ തകർന്ന ഏറ്റുമാനൂരിന്റെയും നാടിന്റെയും സമഗ്ര പുരോഗതി ലക്ഷ്യമിട്ട് നഗരസഭ സമർപ്പിച്ച വാർഷിക പദ്ധതിയ്ക്ക് അംഗീകാരം. റോഡുകളുടെ നിർമ്മാണത്തിനായ് 7 കോടി 40 ലക്ഷം രൂപയും , സീവേജ് ട്രീറ്റ്മെൻറ് പ്ളാന്റ് സ്ഥാപിക്കുന്നതിന് 6 കോടി 50 ലക്ഷം രൂപയും കാർഷിക മേഖലയുടെ സമഗ്രവികസനത്തിനായ് 1 കോടി 20 ലക്ഷം രൂപയും സ്ത്രീകളുടെയും കുട്ടികളുടെയും വികസനത്തിനായ് 80 ലക്ഷം രൂപയും വകയിരുത്തിയ ഏറ്റുമാനൂർ – നഗരസഭയുടെ 2019 -20 ലെ വാർഷിക പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്. പ്രളയത്തിൽ തകർന്ന നാടിനെ […]

ആ പൊലീസുകാരൻ വീണ്ടും കഥയെഴുതുന്നു: ഇത്തവണ നായകൻ ടൊവിനോ; പോസ്റ്റർ പുറത്തു വിട്ട് ലേഡി സൂപ്പർ സ്റ്റാർ

സിനിമാ ഡെസ്‌ക് കൊച്ചി: ജോസഫിലൂടെ ഹിറ്റ് മേക്കർ തിരക്കഥാകൃത്തായി മാറിയ ഷാഹി കബീറിന്റെ തിരക്കഥ വീണ്ടും സിനിമയാകുന്നു. ടൊവിനോ തോമസ് നായകനാകുന്ന ആരവമാണ് ഷാഹിയുടെ പുതിയ സിനിമ. കുട്ടനാടിന്റെയും വള്ളംകളിയുടെയും പശ്ചാത്തലത്തിലാണ് പുതിയ സിനിമ ഒരുങ്ങുന്നത്. നവാഗതനായ ജിത്തു അഷറഫാണ് ആരവത്തിന്റെ സംവിധായകൻ. ഒരു ദേശത്തിന്റെ താളം എന്ന ടാഗ് ലൈനാണ് സിനിമയ്ക്കായി തയ്യാറാക്കിയിരിക്കുന്നത്.  കുട്ടനാടിന്റെ പശ്ചാത്തലത്തിൽ വള്ളംകളിയുടെ കഥപറയുന്ന സിനിമയാണ് ആരവമെണ് വിവരം. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിൽ സഹ സംവിധായകനായും നടനായും വെള്ളിത്തിരയിൽ എത്തിയ തിരക്കഥാകൃത്ത് ഷാഹി കബീർ, കോട്ടയത്തെ ഒരു […]

കോട്ടയത്തെ ക്യൂഅർഎസിനും, കൊച്ചിയിലെ പാരഗണ്ണിനും, പെരിന്തൽ മണ്ണ മൗലാന ആശുപത്രിയ്ക്കും പിന്നാലെ വീണ്ടും വൻ തീപിടുത്തം: മലപ്പുറത്ത് കത്തി നശിച്ചത് പെയിന്റെ കമ്പനിയുടെ ഗോഡൗൺ; ആളിപ്പടരുന്ന അഗ്നി കേരളത്തെ വിഴുങ്ങുന്നു

സ്വന്തം ലേഖകൻ കോട്ടയം: തിങ്കളാഴ്ച ഹർത്താൽ ദിനത്തിൽ കോട്ടയം നഗരത്തിൽ നിന്നും ആളിപ്പടർന്ന തീ കേരളത്തെ വിഴുങ്ങുന്നു. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ കോട്ടയം ക്യുആർഎസ് ഷോറും കത്തി അമർന്നതിനു പിന്നാലെ, കൊച്ചിയിലും, മലപ്പുറത്തും പെരിന്തൽമണ്ണയിലുമാണ് ഇപ്പോൽ തീ പിടുത്തമുണ്ടായിരിക്കുന്നത്. ശനിയാഴ്ച മാത്രം സംസ്ഥാനത്ത് രണ്ടിടത്ത് തീ ആളിപ്പടർന്നു. തിങ്കളാഴ്ച കോട്ടയം ക്യൂആർഎസ് അടക്കം മൂന്നു ഷോറൂമുകൾ കത്തിയപ്പോൾ, ബുധനാഴ്ച കൊച്ചിയിൽ പാരഗൺ കമ്പനിയിലായിരുന്നു അഗ്നിബാധയുണ്ടായത്. പിന്നീട്, വെള്ളിയാഴ്ച പുലർച്ചെ മലപ്പുറം പെരിന്തൽണ്ണയിൽ വൻ അഗ്നിബാധയുണ്ടായത് മൗലാന ആശുപത്രിയിലായിരുന്നു. ഇതിനു പിന്നാലെയാണ് ശനിയാഴ്ച രാവിലെ കൊച്ചിയിൽ […]

കെ.എം മാണിയുടെ ബഡ്ജറ്റും അദ്ധ്വാനവർഗ്ഗ സിദ്ധാന്തവും : പ്രബന്ധാവതരണം നടത്തി

സ്വന്തം ലേഖകൻ കോട്ടയം: കെ.എം മാണി സെന്റര്‍ ഫോര്‍ ബഡ്ജറ്റ് റിസര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ കെ.എം മാണിയുടെ ബഡ്ജറ്റും അദ്ധ്വാനവര്‍ഗ്ഗ സിദ്ധാന്തവും എന്ന വിഷയത്തില്‍ കോട്ടയത്ത് അന്താരാഷ്ട്ര പ്രബദ്ധാവതരണ മത്സരം സംഘടിപ്പിച്ചു. പി.എസ്.സി മുന്‍ ചെയര്‍മാന്‍ ഡോ.കെ.എസ് രാധാകൃഷ്ണന്‍ മത്സരം ഉദ്ഘാടനം ചെയ്തു. രാജ്യത്ത് തന്നെ ശ്രദ്ധേയമായ ബഡ്ജറ്റുകള്‍ അവതരിപ്പിച്ചത് കെ.എം മാണിയാണെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ യുവ ഗവേഷകര്‍ ബഡ്ജറ്റ് മേഖലകളില്‍ ഗവേഷണം ചെയ്യുന്നതിന് മുന്‍ഗണന നല്‍കണം.  ബഡ്ജറ്റ് റിസര്‍ച്ച് സെന്റര്‍ ചെയര്‍പേഴ്‌സണ്‍ നിഷാ ജോസ് അദ്ധ്യക്ഷത വഹിച്ചു. മുന്‍ വിവരാവകാശ കമ്മീഷണര്‍ ഡോ.കുര്യാസ് […]